Newsskerala

ഗായകന്‍ എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം, പിഴയിട്ടു

തിരുവനന്തപുരം: മുളവുകാട് കായലിലേക്ക് മാലിന്യം തള്ളിയെന്ന പരാതിയില്‍ ഗായകന്‍ എംജി ശ്രീകുമാറിന് പിഴ ചുമത്തി. വിനോദസഞ്ചാരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്. മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടില്‍ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡീയോ പോസ്റ്റ് ചെയ്തത്.

ഗായകന്‍ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാര്‍ ആണ്  മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാന്‍ സാധിച്ചതെന്നാണ് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വിശദമാക്കുന്നത്.  പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച് വീഡിയോ ആരോപണം സ്ഥിരീകരിച്ചു. തുടര്‍ന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നല്‍കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *