Newsskerala

Local News

തൂഫാന്‍ വേട്ട: പതിനായിരേേത്താളം പേര്‍ അറസ്റ്റിലായി

തൃശൂര്‍: മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയതോടെ കേരളത്തിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കേരളത്തിലെ ജയിലുകളില്‍ നേരത്തെ തന്നെ തടവുകാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തൂഫാന്‍ വേട്ടയില്‍ മാത്രം ജുഡീഷ്യല്‍ കസ്റ്റഡിയിലായ പ്രതികള്‍ ആയിരത്തിലധികം വരും. ഇവരില്‍ സ്്ത്രീകളുമുണ്ട്. ജൂണ്‍ 5 മുതലാണ് ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയത്. ജൂലൈ 23 വരെ പതിനായിരത്തിലധികം പേരെ പിടികൂടിക്കഴിഞ്ഞു. കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ അടക്കം ഇപ്പോള്‍ 9,979 തടവുകാരുണ്ട്. ജയിലുകളില്‍ 7,416 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്.

തൂഫാന്‍ വേട്ട: പതിനായിരേേത്താളം പേര്‍ അറസ്റ്റിലായി Read More »

പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം 3 പേർ പിടിയിൽ

പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒലവക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ എംഡിഎംഎയുള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര സ്വദേശി അസറുദ്ദീന്‍, അസറുദ്ദീന്റെ  ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് സംഘം ലഹരിവസ്തുക്കള്‍ കടത്തിയത്.ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ

പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം 3 പേർ പിടിയിൽ Read More »

പൈലറ്റുമാരില്‍ വ്യാപക ലഹരി പരിശോധന തുടങ്ങി

മുംബൈ: വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റ് ലഹരിയുപയോഗിച്ചതിനെ തുടര്‍ന്നാണെന്ന സംശയത്തിന് പിന്നാലെ ഡോപ് ടെസ്റ്റ് തുടങ്ങി എയര്‍ ഇന്ത്യ. അയ്യായിരത്തിലധികം പൈലറ്റുമാരില്‍ ലഹരി പരിശോധന തുടങ്ങി. എയര്‍ ഇന്ത്യക്കൊപ്പം, എയര്‍ ഇന്ത്യ എക്‌സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനക്ക് വിധേയരാകാത്തവരെ മാറ്റി നിര്‍ത്തും. യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്ന് എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അറിയിച്ചു. ലഹരിപരിശോധന ചട്ടങ്ങള്‍ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവില്‍ 10% ക്രൂ അംഗങ്ങളില്‍ മാത്രമാണ് വാര്‍ഷിക ലഹരി പരിശോധന നടക്കുന്നത്. ഫുക്കറ്റ്-ദില്ലി വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്ക്

പൈലറ്റുമാരില്‍ വ്യാപക ലഹരി പരിശോധന തുടങ്ങി Read More »

മന്ത്രി എന്‍ ഷംസുദ്ദീന് നേരെ കരിങ്കൊടി ; 10 ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തില്‍ ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. 10 പ്രവര്‍ത്തകര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് മന്ത്രി എന്‍ ഷംസുദ്ദീന് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കാസര്‍കോട് സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മന്ത്രി എന്‍ ഷംസുദ്ദീന് നേരെ കരിങ്കൊടി ; 10 ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു Read More »

പ്രവീണ്‍ നെട്ടാരു വധക്കേസ്; പ്രതി അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഉമ്മര്‍ ഫറൂഖ് എന്ന പ്രതിയെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് എന്‍ഐഎ. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായെന്ന് എന്‍ഐഎ അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി. 2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച ജില്ല നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അക്രമിസംഘം പ്രവീണ്‍ നെട്ടാരുവിനെ

പ്രവീണ്‍ നെട്ടാരു വധക്കേസ്; പ്രതി അറസ്റ്റില്‍ Read More »

പൂനെ  മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍

പൂനൈ :  മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ പ്രിംപ്രിയില്‍ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സില്‍ജ പിളള (44) മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി

പൂനെ  മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍ Read More »

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്ത് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റില്‍. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. –2025 ല്‍ ശബരിമലയിലെ ദ്വാരപാലകശില്‍പ്പ പാളികള്‍ ഇളക്കി മാറ്റി ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊണ്ട് പോയ കേസിലാണ് പ്രശാന്തിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്ത് അറസ്റ്റില്‍ Read More »

