Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

നാലിടത്ത് കാവിതരംഗം, പഞ്ചാബില്‍ ആപ്പിന് മുന്നേറ്റം; യുപിയില്‍ ബിജെപിക്ക് ഭരണത്തുടർച്ച

കൊച്ചി: ഉത്തര്‍പ്രദേശിലടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്  മുന്നേറ്റം. അഭിപ്രായ സര്‍വേകള്‍ ശരിയെന്ന് തെളിയിക്കുന്ന വിധത്തില്‍ നാല് സംസ്ഥാനങ്ങളില്‍ കാവിതരംഗം അലയടിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ചയിലേക്ക്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക്  കേവല ഭൂരിപക്ഷമായി.  സമാജ് വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കി. എസ്.പി നൂറു സീറ്റില്‍  ലീഡ് നിലനിര്‍ത്തി ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഗോരഖ്പുര്‍ അര്‍ബനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡു ചെയ്യുന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കര്‍ഹേലില്‍ മുന്നിലാണ്. …

നാലിടത്ത് കാവിതരംഗം, പഞ്ചാബില്‍ ആപ്പിന് മുന്നേറ്റം; യുപിയില്‍ ബിജെപിക്ക് ഭരണത്തുടർച്ച Read More »

വിട വോണി …..ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു

മറ്റൊരു ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ് മാഷ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വോണിന്റെ മരണവാർത്ത എത്തിയത്. കൊച്ചി: ഓസ്ട്രേലിയൻ സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ, 52, അന്തരിച്ചു. ഹൃദയാഘാതം മൂലം തായ്‌ലാന്റിലെ വില്ലയിൽ വച്ചായിരുന്നു ഇന്ന് അന്ത്യം. അബോധാവസ്ഥയിൽ കിടക്കുന്ന വോണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന്  അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തന്റെ മന്ത്രിക വിരലുകളാൽ വിസ്മയിപ്പിക്കുന്ന ലെഗ് കട്ടറുകളാലും ഫ്ലിപ്പറുകൾ കൊണ്ടും പിച്ചിൽ അത്ഭുതങ്ങൾ കാണിച്ച് വോൺ 145 …

വിട വോണി …..ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു Read More »

WATCH VIDEO HERE…. മേനിയഴകിന് മേന്മയേറിയഏഴിനം പുതിയ സോപ്പുകളുമായി കെ.പി.നമ്പൂതിരീസ്

തൃശൂര്‍: ദന്തകാന്തിക്കും, കേശസൗന്ദര്യത്തിനും ഗുണമേന്മയുള്ള  ഉത്പന്നങ്ങള്‍ പുറത്തിറക്കി പ്രശസ്തി നേടിയ കേരളത്തിലെ പ്രമുഖ ആയുര്‍വേദിക് ഉത്പന്ന നിര്‍മാതാക്കളായ കെ.പി.നമ്പൂതിരീസ് ചര്‍മസംരക്ഷണത്തിന് ഏഴ് തരം സോപ്പുകള്‍  വിപണയിലിറക്കി. ആര്യവേപ്പ്, ചന്ദനം, തുളസി, വെറ്റിവര്‍, ദശപുഷ്പം എന്നിവ കൂടാതെ രണ്ട് തരം ഗ്ലിസറിന്‍ സോപ്പുകളുമാണ് കമ്പനി പുറത്തിറക്കിയതെന്ന്  കെ .പി.നമ്പൂതിരീസ് എ.ഡി. കെ.ഭവദാസന്‍ നമ്പൂതിരി പത്രസമ്മേളനത്തില്‍  അറിയിച്ചു.ആധുനിക ഗവേഷണ സജ്ജീകരണങ്ങളുള്ള കമ്പനിയുടെ  ലാബില്‍ സസ്യയെണ്ണ ഉപയോഗിച്ചാണ് ചര്‍മപരിചരണത്തിന് ഗുണമേന്മ ഉറപ്പുനല്‍കുന്ന സോപ്പുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗ്രേഡ് വണ്‍ സോപ്പുകളില്‍ പാരബെന്നോ, ദോഷകരമായ …

