Newsskerala

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി.കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു.
അടിച്ചില്‍തൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യന്‍ (20) മരിച്ചത്. ഇന്നലെ രാത്രി 9:30 യോട് കൂടിയായിരുന്നു ആക്രമണം. തേന്‍ എടുക്കാന്‍ ഉന്നതിക്ക് സമീപമുള്ള  വനാതിര്‍ത്തിയില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.

സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നയാളുകളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സെബാസ്റ്റ്യന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പിന്നീട് മൃതദേഹം ഉന്നതിയിലെത്തിച്ചശേഷം പൊലീസെത്തിയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Comment

Your email address will not be published. Required fields are marked *