Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

ദൃശ്യവിസ്മയവുമായി കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ വീണ്ടും അരങ്ങിലേക്ക്

തൃശൂര്‍:  കേരള നാടകാവതരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കാഴ്ചവെച്ച കലാനിലയം വീണ്ടും അരങ്ങിലേക്ക്. ഏരീസ് കലാനിലയം എന്ന പുതിയ ബാനറിലാണ്  രക്തരക്ഷസ്സ് വീണ്ടും അവതരിപ്പിക്കുന്നത്.  കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മൈതാനത്ത് ഒക്ടോബര്‍ 13നാണ് ആദ്യപ്രദര്‍ശനം. കലാനിലയത്തിന്റെ സാരഥിയായിരുന്ന കലാനിലയം കൃഷ്ണന്‍നായരുടെ മകന്‍  അനന്തപത്മനാഭന്‍ വ്യവസായ പ്രമുഖനായ സര്‍ സോഹന്‍ റോയിയുമായി ചേര്‍ന്നാണ് അത്യാധുനിക സാങ്കേതിക വിദ്യകളോടെ രക്തരക്ഷസ്സ് വീണ്ടും വേദിയിലെത്തിക്കുന്നത്.രക്തരക്ഷസ്സ് ഇക്കുറി ചാപ്റ്റര്‍ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കുക.  ഒന്നാം ഭാഗത്തില്‍ പറയാന്‍ ബാക്കി വെച്ച രക്തരക്ഷസ്സിന്റെ …

ദൃശ്യവിസ്മയവുമായി കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ വീണ്ടും അരങ്ങിലേക്ക് Read More »

നടൻ ടി.പി മാധവൻ അന്തരിച്ചു

തൃശൂർ: നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88)അന്തരിച്ചു. അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ. 600ലധികം സിനിമകളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും അഭിനയിച്ചു. A.M.M.A സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു. സംസ്കാരം നാളെ ശാന്തി കവാടത്തിൽ.

പാറമേക്കാവിലെ അഗ്നിബാധ, അട്ടിമറി സാധ്യത അന്വേഷിച്ചേക്കും

തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയില്‍ ഇന്നലെയുണ്ടായ തീപ്പിടിത്തത്തില്‍ വന്‍നാശനഷ്ടം. അഗ്രശാലയുടെ ശീതികരിച്ച ഒന്നാം നിലയിലാണ് ഇന്നലെ രാത്രി എട്ടരയോടെ തീപ്പിടിത്തമുണ്ടായത്. ഒന്നാം നില നാമാവശേഷമായ നിലയിലാണ്. അഗ്നിരക്ഷാസേനയിലെ മൂന്ന് യൂണിറ്റുകള്‍ ഒന്നരമണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. 45 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എയര്‍ കണ്ടീഷണറുകള്‍, ഇന്റീരിയര്‍ ഡെക്കറേഷനടക്കം തീപ്പിടിത്തത്തില്‍ നശിച്ചു. കഞ്ഞികുടിക്കാനുള്ള പാളകള്‍, വര്‍ണക്കുടകളുടെ ശീലകള്‍ എന്നിവയും കത്തിനശിച്ചു. എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നും കരുതുന്നു.അഗ്രശാലയില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നൃത്തപരിപാടി നടക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ തീപടര്‍ന്നതോടെ …

പാറമേക്കാവിലെ അഗ്നിബാധ, അട്ടിമറി സാധ്യത അന്വേഷിച്ചേക്കും Read More »

മോഹം കൊണ്ടു ഞാന്‍… പാടി ഈണങ്ങളുടെ ചക്രവര്‍ത്തിക്ക് ഭാവഗായകന്റെ നാദാഞ്ജലി

തൃശൂര്‍: കടന്നുപോയി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നാമെല്ലാം എന്നും ഓര്‍ക്കുന്ന അപൂര്‍വകലാകാരനാണ് സംഗീതസംവിധായകന്‍ ജോണ്‍സണെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. പുതുമലമുറ പോലും ജോണ്‍സണന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നു. താന്‍ ഇത്രയേറെ അംഗീകരിക്കപ്പെടുമെന്നും, ഓര്‍മ്മിക്കപ്പെടുമെന്നും ജീവിച്ചിരിക്കേ ജോണ്‍സണ്‍ മാഷ് വിചാരിച്ചിട്ടുണ്ടാകില്ല. തന്റെ 28 ചിത്രങ്ങള്‍ക്കാണ് ജോണ്‍സണ്‍ സംഗീതം സംവിധാനം നിര്‍വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കുട്ടനെല്ലൂര്‍ സാംസ്‌കാരിക സംഗീത കാരുണ്യവേദിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍  സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മദിനാചരണവും, പുരസ്‌കാരണസമര്‍പ്പണവും, കാരുണ്യസഹായവിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അനുഗ്രഹീത സംഗീതസംവിധായകനായ ജോണ്‍സന്റെ …

മോഹം കൊണ്ടു ഞാന്‍… പാടി ഈണങ്ങളുടെ ചക്രവര്‍ത്തിക്ക് ഭാവഗായകന്റെ നാദാഞ്ജലി Read More »

ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സി.പി.എം വോട്ടുകച്ചവടം നടത്തുമെന്ന് പി.വി.അന്‍വര്‍, മഞ്ചേരി സമ്മേളനത്തില്‍ കനത്തമഴയെ അവഗണിച്ചും പതിനായിരങ്ങള്‍

മഞ്ചേരി: വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടുണ്ടാക്കുമെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. മഞ്ചേരിയില്‍ പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്്മെന്റ് ഓഫ് കേരളയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സി.പി.എം നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍  തൃശൂരില്‍ വന്ന് പൂരം കലക്കാന്‍ നേരിട്ട് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനായിരുന്നു.  പൂരം കലക്കി ബി.ജെപി.ക്ക് തൃശൂര്‍ സീറ്റ് നല്‍കി. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് താന്‍ പറഞ്ഞത്.  അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി …

ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സി.പി.എം വോട്ടുകച്ചവടം നടത്തുമെന്ന് പി.വി.അന്‍വര്‍, മഞ്ചേരി സമ്മേളനത്തില്‍ കനത്തമഴയെ അവഗണിച്ചും പതിനായിരങ്ങള്‍ Read More »

ക്രമസമാധാനചുമതലയില്‍ നിന്ന് അജിത്കുമാറിനെ മാറ്റി

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ഒരു മാസത്തോളം  നീണ്ടുനിന്ന നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് അജിത്കുമാറിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.ഇന്ന് രാത്രിയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന ഉത്തരവ് പുറത്തിറങ്ങിയത്. രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നല്‍കി. അജിത്കുമാര്‍ പൊലീസ് ബറ്റാലിയന്റെ  ചുമതല തുടരും.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയേറ്റിലെത്തി മടങ്ങിയതിന് ശേഷമായിരുന്നു തിരക്കിട്ട് ഉത്തരവ് പുറത്തിറക്കിയത്.

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

ആംഡ് ബെറ്റാലിയൻ മേധാവി എന്ന സ്ഥാനത്ത് എഡിജിപി എം ആർ അജിത് കുമാർ തുടരും തിരുവനന്തപുരം: എഡിജിപിഎം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. 2023 മേയിൽ അജികുമാർ  ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയാ ഹോസബോലെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ എത്തി  തൃശ്ശൂർ പാറമ്മക്കാവ് സ്കൂളിൽ നടന്ന  ആർഎസ്എസ് ക്യാമ്പിൽ വച്ച്  കണ്ടു ഒരു മണിക്കൂർ ചർച്ച നടത്തി എന്നത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ …

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി Read More »

കോടതി വിധി നടപ്പിലാക്കണം: എൻസിഎ

തൃശ്ശൂർ: നിധി നിയമങ്ങളിലെ പോരായ്മകൾ പരിഹരിച്ച് നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഉടനടി നടപ്പിലാക്കണമെന്ന് നിധി കമ്പനീസ് അസോസിയേഷൻ (NCA) സംസ്ഥാന വാർഷിക പൊതു സമ്മേളനം ആവശ്യപ്പെട്ടു. 2013 ലെ നിധി നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രവർത്തന റിപ്പോർട്ട് എൻഡിഎച്ച് 4 എന്ന ഫോമിലൂടെ വീണ്ടും സമർപ്പിക്കണമെന്ന 2019 ലെ പരിഷ്ക്കരിച്ച നിയമത്തിന്റെ പേരിൽ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന നിയമത്തിനെതിരെയാണ് സംഘടന കോടതിയെ സമീപിച്ചതെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡേവീസ് എ. പാലത്തിങ്കൽ …

കോടതി വിധി നടപ്പിലാക്കണം: എൻസിഎ Read More »

തൃശൂരിലെ എ.ടി.എം കവര്‍ച്ച: പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

