പെരിയ ഇരട്ടക്കൊല 14 പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി വന്നു. കേസില്‍ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി വിധിയില്‍ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറ് പേര്‍ സി.പി.എമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി ഒന്നിന് പ്രസ്താവിക്കും. കൊലപാതകത്തിന്റെ …