Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പിണറായി, വി.ഡി.സതീശന്‍

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ സൂത്രധാരന്‍മുഖ്യമന്ത്രി പിണറായി വിജയനെന്ന്് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.ബിജെപിയെ വിജയിപ്പിക്കാന്‍  പിണറായിയുടെ അറിവോടെയാണെന്ന് പൂരം കലക്കിയത്.  പൂരം കലക്കിയതിനെതിരെ തേക്കിന്‍കാട് മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ എത്തിക്കുന്നതിനും, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും പോലീസ്  എസ്‌കോര്‍ട്ട് നല്‍കിയെന്നും സതീശന്‍ പറഞ്ഞു. പൂരം കലക്കാനുള്ള തന്റെ  പ്ലാന്‍ നന്നായി നടപ്പാക്കുന്നുണ്ടോയെന്ന് അറിയാനാണ് എ.ഡി.ജി.പിയായ എം.ആര്‍.അജിത്കുമാര്‍ എത്തിയത്. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും …

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പിണറായി, വി.ഡി.സതീശന്‍ Read More »

തൃശൂര്‍ ശക്തന്‍നഗറില്‍ സുരക്ഷിതസവാരിക്കായി ആകാശപ്പാതയൊരുങ്ങി

തൃശൂര്‍: ശക്തന്‍നഗറിലെത്തുന്നവര്‍ക്ക് സുരക്ഷിതസവാരിക്കായി ആകാശപ്പാത തുറന്നുകൊടുത്തു. 11 കോടി ചിലവില്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ച ആകാശപ്പാതയുടെ സമര്‍പ്പണം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.മന്ത്രിമാരായ എം.ബി. രാജേഷും കെ. രാജനും ആകാശപ്പാതയില്‍ നിന്ന് വിശിഷ്ടാതിഥികള്‍ക്ക് ഒപ്പംചേര്‍ന്നു സെല്‍ഫിയെടുത്തു സന്തോഷം പങ്കുവച്ചു. ആകാശപ്പാതയില്‍ ഒരുക്കിയ സെന്‍ട്രലൈസ് എ.സിയുടെ സ്വിച്ച് ഓണ്‍ കര്‍മവും സൗരോര്‍ജ പാനലിന്റെ  പ്രവര്‍ത്തന ഉദ്ഘാടനവും മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു . മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

തൃശൂരിലെ എടിഎം കവര്‍ച്ചാസംഘത്തിലൊരാളെ പോലീസ് വെടിവെച്ചുകൊന്നു, സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍

കോയമ്പത്തൂര്‍:  തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ അഞ്ച് പേരാണ് തമിഴ്നാട്ടിലെ നാമക്കലില്‍വച്ച് പിടിയിലായത്. സേലം-ഈ റോഡ് ഹൈവേയില്‍വച്ച് തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. കണ്ടെയ്നര്‍ ലോറിയില്‍ മോഷ്ടിച്ച 65 ലക്ഷത്തോളം രൂപയും കാറും ഉണ്ടായിരുന്നു. ഇതിനിടെ അക്രമിസംഘം പോലീസിന് നേരേ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് കാലിന് പരിക്കേറ്റെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് തൃശൂരിലെ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ …

തൃശൂരിലെ എടിഎം കവര്‍ച്ചാസംഘത്തിലൊരാളെ പോലീസ് വെടിവെച്ചുകൊന്നു, സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ Read More »

മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് തെളിഞ്ഞു

ഷിരൂര്‍: ഗംഗാവലിയില്‍ നിന്ന് കിട്ടിയ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ഡി.എന്‍.എ പരിശോധയില്‍ തെളിഞ്ഞു.  മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അര്‍ജുന്റെ മൃതദേഹം ഇന്ന് തന്നെ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ടാകും. കര്‍ണാടക പൊലീസും യാത്രയില്‍ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ ആണ് വഹിക്കുക.ബുധനാഴ്ച ലോറിയുടെ ക്യാബിനില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹ ഭാഗം കണ്ടെത്തിയത്

തൃശ്ശൂരിൽ വൻ എടിഎം കവർച്ച

തൃശൂർ: തൃശൂർ ന​ഗരത്തിലെ എടിഎമ്മുകളിൽ വൻ കവർച്ച. മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിക്കപ്പെട്ടത്. മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ. …

തൃശ്ശൂരിൽ വൻ എടിഎം കവർച്ച Read More »

ഉപേക്ഷിച്ചവര്‍ തന്നെ പുലിക്കളി ട്രോഫി എടുത്തുകൊണ്ടുപോയി, സീതാറാം മില്‍ ദേശം ആരോപണനിഴലില്‍

