Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

കുടുംബശ്രീ സംസ്ഥാന കലോത്സവം:മത്സരത്തിനിടെ നാടകപ്രവര്‍ത്തകരും, അക്കാദമിപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

തൃശൂര്‍: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനിടെ റീജിയണല്‍ തിയേറ്ററില്‍ സംഗീതനാടക അക്കാദമി ജീവനക്കാരില്‍ ചിലരും, നാടകഗ്രൂപ്പുകാരും തമ്മില്‍ നടന്ന രൂക്ഷമായ വാക്കേറ്റം സംഘര്‍ഷത്തോളമെത്തി.  നാടകമത്സരം നടക്കുന്നതിനിടയിലായിരുന്നു തര്‍ക്കം തുടങ്ങിയത്.ശീതികരിച്ച റീജിയണല്‍ തിയേറ്ററില്‍ പന്തം കത്തിക്കുന്നത് അടക്കം തീ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വേദിയില്‍ നാടകത്തിന്റെ ഭാഗമായി പന്തം കത്തിക്കുന്നതിനിടെ തീ പടര്‍ന്നു. അതോടൊപ്പം പുകയും പരന്നു. ഓടിയെത്തിയ അക്കാദമി ജോലിക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ നാടകപ്രവര്‍ത്തകരുമായി വാക്കേറ്റമായി. നാടകം കാണാനെത്തിയവര്‍ നാടകപ്രവര്‍ത്തക്കൊപ്പം നിന്നു. ഇതിനിടെ സമയക്രമം പാലിക്കാത്തതിന്റെ പേരില്‍ ഇതേ …

കുടുംബശ്രീ സംസ്ഥാന കലോത്സവം:മത്സരത്തിനിടെ നാടകപ്രവര്‍ത്തകരും, അക്കാദമിപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം: കാസര്‍ഗോഡിന് കിരീടം

തൃശൂര്‍ : സംസ്ഥാന കുടുംബശ്രീ കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ കാസര്‍ഗോഡ് ജില്ലക്ക് ഒന്നാം സ്ഥാനം. കാസര്‍ഗോഡ് ജില്ലക്ക്  172 പോയിന്റുണ്ട്. 3 ദിവസങ്ങളിലായി മൊത്തമായി 61 ഇനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു   കോഴിക്കോടിന് 136 പോയിൻ്റും  കണ്ണൂരിന് 126 പോയിന്റുമായി രണ്ട്, മൂന്ന് സ്ഥാനത്തുണ്ട്. തൃശൂർ 99 പോയിൻ്റ്, പാലക്കാട് 54 പോയിൻ്റ് ,തിരുവനന്തപുരം 46 പോയിൻ്റ്. (മൈം) ,ഒപ്പന (സീനിയർ), സ്കിറ്റ് ഫലം കൂടി വരാനുണ്ട്. തൃശൂർ,ആദ്യ ദിവസം മുതല്‍ തന്നെ കാസര്‍ഗോഡ് …

കുടുംബശ്രീ സംസ്ഥാന കലോത്സവം: കാസര്‍ഗോഡിന് കിരീടം Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം:  അരങ്ങിന് അഴകായി സംഘനൃത്തത്തില്‍ ട്രാന്‍സ് വുമണ്‍സും

തൃശൂര്‍: കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍  സവിശേഷതകള്‍ നിറഞ്ഞ സംഘനൃത്തം  സദസ്സിന് ‘. ട്രാന്‍സ് വുമണ്‍സായ വര്‍ഷ ജിതിനും, കാര്‍ത്തിക രതീഷും  അണിനിരന്നതോടെ കാസര്‍കോട് ചെറുവത്തൂര്‍ ഓക്‌സിലറി ഗ്രൂപ്പിന്റെ ജൂനിയർ സംഘനൃത്തം അവിസ്മരണീയമായി. സംഘനൃത്തത്തില്‍ പങ്കെടുത്ത ഏഴ് പേരില്‍ വര്‍ഷയും കാര്‍ത്തികയുമായിരുന്നു ട്രാന്‍സ് വുമണ്‍സ്.  ഇരുവരുടെയും നടനചാരുതയും, മോഹനഭാവങ്ങളും തിങ്ങിനിറഞ്ഞ സദസ്സിന് പുതുകാഴ്ചയായി. 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമ സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അവസരം നല്‍കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ …

കുടുംബശ്രീ സംസ്ഥാന കലോത്സവം:  അരങ്ങിന് അഴകായി സംഘനൃത്തത്തില്‍ ട്രാന്‍സ് വുമണ്‍സും Read More »

റവന്യൂ ഓഫീസുകളെ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല: മന്ത്രി കെ രാജന്‍

അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ഫ്രീ സംവിധാനവും വെബ്സൈറ്റും , ഓണ്‍ലൈന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം തൃശൂർ: ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളെ വട്ടമിട്ടുപറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇവരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ …

റവന്യൂ ഓഫീസുകളെ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല: മന്ത്രി കെ രാജന്‍ Read More »

‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കി

കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് (യുടിഐ) എസ്&പി  ബിഎസ്ഇ ഹൗസിങ്  ടോട്ടല്‍ റിട്ടേണ്‍  ഇന്‍ഡക്സിനെ (ടിആര്‍ഐ) പിന്തുടരുന്നതും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്’ എന്ന  പുതിയ ഓപ്പണ്‍ എന്‍ഡഡ് സ്കീം അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ജൂണ്‍ 5-ന് അവസാനിക്കും. ജൂണ്‍ 9 മുതല്‍  സബ്സ്ക്രിപ്ഷനും റിഡംപ്ഷനുമായി സ്കീം വീണ്ടും തുറക്കും. ശര്‍വാന്‍ കുമാര്‍ ഗോയലാണ് ഫണ്ട് മാനേജര്‍.മെച്ചപ്പെട്ട വീടിനായുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്തി നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ശര്‍വാന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍  താമസിക്കുന്ന വ്യക്തികള്‍, പ്രവാസി ഇന്ത്യക്കാര്‍,  സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യോഗ്യതയുള്ള ട്രസ്റ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപര്‍ (എഫ്പിഐ) എന്നിവര്‍ക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. 5000 രൂപയാണ് കുറഞ്ഞ പ്രാരംഭ നിക്ഷേപത്തുക. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേിക്കാം.

രാജ്യത്തുടനീളം 8 ദിവസത്തിനുള്ളില്‍  8 പുതിയ ടച്ച് പോയിന്‍റുകള്‍ തുറന്ന്  ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച്പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് കേരളം, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഫോക്സ്വാഗണ്‍ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം.4 സംസ്ഥാനങ്ങളിലുടനീളമുള്ള എട്ട് പുതിയ  ടച്ച് പോയിന്‍റുകള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍, കര്‍ണാടകയിലെ ബെലഗാവി, ദാവന്‍ഗരെ, വിയ പുര, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍& തൂത്തുക്കുടി, പഞ്ചാബിലെ മൊഹാലി & പത്താന്‍കോട്ട്  എന്നിവിടങ്ങളിലാണ്. വില്‍പ്പന, പ്രീ-ഓണ്‍ഡ് കാര്‍(ദാസ് വെല്‍റ്റ്ഓട്ടോ), വില്‍പ്പനാനന്ത  സേവനം തുടങ്ങിയ സേവനങ്ങളാണ് ഈ ടച്ച്പോയിന്‍റുകള്‍ ലഭ്യമാക്കുന്നത്. ഈ പുതിയ  ടച്ച്പോ യിന്‍റുകളിലൂടെ കൂടുതല്‍  ഉപഭോക്താക്കളെ ഫോക്സ്വാഗണ്‍  കുടുംബത്തിലേക്ക്  സ്വാഗതം  ചെയ്യാനും അവര്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനാകുമെന്ന്  ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എട്ട് പുതിയ ടച്ച് പോയിന്‍റുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ഉദ്ഘാടനം ചെയ്ത പുതിയ ടച്ച്പോയിന്‍റുകളില്‍ സെയില്‍സ് & സര്‍വീസ് അംഗങ്ങളുടെ മികച്ച ഒരു ടീമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സെയില്‍സ് ടച്ച് പോയിന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോകളായ 5-സ്റ്റാര്‍ ജിഎന്‍സിഎപി-റേറ്റഡ് ഫോക്സ്വാഗണ്‍ വെര്‍ടസ് & ടൈഗൂണ്‍, അതിന്‍റെ മുന്‍നിര എസ്യുവിഡബ്ല്യു, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എന്നിവ ഉള്‍പ്പെടുന്നു. ഫോക്സ്വാഗണ്‍ ഇന്ത്യ, ദാസ് വെല്‍റ്റ്ഓട്ടോയുടെ പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസ്സിലൂടെ മള്‍ട്ടി-ബ്രാന്‍ഡുകളുടെ വാങ്ങല്‍, വില്‍പ്പന,  കൈമാറ്റം,  നവീകരണം എന്നീ സേവനങ്ങള്‍ ലഭ്യമാണ്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട്, സേവന ടച്ച്പോയിന്‍റുകളില്‍ ഉപഭോക്താക്കളുടെ അറ്റകുറ്റപ്പണി ആവശ്യകതകളും നിറവേറ്റും.