WATCH VIDEO HERE…. മേനിയഴകിന് മേന്മയേറിയഏഴിനം പുതിയ സോപ്പുകളുമായി കെ.പി.നമ്പൂതിരീസ് Read More »

‘അതിവേഗ കടപ്പാതകൾ’ പ്രകാശനം ചെയ്യ്തു

വികസനത്തെ സംബന്ധിച്ച ഒരു നവഇടതുപക്ഷ പരിപ്രേക്ഷ്യം അത്യാവശ്യമാണ് എന്ന് കവി റഫീഖ് അഹമ്മദ് തൃശൂർ: ട്രാൻസിഷൻ സ്‌റ്റഡീസ് പുറത്തിറക്കിയ “അതിവേഗ കടപ്പാതകൾ ”  എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കവി റഫീഖ് അഹമ്മദ്. കെ – റെയിൽ ഒരു നിമിത്തമായി കണ്ടുകൊണ്ട് ലോകത്തും ഇന്ത്യയിലും കേരളത്തിലും വളരെ പ്രധാനപ്പെട്ട ചില സംവാദ വിഷയങ്ങളെ പൊതുസമൂഹത്തിലേക്ക് വീണ്ടും കൊണ്ടുവരിക എന്നതാണ് “അതിവേഗ കടപ്പാതകൾ – പശ്ചാത്തല സൗകര്യം, പൊതുധനകാര്യം, പരിസ്ഥിതി: ഒരു ഇടതുപക്ഷ വിമർശം” എന്ന പുസ്തകം …

‘അതിവേഗ കടപ്പാതകൾ’ പ്രകാശനം ചെയ്യ്തു Read More »

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി

കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി മുക്കാട്ടുകരക്കാരന്‍ ഷൈജു സംസ്ഥാനത്തെ രണ്ടാമത്തെ ഗ്രാമീണ ഗവേഷകന്‍ തൃശൂര്‍: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍് നടത്തിയ മത്സരത്തില്‍ റൂറല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് മുക്കാട്ടുകര സ്വദേശി ഷൈജുവിന്. ഞൊടിയിടയില്‍ മുളകിന്റെ ഞെട്ടു കളയുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തമാണ് ഇന്നൊവേഷന്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തിന് 42കാരന്‍ ഷൈജുവിനെ അര്‍ഹനാക്കിയത്. ഏതാനും  വര്‍ഷമായി സ്വന്തമായൊരു ചെറുകിട സംരംഭം തുടങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു ഷൈജു.   ഞെട്ടുകളഞ്ഞ മുളക് ചതച്ച് പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ജോലി …

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി Read More »

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം: സിസ്റ്റർ ജെസ്മി

തൃശൂർ: കേരളത്തിലെ എല്ലാ സ്ത്രീകളും അവരുടെ അനുഭവങ്ങൾ തുറന്നു പറയുന്ന ആത്മകഥകൾ എഴുതണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സിസ്റ്റർ ജെസ്മി . തൃശൂരിൽ യാഹ്സാൻ മൊയ്തുവിന്റെ ‘ഓർമ്മയിലെ കുഞ്ഞോളങ്ങൾ ‘ എന്ന പുസ്തകം  പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ ആത്മകഥകൾ  പ്രസിദ്ധീകരിച്ചാൽ കേരള ചരിത്രം തന്നെ മാറുമെന്നും  കേരള ചരിത്രം സത്യസന്ധമാവണമെങ്കിൽ സ്ത്രീകൾ എഴുതണമെന്നും അവർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്ലാൻ കോർഡിനേറ്റർ നൌഷബ നാസ് പുസ്തകം ഏറ്റുവാങ്ങി.റോസി തമ്പി അധ്യക്ഷനായിരുന്നു. ഇ.എം. …

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം: സിസ്റ്റർ ജെസ്മി Read More »