തൃശൂര്‍:  നാലോണനാളിലെ പുലിക്കളി മഹോത്സവത്തില്‍ കിട്ടിയ ട്രോഫിയും മറ്റും സ്വീകരിക്കാതെ ഉപേക്ഷിച്ച ശേഷം പിറ്റെ ദിവസം എടുത്തുകൊണ്ടുപോയ സംഭവത്തില്‍ പൂങ്കുന്നം സീതാറാം മില്‍ ദേശം സംഘാടകരില്‍ നിന്ന് വിശദീകരണം തേടുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു. ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് ആരോപിച്ചാണ് സീതാറാം മില്‍ ദേശം ട്രോഫി സ്വീകരിക്കാതിരുന്നത്.  മേയറില്‍ നിന്നായിരുന്നു സീതാറാം മില്‍ ദേശം സംഘാടകര്‍ ട്രോഫി സ്വീകരിക്കേണ്ടിരുന്നത്. ട്രോഫി വേദിയില്‍ വലിച്ചെറിഞ്ഞ് പോകുകയായിരുന്നുവെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.ട്രോഫികളെല്ലാം ബിനി ഹെറിറ്റേജില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ട്രോഫിയും മറ്റും പുലിക്കളി മഹോത്സവം നടന്നതിന്റെ …

ഉപേക്ഷിച്ചവര്‍ തന്നെ പുലിക്കളി ട്രോഫി എടുത്തുകൊണ്ടുപോയി, സീതാറാം മില്‍ ദേശം ആരോപണനിഴലില്‍ Read More »

മുഖ്യമന്ത്രി ചതിച്ചു, ശശി കാട്ടുകള്ളന്‍; പി.വി.അന്‍വര്‍

നിലമ്പൂര്‍:  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശി കാട്ടുകള്ളനെന്ന് സി.പി.എം എം.എല്‍.എ പി.വി.അന്‍വര്‍. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ഇപ്പോള്‍ നയിക്കുന്നത് ഉപജാപകസംഘമാണ്. പാര്‍ട്ടിയില്‍ ഒരു റിയാസ് മാത്രം മതിയോയെന്നും അന്‍വര്‍ ചോദിച്ചു. റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. …

മുഖ്യമന്ത്രി ചതിച്ചു, ശശി കാട്ടുകള്ളന്‍; പി.വി.അന്‍വര്‍ Read More »

തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് തള്ളി

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളി. വീണ്ടും അന്വേഷണം നടത്തും ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് തള്ളിയത്

ഷിരൂരില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തി

ബംഗളൂരു: ഗംഗാവാലിപുഴയില്‍ നീണ്ട 72 ദിവസത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം കണ്ടെത്തി. ട്രക്കിന്റെ കാബിനുള്ളിലായിരുന്നു മൃതദേഹം. ഷിരൂരില്‍ തെരച്ചിലിനിടെ ഗംഗാവലിപ്പുഴയില്‍നിന്ന് അര്‍ജുന്റെ  ട്രക്ക് കണ്ടെത്തിയിരുന്നു. ഡി.എന്‍.എ പരിശോധന കൂടാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ക്രെയിന്‍ ഉപയോഗിച്ച് ലോറി കരയ്ക്ക് എത്തിക്കാന്‍ ശ്രമം തുടരുന്നു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറി കാണാതായത് ജൂലായ് 16നായിരുന്നു. ഗംഗാവലി പുഴയില്‍ സിപി 2 വില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. അര്‍ജുന്റെ  വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തില്‍ …

ഷിരൂരില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തി Read More »

സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സര്‍ക്കാരും സുപ്രീംകോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. അവസാന ശ്രമം എന്ന നിലയിലെ സിദ്ദിഖ് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് ഒടുവിലെ തീരുമാനം. സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയില്‍ തടസഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. കേരളത്തിലെ അഭിഭാഷകന്‍ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സിദ്ദിഖ് നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ അഭിഭാഷകന് വിധിപ്പകര്‍പ്പ് അയച്ചു നല്‍കി. …

സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി Read More »

പൂരം കലക്കല്‍ തുടരന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: തൃശൂര്‍ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ തുടരന്വേഷണത്തിന് സാധ്യത. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി പരിശോധിച്ചുവരികയാണ്. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായിരുന്നു.

നേരറിയാന്‍ അന്വേഷണം

തിരുവനന്തപുരം: ആര്‍.എസ്.എസ് ദേശീയ നേതാക്കളായ ദത്താത്രേയ ഹൊസബൊള, രാം മാധവ് എന്നിവരുമായി എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തും. അന്വേഷണത്തിന് ഡി.ജി.പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എ.ഡി.ജി.പിക്കൊപ്പം ആര്‍.എസ്.എസ് നേതാക്കളെ കണ്ടവരുടെ മൊഴിയുംഅന്വേഷണസംഘം രേഖപ്പെടുത്തും. അജിത്കുമാറിന്റെ സുഹൃത്തായആര്‍.എസ്.എസ് നേതാവ് ജയകുമാറിനെയും ചോദ്യം ചെയ്യും.ഒരു വര്‍ഷം മുന്‍പ് മെയ് മാസത്തില്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ വെച്ചാണ് ആര്‍എസ്.എസ് ദേശീയ നേതാവ് ദത്താത്രേയയുമായി എ.ഡി.ജി.പി അജി്ത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. അയ്യന്തോളിലെ ഹയാത്ത് റിസോര്‍ട്ടില്‍ ഔദ്യോഗിക കാര്‍ പാര്‍ക്ക് …

