Newsskerala

Local News

സ്കൂൾ കെട്ടിടം തകർന്നുവീണു

ചാലക്കുടി : കുറ്റിച്ചിറ ചായ്പ്പൻകുഴി ഗവ.യുപി സ്കൂളിന്റെ ക്ലാസ് മുറി തകർന്നുവീണു. ഓപ്പൺ സ്റ്റേജ് കൂടിയായി ഉപയോഗിക്കുന്ന കോൺക്രീറ്റ് മുറിയാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞുവീണത്.തകർന്നു. അഷ്ടമി രോഹിണി ദിനമായതിനാൽ ഇന്ന് സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി.

പാലക്കാട് ഡിവിഷൻ വിഭജനം: പ്രത്യേക നിയമസഭാ സമ്മേളനം പ്രമേയം പാസാക്കണം- വി എം സുധീരൻ.

തൃശൂർ : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയാണ് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിലൂടെ കേരളത്തോട് കേന്ദ്രം നടത്തിയിരിക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ പറഞ്ഞു.പാലക്കാട് ഡിവിഷൻ വിഭജനത്തിനെതിരെ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് പ്രമേയം പാസാക്കണമെന്നും കൂടാതെ എല്ലാ എംഎൽഎമാരും സർവ്വകക്ഷി നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തണം.പാലക്കാട് ഡിവിഷനിൽ നിന്ന് വലിയ വരുമാനമുള്ള മംഗലാപുരം മേഖലയെ ഒഴിവാക്കിയത് കേരളത്തിന്റെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കും.  …

പാലക്കാട് ഡിവിഷൻ വിഭജനം: പ്രത്യേക നിയമസഭാ സമ്മേളനം പ്രമേയം പാസാക്കണം- വി എം സുധീരൻ. Read More »

കൈക്കൂലിക്കേസില്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: ഭൂമിക്ക് പട്ടയം ലഭ്യമാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. സനീഷ് കുമാര്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കെ താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പട്ടയം ശരിയാക്കി നല്‍കാന്‍  5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് 15 വര്‍ഷമായി ദേവേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താണിക്കുടം സ്വദേശി ദേവേന്ദ്രന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കെപിസിസി സെക്രട്ടറി …

കൈക്കൂലിക്കേസില്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ കേസെടുക്കാന്‍ ഉത്തരവ് Read More »

പുലിക്കളി; തൃശൂർ താലൂക്ക് പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

തൃശൂർ : പുലിക്കളി മഹോത്സവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഈ കൈകള്‍ ശുദ്ധമാണ്, താനോ മകളോ ഒരു ഹവാലയും നടത്തിയിട്ടില്ല’; പിണറായി വിജയന്‍

തൃശൂര്‍: തന്റെ കൈകള്‍ ശുദ്ധമെന്നും, താനോ കുടുംബാംഗങ്ങളോ ഒരു  ഹവാലയും നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. രാമനിലയത്തില്‍ പത്രസമ്മേളനത്തില്‍ ഇഡിയുടെ അന്വേഷണത്തെ അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഇഡിയുടെ അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിന്റെ ഉടമ അല്ല. ഇതില്‍ കേള്‍ക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാല്‍ വിചിത്രമായ നടപടികള്‍ കൂടി വരികയാണ്. സാധാരണ ഇഡി …

ഈ കൈകള്‍ ശുദ്ധമാണ്, താനോ മകളോ ഒരു ഹവാലയും നടത്തിയിട്ടില്ല’; പിണറായി വിജയന്‍ Read More »

കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയ്‌ക്കൊപ്പമെന്ന് പിണറായി

തൃശൂര്‍: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആര്‍എസ്്എസ് അജണ്ട പ്രകാരമെന്ന്് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എ ഐ സി സി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചത്് ഇതിന് വ്യക്തമായ  തെളിവാണെന്ന് അദ്ദേഹം  ആരോപിച്ചു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്ന നിലപാടുകള്‍ അവരുടെ പ്രീണന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഗവര്‍ണറുടെ നടപടികളെ ചോദ്യം ചെയ്യാത്തതിനെയും അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന …

കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയ്‌ക്കൊപ്പമെന്ന് പിണറായി Read More »

ഡിവൈഎഫ്ഐ : ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി

തൃശൂർ ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ വനിതാ അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയിൽ നിന്നുള്ള ആർ രാഹുലാണ് ട്രഷറർ. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എ എ റഹീമാണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടേറിയറ്റിനെയും പ്രഖ്യാപിച്ചു. വി അനൂപ്, ആർ ശ്യാമ, മുഹമ്മദ് അഫ്‌സൽ, ഷബീർ പി, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡൻന്റുമാർ. ഗ്രീഷ്‌മ അജയ‌ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം …

ഡിവൈഎഫ്ഐ : ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി Read More »

തൂഫാന്‍ വേട്ട: പതിനായിരേേത്താളം പേര്‍ അറസ്റ്റിലായി

തൃശൂര്‍: മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയതോടെ കേരളത്തിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കേരളത്തിലെ ജയിലുകളില്‍ നേരത്തെ തന്നെ തടവുകാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തൂഫാന്‍ വേട്ടയില്‍ മാത്രം ജുഡീഷ്യല്‍ കസ്റ്റഡിയിലായ പ്രതികള്‍ ആയിരത്തിലധികം വരും. ഇവരില്‍ സ്്ത്രീകളുമുണ്ട്. ജൂണ്‍ 5 മുതലാണ് ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയത്. ജൂലൈ 23 വരെ പതിനായിരത്തിലധികം പേരെ പിടികൂടിക്കഴിഞ്ഞു. കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ അടക്കം ഇപ്പോള്‍ 9,979 തടവുകാരുണ്ട്. ജയിലുകളില്‍ 7,416 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. …

തൂഫാന്‍ വേട്ട: പതിനായിരേേത്താളം പേര്‍ അറസ്റ്റിലായി Read More »

പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം 3 പേർ പിടിയിൽ

പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒലവക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ എംഡിഎംഎയുള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര സ്വദേശി അസറുദ്ദീന്‍, അസറുദ്ദീന്റെ  ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് സംഘം ലഹരിവസ്തുക്കള്‍ കടത്തിയത്.ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ …

പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം 3 പേർ പിടിയിൽ Read More »

പൈലറ്റുമാരില്‍ വ്യാപക ലഹരി പരിശോധന തുടങ്ങി

മുംബൈ: വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റ് ലഹരിയുപയോഗിച്ചതിനെ തുടര്‍ന്നാണെന്ന സംശയത്തിന് പിന്നാലെ ഡോപ് ടെസ്റ്റ് തുടങ്ങി എയര്‍ ഇന്ത്യ. അയ്യായിരത്തിലധികം പൈലറ്റുമാരില്‍ ലഹരി പരിശോധന തുടങ്ങി. എയര്‍ ഇന്ത്യക്കൊപ്പം, എയര്‍ ഇന്ത്യ എക്‌സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനക്ക് വിധേയരാകാത്തവരെ മാറ്റി നിര്‍ത്തും. യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്ന് എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അറിയിച്ചു. ലഹരിപരിശോധന ചട്ടങ്ങള്‍ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവില്‍ 10% ക്രൂ അംഗങ്ങളില്‍ മാത്രമാണ് വാര്‍ഷിക ലഹരി പരിശോധന നടക്കുന്നത്. ഫുക്കറ്റ്-ദില്ലി വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്ക് …

പൈലറ്റുമാരില്‍ വ്യാപക ലഹരി പരിശോധന തുടങ്ങി Read More »

മന്ത്രി എന്‍ ഷംസുദ്ദീന് നേരെ കരിങ്കൊടി ; 10 ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തില്‍ ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. 10 പ്രവര്‍ത്തകര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് മന്ത്രി എന്‍ ഷംസുദ്ദീന് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കാസര്‍കോട് സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രവീണ്‍ നെട്ടാരു വധക്കേസ്; പ്രതി അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഉമ്മര്‍ ഫറൂഖ് എന്ന പ്രതിയെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് എന്‍ഐഎ. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായെന്ന് എന്‍ഐഎ അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി. 2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച ജില്ല നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അക്രമിസംഘം പ്രവീണ്‍ നെട്ടാരുവിനെ …

