Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സി.പി.രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 767-ല്‍ 452 വോട്ട്് നേടിയാണ് രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജ.സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇന്ത്യ സഖ്യത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. 

പുലിക്കളി കാണാൻ അമേരിക്കൻ വനിതയും

തൃശൂർ: പുലിക്കളി കാണാൻ ഇത്തവണ നിരവധി വിദേശികളുo. ഗൂഗിളിൽ തിരഞ്ഞ് പുലിക്കളിയോട് താൽപര്യം തോന്നിയാണ് അമേരിക്കയിൽ നിന്ന് പോണൈ എത്തിയത്. തൃശൂർ പൂരത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് പുലിക്കളിയുടെ പകിട്ടറിഞ്ഞത്. കുട്ടൻകുളങ്ങര സംഘത്തിൻ്റെ പൂങ്കുന്നം സ്കൂളിലെ പുലിമടയിൽ പോണൈ ഏറെ ‘നേരം ചിലവിട്ടു. വേഷമിടുന്ന പുലികളുടെ ഒപ്പം നിന്ന് ഫോട്ടോയെടുത്തും ദൃശ്വങ്ങളെടുത്തുമാണ് അവർ അടുത്ത പുലിമടയിലേക്ക് മടങ്ങിയത്. പൂരത്തിൻ്റെ നാട്ടിലേക്ക് തനിച്ചാണ് എത്തിയതെന്ന് അവർ പറഞ്ഞു

Cop found dead

Kochi: A Sub Inspector of Policewas found dead in Pathanamthitta today, media reports said.Kunjumon, 51, of Vadakaduthukavu police camp was found hanging.He was staying with family in quarters.The official was assigned with many important responsibilities including training in the camp.A dying declaration has been recovered from near the spot of his death.Police suspect financial difficulties …

Cop found dead Read More »

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ: ​​ഗതാ​ഗതം നിരോധിച്ചു

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് പാറക്കല്ലുകളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും രാവിലെ അതേസ്ഥലത്ത് മണ്ണിടിയുകയായിരുന്നു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറക്ഷണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനം കടന്നുപോയപ്പോഴായിരുന്നു കല്ലുകൾ നിലത്തേക്ക് പതിച്ചത്. ഇതോടെ ചുരത്തിൽ വീണ്ടും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഒമ്പതാം വളവിൽ മണ്ണിടിച്ചിലുണ്ടായത്. 26 മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്നലെ രാത്രി എട്ടരയോടെ …

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ: ​​ഗതാ​ഗതം നിരോധിച്ചു Read More »

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. …

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി Read More »

ജെയ്‌നമ്മ തിരോധാനക്കേസ്; നിര്‍ണായക തെളിവ് കണ്ടെത്തി

ആലപ്പുഴ: ഏറ്റുമാനൂര്‍ ജെയ്‌നമ്മ തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് നിര്‍ണായക തെളിവ് കിട്ടി. തിരുവനന്തപുരത്തെ ഫോറെന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഡിഎന്‍എ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല. പ്രതി സെബാസ്റ്റ്യന്റെ  പള്ളിപ്പുറത്തെ വീട്ടില്‍ പലപ്പോഴായി നടത്തിയ പരിശോധനയില്‍ കേസിന്റെ  ചുരുളഴിക്കുന്ന വിധത്തിലുള്ള ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജെയ്‌നമ്മ ഉള്‍പ്പെടെ 2006 നും 2025 നും ഇടയില്‍ കാണാതായത് നാല്പതിനും 50 നും ഇടയില്‍ പ്രായമുള്ള …

ജെയ്‌നമ്മ തിരോധാനക്കേസ്; നിര്‍ണായക തെളിവ് കണ്ടെത്തി Read More »

വോട്ടർ പട്ടികയിലെ ക്രമക്കേട് തെളിവുകൾ പുറത്ത് വിട്ട് ഡി.സി.സി പ്രസിഡണ്ട്.

തൃശൂർ : പാർലിമെൻ്റ് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതിൽ തെളിവ് സഹിതം ഉള്ള രേഖകൾ പുറത്ത് വിട്ട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ്. ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെയും സഹോദരൻ സുഭാഷ് ഗോപിയുടെയും കുടുംബാംഗങ്ങൾ ബൂത്ത് നമ്പർ 116-ൽ 1016 മുതൽ 1026 വരെയാണ് വോട്ടുകൾ ചേർത്തിട്ടുള്ളത്.തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ചേർത്ത വോട്ട് ഭാരത് ഹെറിട്ടേജ് എന്ന വീട്ടുപേരിൽ വീട്ടുനമ്പർ 10/219/2 എന്നാ വീട്ടു നമ്പറിൽ ഇപ്പോഴും വോട്ടുകൾ നിലനിൽക്കുന്നതായി ഇലക്ഷൻ …

വോട്ടർ പട്ടികയിലെ ക്രമക്കേട് തെളിവുകൾ പുറത്ത് വിട്ട് ഡി.സി.സി പ്രസിഡണ്ട്. Read More »

നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചിട്ടതായി നിഗമനം, സെബാസ്റ്റ്യന്‍ സൈക്കോ കില്ലര്‍

ആലപ്പുഴ:  ചേര്‍ത്തലയില്‍ നിന്ന് 2006-നും 2025-നുമിടയില്‍  കാണാതായ മധ്യവയസ്‌കരായ നാല് സ്ത്രീകളില്‍ മൂന്നുപേരുടെ തിരോധാനത്തില്‍ സെബാസ്റ്റ്യന്‍ (68) ആണ് പ്രതിയെന്ന്് സംശയം.സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച്  തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പില്‍നിന്നും വീട്ടുപറമ്പിലെ കുളങ്ങളില്‍നിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ പറഞ്ഞയിടങ്ങളിലും കെഡാവര്‍ നായകള്‍ നല്‍കുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവില്‍ ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അന്വേഷണ …

നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചിട്ടതായി നിഗമനം, സെബാസ്റ്റ്യന്‍ സൈക്കോ കില്ലര്‍ Read More »

സി.ബി.സി ഗുരുവായൂർ എൽ എഫിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂർ: സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ (സി.ബി.സി) തൃശ്ശൂർ യൂണിറ്റ് സംഘടിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിക്ക് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ജെ ബിൻസി ഉദ്ഘാടനം ചെയ്തു. സി.ബി.സി തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്.കെ അധ്യക്ഷത വഹിച്ചു. മലയാള ഗവേഷണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.അന്നം സിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ശ്രീര‍‍ഞ്ജിനി കെ, എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് മിനി ടി.ജെ, …

സി.ബി.സി ഗുരുവായൂർ എൽ എഫിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു Read More »

വനിത ചെസ് ലോകകപ്പ്  ദിവ്യ ദേശ്മുഖിന്

ബറ്റുമി: ജോര്‍ജിയയില്‍ നടന്ന ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ പത്തൊന്‍പതുകാരി ദിവ്യ ദേശ്മുഖിന്. ഫൈനലില്‍ കൊനേരു ഹംപിയെ ടൈ ബ്രേക്കറില്‍ വീഴ്ത്തിയാണ് ദിവ്യ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായത്. റാപ്പിഡ് ചാമ്പ്യനെ റാപ്പിഡ് റൗണ്ടില്‍ തന്നെ വീഴ്ത്തിയാണ് ദിവ്യ കിരീടം ചൂടിയത്. ഒന്നര പോയിന്റിനെതിരെ രണ്ട് പോയിന്റുമായാണ് ദിവ്യയുടെ നേട്ടം.ചരിത്രനേട്ടത്തിന് ഇരട്ടിമധുരമായി ദിവ്യക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ലഭിച്ചു. രണ്ടാം റാപ്പിഡ് ഗെയിമിലാണ് ദിവ്യയുടെ ജയം. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെയാണ് …

വനിത ചെസ് ലോകകപ്പ്  ദിവ്യ ദേശ്മുഖിന് Read More »

വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച്

കേരളത്തിലെ ആരോഗ്യമേഖലയെ താറുമാറാക്കിയ സാധാരണക്കാർക്ക് ആശുപത്രികളിൽ പോലും മരണഭീതി വിതച്ച LDF സർക്കാരിനെതിരെ ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് BJP സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രി മാർച്ച് നടത്തി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷനായ യോഗത്തിൽ മുൻ ആലപ്പുഴ ജില്ലാ പ്രസിഡണ്ടും തൃശൂർ ജില്ല പ്രഭാരീയുമായ എം വി ഗോപകുമാർ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തുകേരളത്തിലെ ആരോ​ഗ്യ രം​ഗത്തെ പാടെ തകർക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി വീണ ജോർജ്ജ് നടത്തുന്നത്. സ്വകാര്യ മേഖലയുമായി …

വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് Read More »

തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകൾക്ക് മാത്രം നാളെ അവധി

തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ട മഴ സാധ്യത തുടരുന്നതിനാൽ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ ഇന്ന് (ശനിയാഴ്ച) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ല.

വി.എസ്.അച്യുതാനന്ദന് ഹൃദയാഘാതം

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. നില തൃപ്തികരമാണ് .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.

തൃശൂര്‍ ചൊവ്വൂരില്‍  സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍: ചേര്‍പ്പ് ചൊവ്വൂര്‍ അഞ്ചാംകല്ലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം. ബസ് കാത്തുനിന്ന മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരില്‍നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രവും സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്. കാര്യാട്ടുപറമ്പില്‍ സംഗീത, പ്രേമ, സൈറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഹമ്മദാബാദ് ആകാശ ദുരന്തം; മരണം 130 കടന്നു

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 133 പേർ മരിച്ചതായി സ്ഥിരീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ഇന്ന് ഉച്ചക്ക് 1.38 ന് ടേക്ക് ഓഫിനിടെ തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക് . ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഇവിടെയുണ്ടായിരുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. . വിമാനം ഹോസ്റ്റലിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പന്നിക്കെണി: ഒരാള്‍ അറസ്റ്റില്‍

മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. നമ്പ്യാടന്‍ വീട്ടില്‍ വിജയന്‍ മകന്‍ വിനീഷിന്റെ അറസ്റ്റാണ്് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും. അപകടം ഫെന്‍സിങിന് വൈദ്യുതി എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്നാണ് പൊലീസ് എഫ്ഐആര്‍. മറ്റുള്ളവര്‍ക്കു അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.ബി.എന്‍.എസ്്് 105 വകുപ്പ് പ്രകാരമാണ് കേസ്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ …

പന്നിക്കെണി: ഒരാള്‍ അറസ്റ്റില്‍ Read More »

മാല മോഷണ കള്ളപ്പരാതി; ദളിത് യുവതിയെ മാനസികമായി പീ‌‍ഢിപ്പിച്ച പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ

വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പോലീസുകാരൻ പറഞ്ഞത്…. തിരുവനന്തപുരം: മാലമോഷണത്തിന്റെ പേരില്‍ നൽകിയ കളള പരാതിയിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ വിഷയത്തിൽ പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്‌ ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ജി ഡി ചാര്‍ജുള്ള പൊലീസുകാരെയും സ്ഥലം മാറ്റും. ബിന്ദു ഡി ജി പി ക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. …

മാല മോഷണ കള്ളപ്പരാതി; ദളിത് യുവതിയെ മാനസികമായി പീ‌‍ഢിപ്പിച്ച പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ Read More »