നേരറിയാന്‍ അന്വേഷണം Read More »

തൃശൂര്‍ പൂരം  അന്വേഷണം: വലതുപക്ഷമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രി

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് വലതുപക്ഷമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. 24 ന് മുമ്പ് റിപ്പോര്‍ട്ട് ലഭിക്കണം എന്ന് താന്‍ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോര്‍ട്ട് ഡി.ജി.പിയുടെ ഓഫീസിലെത്തി. റിപ്പോര്‍ട്ട് നാളെ എന്റെ കൈയ്യിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തേക്കിന്‍കാട് മൈതാനത്ത് അഴീക്കോടന്‍ രാഘവന്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം .പൂരം  അലങ്കോലമാക്കാന്‍ ശ്രമമുണ്ടായി. എ.ഡി.ജി.പിയുടെഅന്വേഷണ റിപ്പോര്‍ട്ട് കാണാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത്.  ജനത്തിന്റെ മനസില്‍ സംഭവിക്കാന്‍ …

തൃശൂര്‍ പൂരം  അന്വേഷണം: വലതുപക്ഷമാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രി Read More »

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, സിദ്ദിഖ് കൊച്ചിയിലെ വീട്ടില്‍ ഇല്ല

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് . ഇന്ന് തന്നെ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്തതിന് ശേഷം മാത്രമെ പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കൂ.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതാണ് സിദ്ദിഖിന് തിരിച്ചടിയായത്.  തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ  ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. …

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, സിദ്ദിഖ് കൊച്ചിയിലെ വീട്ടില്‍ ഇല്ല Read More »

എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് എം.എം.ലോറന്‍സ് (95) അന്തരിച്ചു. മുന്‍ എല്‍.ഡി.എഫ് കണ്‍വീനറും, കേന്ദ്രകമ്മിറ്റി അംഗവും, സി.ഐ.ടി.യു സംസ്ഥാന നേതാവുമായിരുന്നു ലോറന്‍സ്. കുറച്ചുകാലമായി വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്് ചികിത്സയിലായിരുന്നു. 

എ.ഡി.ജി.പിയെ മാറ്റില്ല

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം നേരത്തെ അവസാനിപ്പിക്കേണ്ടതായിരുന്നു. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള കുറിപ്പ് കിട്ടി. ചൊവ്വാഴ്ച അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.എ.ഡി.ജി.പി അജിത്കുമാറിനെ മാറ്റില്ല. നടപടി ഡി.ജി.പിയുടെ അന്വേഷണറിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം. പൂരം കലക്കല്‍ സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിലവില്‍ പുറത്തുവന്ന വിവരങ്ങള്‍ തെറ്റാണ്. വിവരാവകാശം നല്‍കിയ മറുപടി വസ്തുത അനുസരിച്ചല്ല. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടെന്ന ആരോപണത്തിലും അദ്ദേഹം അജിത്കുമാറിനെ പിന്തുണയ്ക്കുന്ന …

എ.ഡി.ജി.പിയെ മാറ്റില്ല Read More »

ചില മാധ്യമങ്ങള്‍ വിവാദ നിര്‍മാണശാലകളായി മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചിലവവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലോകത്തിന് മുന്നില്‍ കേരളം അവഹേളിക്കപ്പെട്ടു. സംശയത്തിന്റെ പുകമറയുള്ള തലക്കെട്ടുകളാണ് ചില മാധ്യമങ്ങള്‍ നല്‍കിയത്. കേന്ദ്രത്തിന് നല്‍കിയ മെമ്മൊറാണ്ടത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ഇത് നശീകരണമാധ്യമപ്രവര്‍ത്തനമാണ്. ചില മാധ്യമങ്ങള്‍ വിവാദനിര്‍മാണശാലകളായി മാറി.വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.മാധ്യമങ്ങളുടെ  രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന …

ചില മാധ്യമങ്ങള്‍ വിവാദ നിര്‍മാണശാലകളായി മാറിയെന്ന് മുഖ്യമന്ത്രി Read More »

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് വി.എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: പൂരം കലക്കിയത്  യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന  നടന്നുവെന്നും ആവര്‍ത്തിച്ച് സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്.4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ   ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്..പൂരം കലക്കിയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.. …

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് വി.എസ് സുനില്‍കുമാര്‍ Read More »

തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറായി.ഏപ്രില്‍ 19നായിരുന്നു തൃശൂര്‍ പൂരം.  അന്വേഷണം പൂര്‍ത്തിയായി.  എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി.ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ എ.ഡി.ജിപ.ി അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കും. ഡി.ജി.പിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൂരദിവസം രാത്രി 11 മണിയോടെയാണ് പോലീസ് ഇടപെടലില്‍ പ്രതിഷേധിച്ച്് സംഘാടകര്‍ പൂരം നിര്‍ത്തിവെച്ചത്. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം പൂരപ്പിറ്റേന്ന് രാവിലെ ഏഴ് …

തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും Read More »

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.കെ.പി.എ.സി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമപട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964-ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരില്‍ ടി.പി …

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു Read More »