പ്രവീണ്‍ നെട്ടാരു വധക്കേസ്; പ്രതി അറസ്റ്റില്‍ Read More »

പൂനെ  മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍

പൂനൈ :  മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ പ്രിംപ്രിയില്‍ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സില്‍ജ പിളള (44) മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്ത് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റില്‍. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. –2025 ല്‍ ശബരിമലയിലെ ദ്വാരപാലകശില്‍പ്പ പാളികള്‍ ഇളക്കി മാറ്റി ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊണ്ട് പോയ കേസിലാണ് പ്രശാന്തിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

പീച്ചി മേഖലയിൽ വീണ്ടും പ്രകമ്പനം

തൃശൂർ : വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി എന്നീ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും പ്രകമ്പനം ഇന്ന് രാവിലെ 8:45ന് 9നും ഇടയിലാണ് ശബ്ദം കേട്ടത്. കഴിഞ്ഞദിവസം ഉണ്ടായതിന് സമാനമായാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ

പീച്ചിയിൽ നേരിയ ഭൂചലനം

തൃശൂർ : പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിനു സമീപം തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു വൈകുന്നേരം 6.05 നാണ് ഭൂചലനം അനുഭവപ്പെട്ടത് . ഒരു വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. .

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

ദില്ലി: യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍  ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. 10 നാവികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.

ചെന്താമരക്ക് തൂക്കുകയർ

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരക്ക് വധശിക്ഷ. അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ‘ശിക്ഷ പ്രസ്താവിച്ചത്. പ്രതി 20 ലക്ഷ o പിഴയും നൽകണം

കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: കൂരോപ്പട ലാക്കാട്ടൂരില്‍ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുടുംബനാഥന്‍ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.തോമസിന്റെ  ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകന്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്‌ന, മൂത്ത മകള്‍ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്‌നയും മരിച്ചു. ഇവരുടെ സംസ്‌കാരം പിന്നീട് …

കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍ Read More »

വടക്കുന്നാഥനില്‍ കര്‍ക്കിടക മഴയില്‍നനഞ്ഞ് ‘കരിനിര ‘ ആനയൂട്ട് കണ്ട് മനം നിറഞ്ഞ് ആയിരങ്ങള്‍

തൃശ്ശൂര്‍: മിഥുനത്തില്‍ മാറി നിന്ന വര്‍ഷമേഘങ്ങള്‍ കോരിച്ചൊരിഞ്ഞു പെയ്ത കര്‍ക്കിടകത്തില്‍ വടക്കുന്നാഥന്റെ അമ്പലവട്ടത്ത് ആനയൂട്ടിന് ആയിരങ്ങള്‍ സാക്ഷിയായി. മഴയുടെ കുളിരേറ്റ് വടക്കുന്നാഥന്റെ  ദേവപ്രസാദം സേവിക്കാന്‍ ഇത്തവണ 49 ആനകളെത്തി. വടക്കുന്നാഥന്റെ മതില്‍ക്കകത്ത് തെക്കേഗോപുരത്തിന് മുന്നിലാണ് ശില്പചാരുതയോടെ ഗജകേസരികള്‍ നിരയൊത്ത് അണിനിരന്നത്.പിടിയാന തിരുവമ്പാടി ലക്ഷ്്മിക്കുട്ടിക്ക് വടക്കുന്നാഥന്‍ മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. ഇത്തവണ 9 പിടിയാനകള്‍ ആനയൂട്ടിനെത്തിയത് പുതുമയായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ രാജശേഖരന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി സാധു, പാമ്പാടി …

വടക്കുന്നാഥനില്‍ കര്‍ക്കിടക മഴയില്‍നനഞ്ഞ് ‘കരിനിര ‘ ആനയൂട്ട് കണ്ട് മനം നിറഞ്ഞ് ആയിരങ്ങള്‍ Read More »