രാമന്‍ തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി

ആനക്കമ്പക്കാരുടെ ഹരമായ രാമന്‍  തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി തൃശൂര്‍: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്‍മാരില്‍ മുമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉത്സവപ്പറമ്പിലേക്ക്. പേരാമംഗലം തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റി. മൂന്നാനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പ്. ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. തിടമ്പേറ്റിയെത്തിയ രാമനെ ഹര്‍ഷാരവങ്ങളോടെയാണ് ജനം  വരവേറ്റത്. കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൊമ്പനെ മൊബൈലില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും വന്‍ തിരക്കായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുകാരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് …

രാമന്‍ തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി Read More »

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി

കോട്ടയം: പ്രമാദമായ കന്യാസ്ത്രീ ബലാത്സംഗ കേസില്‍ മുന്‍ ജലന്തര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ചുമത്തിയ എല്ലാ കുറ്റങ്ങളില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ ഒഴിവാക്കിയത്. ഒറ്റവരി വിധിപ്രസ്താവം മാത്രമാണ് ഇന്ന് രാവിലെ ജഡ്ജി കോടതിയില്‍ വാദിച്ചത്. ‘ദൈവത്തിന് സ്തുതി ‘ എന്നായിരുന്നു വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. pic credit: Koo

ഹണി ട്രാപ്പിൽ കുടുക്കി ബ്ലാക്‌മെയ്ൽ ചെയ്ത് പുരുഷന്മാരിൽ നിന്ന് പണവും,സ്വര്‍ണവും തട്ടിയ യുവതി പിടിയില്‍

തൃശൂര്‍:  ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരെ വശീകരിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുന്ന  യുവതി പോലീസിന്റെ പിടിയിലായി.പരിചയപ്പെടുന്നവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം രഹസ്യമായി നഗ്നചിത്രങ്ങള്‍ എടുത്ത പിന്നീട് ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ നഗരത്തിലെ സ്വകാര്യഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി, പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ചചെയ്ത  കേസിലാണ്  ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37) പോലീസിന്റെ വലയിലായത്.  ഫെബ്രുവരിയില്‍  പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ ഒരാളെ യുവതി സാമൂഹ്യമാധ്യമം വഴിപരിചയപ്പെട്ടു. ഇയാളെ നഗരത്തിലെ …

ഹണി ട്രാപ്പിൽ കുടുക്കി ബ്ലാക്‌മെയ്ൽ ചെയ്ത് പുരുഷന്മാരിൽ നിന്ന് പണവും,സ്വര്‍ണവും തട്ടിയ യുവതി പിടിയില്‍ Read More »

വെളിയന്നൂര്‍ക്കാവിലമ്മയ്ക്ക് നാദനൈവേദ്യമായി വൈകല്യത്തെ തോല്‍പിച്ച് ആറുവയസ്സുകാരന്റെ തായമ്പക

തൃശൂര്‍:  അനക്കമറ്റ വലതുകൈയിലെ കുഞ്ഞുവിരലുകളാല്‍ താളമിട്ട്  ഇടതുകൈയിലെ ചെണ്ടക്കോലിൽല്‍  കാലങ്ങള്‍ കൊട്ടിക്കയറി ആറാം ക്ലാസുകാരന്‍ നിരഞ്ജന്‍ ഗിരീഷ്‌കുമാര്‍ വെളിയന്നൂര്‍ക്കാവിലമ്മയുടെ നടയില്‍ അവതരിച്ച തായമ്പക മേളാസ്വാദകര്‍ക്ക് വിസ്മയാനുഭവമായി.  വെളിയന്നൂര്‍ക്കാവിലെ വേലയോടനുബന്ധിച്ചായിരുന്നു കളിക്കൂട്ടുകാരനായ മാസ്റ്റര്‍ തേജസ് ജയപ്രകാശുമൊന്നിച്ച് നിരഞ്ജന്‍ തായമ്പക അവതരിപ്പിച്ചത്. പതികാലത്തില്‍ തുടങ്ങി ഇടകാലവും, ഇടനിലയും, ഇരികിടയും ഹൃദ്യമായതോടെ നിരഞ്്ജന്റെ വാദനവൈഭവത്തിന് മുന്നില്‍ ഭക്തര്‍ കൈകൂപ്പി. വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തോടനുബന്ധിച്ചാണ് മാസ്റ്റര്‍ നിരഞ്ജന്‍ ഗിരീഷ്‌കുമാര്‍, മാസ്റ്റര്‍ തേജസ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറിയത്. ജന്മനാല്‍ തന്നെ വലതുകൈവിരലുകള്‍ക്ക് …