തൃശൂര്‍: ജില്ലയിലെ മൂന്ന് എ.ടി.എമ്മുകളില്‍ ആസൂത്രിതമായി കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളെ തൃശൂര്‍ സി.ജെ.എം കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തമിഴ്‌നാട്ടില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയാണ് പ്രതികളെ പോലീസ് തൃശൂരില്‍ എത്തിച്ചത്. ഏഴ് പ്രതികളില്‍ അഞ്ച് പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഹരിയാന സ്വദേശികളാണ് പ്രതികളെല്ലാം. മുബാറക് ഒഴികെയുള്ളവരെല്ലാം സ്ഥിരം കുറ്റവാളികളാണ്. മുഹമ്മദ് അക്രമാണ് കവര്‍ച്ചാക്കേസിലെ സൂത്രധാരന്‍. ഇര്‍ഫാന്‍, സുഖില്‍ഖാന്‍, മുഹാരി ഖാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് …

തൃശൂരിലെ എ.ടി.എം കവര്‍ച്ച: പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ Read More »

മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല ഉടൻ രാജിവയ്ക്കണം : എംടി രമേശ്

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികത നഷ്ടമായെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ബിജെപി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നത്. കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം ജില്ല മാറിയെന്നും രമേശ് പറഞ്ഞു. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വര്‍ഗീയത ആയുധമാക്കി ചിലര്‍ …

മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല ഉടൻ രാജിവയ്ക്കണം : എംടി രമേശ് Read More »

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ

കൊച്ചി: ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ. സമൂഹത്തിൽ എത്ര ശബ്ദങ്ങൾ ഉയർന്ന വരുന്നുണ്ടെന്നും എത്ര ശബ്ദങ്ങൾ ഉയർന്നു വരാൻ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും ശബ്ദമായി മാറാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച വിളംബര സന്ധ്യ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന കാലഘട്ടത്തിൽ കാര്യഗൗരവത്തോടെയുള്ള സമീപനമാണ് മാധ്യമപ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സത്യത്തിനൊപ്പം നിൽക്കാൻ മാധ്യമങ്ങൾക്ക് ഇനിയും …

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ Read More »

പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  തനിക്ക് ഒരു പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്നും താന്‍ ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹിന്ദു ദിനപത്രം ആശ്യപ്പെട്ട പ്രകാരമാണ് അഭിമുഖം നല്‍കിയത്. ദേവകുമാറിന്റെ  മകന്‍ ചോദിച്ചത് അനുസരിച്ചാണ് അഭിമുഖം നല്‍കിയത്. ഹിന്ദുവിന്റെ  ലേഖികയുടെ ചോദ്യങ്ങള്‍ മറുപടി നല്‍കി. ഒരു ചോദ്യം അന്‍വറിന്റെ  വിഷയുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു. അത് നേരത്തെ വിശദീകരിച്ച വിഷയമായതിനാല്‍ അതിനു മറുപടി നല്‍കിയില്ല. പിന്നീട്ട് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു …

പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി Read More »

കീരിക്കാടന്‍ ജോസായി തിളങ്ങിയ നടന്‍ മോഹന്‍രാജ് അന്തരിച്ചു

തിരുവനന്തപുരം: വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ മോഹന്‍രാജ് ഇനി ഓര്‍മ.്കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍രാജ് തിളങ്ങിയത്. ഏറെ നാളായി  മോഹന്‍രാജ് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. 1988-ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, …

കീരിക്കാടന്‍ ജോസായി തിളങ്ങിയ നടന്‍ മോഹന്‍രാജ് അന്തരിച്ചു Read More »

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് അന്‍വര്‍

നിലമ്പൂര്‍: പുതിയ പാര്‍ട്ടി രൂപീകരണം ഞായറാഴ്ചയെന്ന്് സി.പി.എം. എം.എല്‍.എയായ പി.വി.അന്‍വര്‍ അറിയിച്ചു. പാര്‍ട്ടിയുടെ പേരും, നയവും അന്ന്് തന്നെ പ്രഖ്യാപിക്കും. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരടക്കം തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്്.ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണം. വിവരങ്ങള്‍ എഴുതി നല്‍കിയത്് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവെയ്ക്കും.  അതില്‍ സ്ഥാനം വിഷയമല്ല. നിയമസഭയില്‍ തനിക്ക് അനുവദിക്കുന്ന കസേരയില്‍ ഇരിക്കും. …

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് അന്‍വര്‍ Read More »

കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു

തൃശൂര്‍: പൂരനഗരിയിലെ തലയെടുപ്പുള്ള കൊമ്പനായിരുന്ന കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. 44 വയസ്സുള്ള ശ്രീനിവാസന്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന്് രാവിലെയായിരുന്നു ശ്രീനിവാസന്റെ വിയോഗം. 1991-ലാണ് ശ്രീനിവാസനെ കുട്ടന്‍കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നടയിരുത്തിയത്. തമിഴ്‌നാട് വണ്ടൂരില്‍ മൃഗശാലയില്‍ നിന്ന് തൃശൂരിലേക്ക് എത്തിക്കുകയായിരുന്നു.  തൃശൂര്‍ പൂരം എഴുന്നള്ളിപ്പിലടക്കം നിത്യസാന്നിധ്യമായിരുന്നു. അഴകൊത്ത കൊമ്പുകളായിരുന്നു ശ്രീനിവാസനെ ആനപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.

നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി : ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തത്. നിവിന്‍ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണ്. 2023 ഡിസംബര്‍ 14, 15 …

നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു Read More »

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പിണറായി, വി.ഡി.സതീശന്‍

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ സൂത്രധാരന്‍മുഖ്യമന്ത്രി പിണറായി വിജയനെന്ന്് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.ബിജെപിയെ വിജയിപ്പിക്കാന്‍  പിണറായിയുടെ അറിവോടെയാണെന്ന് പൂരം കലക്കിയത്.  പൂരം കലക്കിയതിനെതിരെ തേക്കിന്‍കാട് മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ എത്തിക്കുന്നതിനും, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും പോലീസ്  എസ്‌കോര്‍ട്ട് നല്‍കിയെന്നും സതീശന്‍ പറഞ്ഞു. പൂരം കലക്കാനുള്ള തന്റെ  പ്ലാന്‍ നന്നായി നടപ്പാക്കുന്നുണ്ടോയെന്ന് അറിയാനാണ് എ.ഡി.ജി.പിയായ എം.ആര്‍.അജിത്കുമാര്‍ എത്തിയത്. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും …

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പിണറായി, വി.ഡി.സതീശന്‍ Read More »

തൃശൂര്‍ ശക്തന്‍നഗറില്‍ സുരക്ഷിതസവാരിക്കായി ആകാശപ്പാതയൊരുങ്ങി

തൃശൂര്‍: ശക്തന്‍നഗറിലെത്തുന്നവര്‍ക്ക് സുരക്ഷിതസവാരിക്കായി ആകാശപ്പാത തുറന്നുകൊടുത്തു. 11 കോടി ചിലവില്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ച ആകാശപ്പാതയുടെ സമര്‍പ്പണം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.മന്ത്രിമാരായ എം.ബി. രാജേഷും കെ. രാജനും ആകാശപ്പാതയില്‍ നിന്ന് വിശിഷ്ടാതിഥികള്‍ക്ക് ഒപ്പംചേര്‍ന്നു സെല്‍ഫിയെടുത്തു സന്തോഷം പങ്കുവച്ചു. ആകാശപ്പാതയില്‍ ഒരുക്കിയ സെന്‍ട്രലൈസ് എ.സിയുടെ സ്വിച്ച് ഓണ്‍ കര്‍മവും സൗരോര്‍ജ പാനലിന്റെ  പ്രവര്‍ത്തന ഉദ്ഘാടനവും മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു . മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

തൃശൂരിലെ എടിഎം കവര്‍ച്ചാസംഘത്തിലൊരാളെ പോലീസ് വെടിവെച്ചുകൊന്നു, സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍

കോയമ്പത്തൂര്‍:  തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ അഞ്ച് പേരാണ് തമിഴ്നാട്ടിലെ നാമക്കലില്‍വച്ച് പിടിയിലായത്. സേലം-ഈ റോഡ് ഹൈവേയില്‍വച്ച് തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. കണ്ടെയ്നര്‍ ലോറിയില്‍ മോഷ്ടിച്ച 65 ലക്ഷത്തോളം രൂപയും കാറും ഉണ്ടായിരുന്നു. ഇതിനിടെ അക്രമിസംഘം പോലീസിന് നേരേ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് കാലിന് പരിക്കേറ്റെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് തൃശൂരിലെ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ …

തൃശൂരിലെ എടിഎം കവര്‍ച്ചാസംഘത്തിലൊരാളെ പോലീസ് വെടിവെച്ചുകൊന്നു, സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ Read More »

മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് തെളിഞ്ഞു

ഷിരൂര്‍: ഗംഗാവലിയില്‍ നിന്ന് കിട്ടിയ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ഡി.എന്‍.എ പരിശോധയില്‍ തെളിഞ്ഞു.  മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അര്‍ജുന്റെ മൃതദേഹം ഇന്ന് തന്നെ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ടാകും. കര്‍ണാടക പൊലീസും യാത്രയില്‍ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ ആണ് വഹിക്കുക.ബുധനാഴ്ച ലോറിയുടെ ക്യാബിനില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹ ഭാഗം കണ്ടെത്തിയത്