വി.എം.സുധീരൻ അപൂർവ വ്യക്തിത്വം കെ. സുധാകരൻ എം പി

തൃശൂർ: അധികാര രാഷ്ട്രീയത്തിൽ വ്യക്തിപരമായ നേട്ടം ഒരു ശതമാനം പോലും പ്രതീക്ഷിക്കാതെ മുന്നോട്ടുപോയ നേതാവാണ് വി. എം. സുധീരൻ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ വി. എം. സ്വീകരിച്ച നിലപാടുകളും അഭിപ്രായ സ്ഥിരതയും കേരളത്തിലെ പൊതു സമൂഹത്തിനു മാതൃകാപരമാണ്. പൊതുജീവിതത്തിൽ ഒരു പുഴുക്കുത്തുപോലുമില്ലാത്ത വി. എം. സുധീരൻ സമകാലീന രാഷ്ട്രീയത്തിൽ അപൂർവ്വതകളുടെ പ്രതീകമാണ്. ഡി സി സി യുടെ ആഭിമുഖ്യത്തിൽ വി. എം. സുധീരന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു കെ പി സി സി പ്രസിഡണ്ട് കെ. …

വി.എം.സുധീരൻ അപൂർവ വ്യക്തിത്വം കെ. സുധാകരൻ എം പി Read More »

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ മുഴുവന്‍ എ,ഐ ക്യാമറകളും മറച്ചു സമരം നടത്തുമെന്ന് കെ.സുധാകരന്‍

ത്രിവര്‍ണത്തില്‍ ആറാടി പൂരനഗരം തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ നടന്ന ശക്തിപ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.  ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പ്രകടനം തുടങ്ങിയത് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബി വി ശ്രീനിവാസും, സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പ്രകടനത്തിന് നേതൃത്വം നല്‍കി. തേക്കിന്‍കാട് മൈതാനത്തിലായിരുന്നു പൊതുസമ്മേളനം.  സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ, സുധാകരന്‍ എം,പി ഉദ്ഘാടനം ചെയ്തു.  കൊള്ളക്കാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കെ സുധാകരന്‍ ആരോപിച്ചു.. ഇവിടെ കേരളത്തില്‍ നിയമസംവിധാനമുള്ളതിന്റെ യാതൊരു …

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ മുഴുവന്‍ എ,ഐ ക്യാമറകളും മറച്ചു സമരം നടത്തുമെന്ന് കെ.സുധാകരന്‍ Read More »

 

പ്ലസ് ടു പരീക്ഷാ ഫലം: 82.95 ശതമാനം വിജയം തിരുവനന്തപുരം : പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയന്‍സ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിട്ടീസ് – 71.93% വും …

  Read More »

തലോരില്‍  നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ്സിടിച്ചു; 23 പേര്‍ക്ക് പരിക്ക്,  2 പേരുടെ നില ഗുരുതരം

തൃശൂര്‍:  തലോര്‍ ദേശീയപാതയില്‍ ധ്യാനകേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ്സിടിച്ച് 23 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഡ്രൈവറടക്കം 2 പേരുടെ നില ഗുരുതരമായി തുടരുന്നു. തമിഴ്നാട് നാമക്കല്ലില്‍ നിന്നുള്ള പഠനയാത്രാസംഘം സഞ്ചരിച്ചിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പഠനയാത്ര കഴിഞ്ഞ്് തിരികെ പോകുമ്പോഴായിരുന്നു അപകടം. ദേശീയ പാതയുടെ സമീപം കേടായി കിടന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ മിനി ബസ് വന്ന് ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ …

തലോരില്‍  നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ്സിടിച്ചു; 23 പേര്‍ക്ക് പരിക്ക്,  2 പേരുടെ നില ഗുരുതരം Read More »

നിര്‍ധന കുടുംബങ്ങളിലെ കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതിയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസിൽ സൗജന്യ ചികിത്സ

തിരുവനന്തപുരം: കോഴിക്കോട് ആസ്റ്റർ മിംസിന്റെയും ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും, ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും, സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നിര്‍വ്വഹിക്കുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതി ഉദ്ഘാടനം …

നിര്‍ധന കുടുംബങ്ങളിലെ കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതിയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസിൽ സൗജന്യ ചികിത്സ Read More »