പീച്ചി മേഖലയിൽ വീണ്ടും പ്രകമ്പനം

തൃശൂർ : വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി എന്നീ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും പ്രകമ്പനം ഇന്ന് രാവിലെ 8:45ന് 9നും ഇടയിലാണ് ശബ്ദം കേട്ടത്. കഴിഞ്ഞദിവസം ഉണ്ടായതിന് സമാനമായാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ

പീച്ചി മേഖലയിൽ വീണ്ടും പ്രകമ്പനം Read More »

പീച്ചിയിൽ നേരിയ ഭൂചലനം

തൃശൂർ : പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിനു സമീപം തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു വൈകുന്നേരം 6.05 നാണ് ഭൂചലനം അനുഭവപ്പെട്ടത് . ഒരു വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. .

പീച്ചിയിൽ നേരിയ ഭൂചലനം Read More »

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

ദില്ലി: യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍  ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. 10 നാവികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു Read More »

ചെന്താമരക്ക് തൂക്കുകയർ

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരക്ക് വധശിക്ഷ. അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ‘ശിക്ഷ പ്രസ്താവിച്ചത്. പ്രതി 20 ലക്ഷ o പിഴയും നൽകണം

ചെന്താമരക്ക് തൂക്കുകയർ Read More »

കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: കൂരോപ്പട ലാക്കാട്ടൂരില്‍ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുടുംബനാഥന്‍ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.തോമസിന്റെ  ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകന്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്‌ന, മൂത്ത മകള്‍ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്‌നയും മരിച്ചു. ഇവരുടെ സംസ്‌കാരം പിന്നീട്

കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍ Read More »

വടക്കുന്നാഥനില്‍ കര്‍ക്കിടക മഴയില്‍നനഞ്ഞ് ‘കരിനിര ‘ ആനയൂട്ട് കണ്ട് മനം നിറഞ്ഞ് ആയിരങ്ങള്‍

തൃശ്ശൂര്‍: മിഥുനത്തില്‍ മാറി നിന്ന വര്‍ഷമേഘങ്ങള്‍ കോരിച്ചൊരിഞ്ഞു പെയ്ത കര്‍ക്കിടകത്തില്‍ വടക്കുന്നാഥന്റെ അമ്പലവട്ടത്ത് ആനയൂട്ടിന് ആയിരങ്ങള്‍ സാക്ഷിയായി. മഴയുടെ കുളിരേറ്റ് വടക്കുന്നാഥന്റെ  ദേവപ്രസാദം സേവിക്കാന്‍ ഇത്തവണ 49 ആനകളെത്തി. വടക്കുന്നാഥന്റെ മതില്‍ക്കകത്ത് തെക്കേഗോപുരത്തിന് മുന്നിലാണ് ശില്പചാരുതയോടെ ഗജകേസരികള്‍ നിരയൊത്ത് അണിനിരന്നത്.പിടിയാന തിരുവമ്പാടി ലക്ഷ്്മിക്കുട്ടിക്ക് വടക്കുന്നാഥന്‍ മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. ഇത്തവണ 9 പിടിയാനകള്‍ ആനയൂട്ടിനെത്തിയത് പുതുമയായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ രാജശേഖരന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി സാധു, പാമ്പാടി

വടക്കുന്നാഥനില്‍ കര്‍ക്കിടക മഴയില്‍നനഞ്ഞ് ‘കരിനിര ‘ ആനയൂട്ട് കണ്ട് മനം നിറഞ്ഞ് ആയിരങ്ങള്‍ Read More »

കൗണ്‍സിലര്‍ സുഗതന്‍ വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന  തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍  സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയില്‍ സൂപ്രണ്ടിന്റെ  മുറിയില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള സത്യപ്രതിജ്ഞ. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്. തിരുവനന്തപുരം കോര്‍പറേഷന്‍ വാര്‍ഡ് 20 ലെ കൗണ്‍സിലറാണ് സുഗതന്‍. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ

കൗണ്‍സിലര്‍ സുഗതന്‍ വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു Read More »

കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം

കുവൈറ്റ് സിറ്റി:  കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബഹ്റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍. രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായി തെക്കന്‍ ഇറാനിലുള്‍പ്പെടെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ് മേഖലകളിലേക്ക് വീണ്ടും ആക്രമണശ്രമങ്ങള്‍

കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം Read More »

കോട്ടയത്ത് ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി

കോട്ടയം:  നഗരത്തിലെ ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. എസ്.എച്ച് മൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ഇന്ന്് വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി കോംപ്ലക്‌സിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളില്‍ മൂന്നെണ്ണം പൂര്‍ണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. എളുപ്പത്തില്‍ തീ പിടിക്കുന്ന ടിഷ്യൂ പേപ്പറുകള്‍ കെട്ടിടങ്ങളിലുടനീളം സൂക്ഷിച്ചിരുന്നതിനാല്‍ തീ എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. ഇന്ന് അവധി ദിനമായതിനാല്‍ ഫാക്ടറിക്കുള്ളില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അഗ്‌നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെട്ടിടങ്ങളുടെ മുന്‍വാതിലും ഷട്ടറുകളും പൂട്ടിയിരുന്നതിനാല്‍ കെട്ടിടത്തിനുള്ളില്‍ കടന്ന്

കോട്ടയത്ത് ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി Read More »

കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും സംശുദ്ധനായ നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി സണ്ണി ജോസഫ്

തൃശൂര്‍: പി എ മാധവന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും സംശുദ്ധനായ നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി  സണ്ണി ജോസഫ് പറഞ്ഞു. പി എ മാധവനും താനും ഒരുമിച്ച് നിയമസഭയില്‍ ഉണ്ടായിരുന്ന കാലഘട്ടം അവിസ്മരണീയമായിരുന്നു. എംഎല്‍എമാര്‍ എല്ലാവരും ഒന്നുകില്‍ നിയമസഭയുടെ ബസ്സിലോ അവരവരുടെ കാറുകളിലോ മാത്രമാണ് സാധാരണയായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാറുള്ളത് എന്നാല്‍ മാധവന്‍ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടന്നുവരാറുള്ളത് ഞങ്ങളുടെ നിയമസഭാ കാലത്തെ പതിവ് കാഴ്ചയായിരുന്നു. എത്ര വലിയ പദവിയിലും ലളിതമാര്‍ന്ന ശൈലിയിലൂടെ അദ്ദേഹം സര്‍വ്വര്‍ക്കും സ്വീകാര്യനും പ്രിയങ്കരനുമായി

കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും സംശുദ്ധനായ നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി സണ്ണി ജോസഫ് Read More »

പെട്രോൾ, ഡീസൽ വില കുറച്ച് നയാര എനർജി

കൊച്ചി: പെട്രോൾ, ഡീസൽ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനർജി. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ നയാര പെട്രോൾ പമ്പിൽ പെട്രോൾ ലിറ്ററിന് 105.71 രൂപയും ഡീസൽ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോൾ ആദ്യം വില വർധിപ്പിച്ചതും

പെട്രോൾ, ഡീസൽ വില കുറച്ച് നയാര എനർജി Read More »

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസം മൂലമുണ്ടായ കടുത്ത ഉഷ്‌ണവും വൈദ്യുതിയുടെ ആവശ്യം കുത്തനെ കൂടിയതും കാരണം സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നേരിടുന്നത്. വൈകിട്ട് ആറു മുതൽ രാത്രി 12 വരെ മിതമായ രീതിയിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനില വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവ് വരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം Read More »

ഇടുക്കിയില്‍ വീണ്ടും കാട്ടാനക്കലി; യുവതി കൊല്ലപ്പെട്ടു;

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൂര്യനെല്ലി സ്വദേശി മാരി(36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് പരിക്കുണ്ട്.കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോകുന്നതിനിടെ ഇവര്‍ കാട്ടാനക്കൂട്ടത്തിന്റെ  മുന്നില്‍പെട്ട് പോകുകയായിരുന്നു. മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ ആനക്കൂട്ടം സമീപത്തുളളത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ഇടുക്കിയില്‍ വീണ്ടും കാട്ടാനക്കലി; യുവതി കൊല്ലപ്പെട്ടു; Read More »