പണിമുടക്കില്ല, പകരം ജൂൺ 5 മുതൽ അനിശ്ചിതകാല നിരാഹാരസമരമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തൃശൂര്‍: ഇനി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ നിരാഹാരസമരം നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ.തോമസ് അറിയിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് ബോധ്യപ്പെടാന്‍ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നടയില്‍ തന്നെ സമരം നടത്തണം. വിട്ടുവീഴ്ചകള്‍ക്ക് ഇനി തയ്യാറല്ല. വിജയം വരെ സമരം ചെയ്യും. ഇതൊരു ജീവന്മരണ പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവന്‍ പണയം വെച്ചുള്ള ഈ സത്യാഗ്രഹസമരം കേവലം അലങ്കാരത്തിനോ, മാധ്യമവാര്‍ത്തകള്‍ക്കോ വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ പ്രതികൂല നയങ്ങളാണ് ബസ് …

പണിമുടക്കില്ല, പകരം ജൂൺ 5 മുതൽ അനിശ്ചിതകാല നിരാഹാരസമരമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ജൂൺ 2 മുതൽ 4 വരെ തൃശ്ശൂരിൽ

തൃശ്ശൂർ ; തൃശ്ശൂരിൽ ജൂൺ രണ്ടുമുതൽ നാലുവരെ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവമായ അരങ്ങ് 2023ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 4000 പേർ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന് തുടക്കമാകുക. കലോത്സവത്തിന് ഇൻഡോർ സ്റ്റേഡിയം മുഖ്യവേദിയാകും. സാഹിത്യ അക്കാദമി ,റീജിയണൽ തിയ്യറ്റർ,  ലളിതകലാ അക്കാദമി, ജവഹർ ബാലഭവൻ, വൈഎംസിഎ ഹാൾ എന്നീ ഏഴുവേദികളിലായാണ് മത്സരം.  അരങ്ങ് 2023 ഒരുമയുടെ പലമ എന്ന പേരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ സംഘടക സമിതി ഓഫീസ്‌ തുറന്നു. തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ …

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ജൂൺ 2 മുതൽ 4 വരെ തൃശ്ശൂരിൽ Read More »

കോര്‍പ്പറേഷനില്‍ ആര്‍.ആര്‍.ആര്‍. (റെഡ്യൂസ്, റീയൂസ്, റീസൈക്ലിംഗ്)സെന്‍റര്‍ ആരംഭിച്ചുI

തൃശ്ശൂര്‍ : കോര്‍പ്പറേഷന്‍ സീറോ വേയ്സ്റ്റ് ആക്കുന്ന പദ്ധതിയുമായി അതിവേഗം സഞ്ചരിക്കുകയാണ്. ഇതിനു സഹായകരമാവുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശുചിത്വ മിഷന്‍റെ ഭാഗമായി ഇന്നു മുതല്‍ ജൂണ്‍ 5 വരെ കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസിലും 5 സോണലുകളിലും ആര്‍.ആര്‍.ആര്‍. സെന്‍ററുകള്‍ ആരംഭിച്ചു. ആര്‍.ആര്‍.ആര്‍. സെന്‍റര്‍ വഴി ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകുന്നതുമായ വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ബൂട്ടുകള്‍, പുസ്തകങ്ങള്‍, കളിപാട്ടങ്ങള്‍ തുടങ്ങിയവ കൃത്യമായി ആളുകളില്‍ നിന്നും വാങ്ങി ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ്. ആര്‍.ആര്‍.ആര്‍. സെന്‍ററിന്‍റെ …

കോര്‍പ്പറേഷനില്‍ ആര്‍.ആര്‍.ആര്‍. (റെഡ്യൂസ്, റീയൂസ്, റീസൈക്ലിംഗ്)സെന്‍റര്‍ ആരംഭിച്ചുI Read More »

ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തൃശൂര്‍: രാജ്യത്ത് ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലാണെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി . മലബാര്‍ മേഖലയില്‍ നിന്നാണ് ഏറ്റവും ശുദ്ധമായ പാല്‍ ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ദിവസവും ഉപയോഗത്തിന് 16 ലക്ഷം ലിറ്റര്‍ പാല്‍ വേണം. കണക്കനുസരിച്ച് 14 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. 2 ലക്ഷം ലിറ്റര്‍ പാല്‍ അയല്‍സംസ്ഥാനത്തുനിന്നാണ് വാങ്ങുന്നതെന്നും അവര്‍ അറിയിച്ചു. പാല്‍ ഉത്പാദനത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്.എന്‍.ഡി.ഡി.ബി പ്രോമിസിംഗ് മില്‍ക്ക് യൂണിയനായി എറണാകുളം മേഖല …

ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി Read More »

എസ്.എസ്.എൽ.സി പരീക്ഷ ഫലം 99.7%വിജയം

തൃശൂർ : എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.7 %വിജയം. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയത് 4.19 ലക്ഷം കുട്ടികൾ. കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44% വർധന. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിൽ 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് 98.41%. 68,604 വിദ്യാർത്ഥികൾക്ക് ഫുൾ A+. ഏറ്റവും കൂടുതൽ A+ മലപ്പുറം ജില്ലയിൽ 4,856 വിദ്യാർത്ഥികൾക്ക്. 100 മേനി നേടിയ സ്കൂളുകളുടെ എണ്ണം കൂടി 2,581സ്കൂളുകൾ. കഴിഞ്ഞ …

എസ്.എസ്.എൽ.സി പരീക്ഷ ഫലം 99.7%വിജയം Read More »

90 വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 2022-23 വര്‍ഷത്തിലെ പട്ടികജാതി ക്ഷേമ പദ്ധതിയായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം കോര്‍പ്പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മേയര്‍ എം.കെ.വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. 90 പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ ക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.  തുടര്‍ന്ന് പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമവും നിയമസഹായവും എന്ന വിഷയത്തില്‍ തൃശ്ശൂര്‍ ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. ഡിബിഷ് ക്ലാസ്സെടുത്തു. ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പി.കെ.ഷാജന്‍, ലാലി ജെയിംസ്, ഡിവിഷന്‍ കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, പട്ടികജാതി വികസന …

90 വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു Read More »

‘കേരള സ്റ്റോറി’: ബംഗാൾ തമിഴ്നാട് സർക്കാരിൻറെ വിലക്ക് സുപ്രീംകോടതി നീക്കി

കൊച്ചി: ഇന്ത്യയിലെ പ്രമുഖ അഭിഭാഷകർ ഇരു ചേരിയിൽ നിന്ന് വാദിച്ച കേസിൽ തീയറ്ററുകളിലെ ‘കേരള സ്റ്റോറി ‘ സിനിമയുടെ പ്രദർശനം തടഞ്ഞ ബംഗാളിലെ മമത ബാനർജി സർക്കാരിന്റെ ഉത്തരവും തമിഴ്നാട്ടിലെ എം കെ സ്റ്റാലിൻ സർക്കാരിൻറെ ഉത്തരവും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞു. ഇരു സംസ്ഥാനങ്ങളിലും സിനിമ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുണ്ട് എങ്കിൽ കൃത്യമായി പോലീസിനെ നിയോഗിച്ച് അത് നേരിടുവാനും സിനിമ പ്രദർശനത്തിന് പോലീസ് സംരക്ഷണം നൽകുവാനും കോടതി ഇരു …

‘കേരള സ്റ്റോറി’: ബംഗാൾ തമിഴ്നാട് സർക്കാരിൻറെ വിലക്ക് സുപ്രീംകോടതി നീക്കി Read More »

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ചൊവ്വാഴ്ച വരെ നീട്ടി

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്നുവരുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്‍ 16 ചൊവ്വാഴ്ച വരെ നീട്ടി. സമാപന സമ്മേളനം വൈകീട്ട് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിക്കും.ഇരുന്നൂറോളം സ്റ്റാളുകളുള്ള എന്റെ മെഗാ പ്രദര്‍ശന വിപണന മേള കാണാന്‍ രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ്.

ഷോക്കടിപ്പിക്കാതെ കെ.എസ്.ഇ.ബി:പരാതിക്കും, പരിഹാരത്തിനും വിളിക്കാം 9496001912

തൃശൂര്‍: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുനല്‍കുന്ന പദ്ധതികളെക്കുറിച്ചുള്ള അറിവുമായി തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന മേളയില്‍ കെ.എസ്.ഇ.ബിയുടെ പവിലിയന്‍  ശ്രദ്ധേയമായി. വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അറിവുകളും സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് ലഭിക്കും.വീട്ടിലെ കറന്റ് പോകുകയോ, വൈദ്യുതി തകരാറുകള്‍ കണ്ടെത്തുകയോ ചെയ്താൽ  9496001912 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചറിയിച്ചാല്‍ മതി. വൈദ്യുതി കമ്പികള്‍ പൊട്ടിയാല്‍ എത്രയും വേഗം തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസിലോ 9496010101 നമ്പറിലോ അല്ലെങ്കില് 1912 നമ്പറിലോ അറിയിക്കണം.സേവനങ്ങള്‍ ഒരു ഫോണ്‍ കോള്‍ അകലത്തില്‍ വൈദ്യുതി …

ഷോക്കടിപ്പിക്കാതെ കെ.എസ്.ഇ.ബി:പരാതിക്കും, പരിഹാരത്തിനും വിളിക്കാം 9496001912 Read More »