വെളിയന്നൂര്‍ക്കാവിലമ്മയ്ക്ക് നാദനൈവേദ്യമായി വൈകല്യത്തെ തോല്‍പിച്ച് ആറുവയസ്സുകാരന്റെ തായമ്പക Read More »

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പതിനഞ്ച്മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകൾ കൂട്ടിക്കലർത്തില്ല. കുട്ടികൾക്ക് ആദ്യമായി കോവിഡ് വാക്സിൻ നൽകുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കും. വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്സിനായിരിക്കും നൽകുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ വരുന്നത്. …

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ് Read More »

After a year in jail, Binesh Kodiyeri gets conditional bail

Bineesh’s counsel argued that the Narcotics Control Bureau (NCB) had arrested Bineesh on the charges of financing alleged illegal drug trade but the NCB failed to prove its claim Kochi: About a year after his arrest, Bineesh Kodiyeri, was granted bail by the Karnataka High Court today in cases related to money laundering and financing …

After a year in jail, Binesh Kodiyeri gets conditional bail Read More »

‘Wankhede made me sign on blank papers,’ says another withness in NCB case

The signed papers showed that Sameer was a witness to recovering a banned drug from the Nigerian even as nothing was recovered by the NCB, the reports said. Kochi: Allegations against NCB Director Sameer Wankhede are mounting as a witness, Shekhar Kamble, has come up with yet another ‘revelation’ against the NCB official.  Kamble, a …

‘Wankhede made me sign on blank papers,’ says another withness in NCB case Read More »

ശരണ്യ ഇനി ഓർമ്മ. അർബുദ ചികിത്സക്കിടെ കോവിഡ് ബാധിച്ചിരുന്നു

തിരുവനന്തപുരം: സീരിയൽ സിനിമാ താരം ശരണ്യ ശശി വിടവാങ്ങി. ഏറെ നാളുകളായി അർബുദ ചികിത്സയിലായിരുന്ന ശരണ്യയുടെ അന്ത്യം ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. മേയ് മാസത്തിൽ കോവിഡ് ബാധയെത്തുടർന്ന് ശരണ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ചെമ്പഴന്തിയാണ് സ്വദേശം. 2012 ലാണ് നടിക്ക് തലച്ചോറിൽ അർബുദ ബാധ കണ്ടെത്തിയത്. സഹപ്രവർത്തകയായ സീമാ ജി നായർ മുൻകൈയെടുത്ത് സന്നദ്ധ സംഘടനകളിൽനിന്നും ഫിറോസ് കുന്നംപറമ്പിൽ മുഖാന്തരം ക്രൗഡ് ഫണ്ടിങ്ങിലൂടെയും ചികിത്സാസഹായം കണ്ടെത്തിയിരുന്നു. Photo Credit: You Tube

ഇന്ത്യൻ കായികരംഗത്തിന് ഇന്ന് ചരിത്ര ദിനം

by നിധിൻ തൃത്താണി  ടോക്കിയോ: അത്‌ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മെഡൽ സ്വർണ്ണത്തിലൂടെ. ഒളിംപിക്‌സ് അത്‌ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മെഡൽ ചരിത്രം സുവർണ്ണലിപികളിൽ കുറിച്ച് ഇരുപതിമൂന്ന് കാരനായ ജാവലിൻ താരം നീരജ് ചോപ്ര. ഇന്ന് ടോക്കിയോയിൽ നടന്ന ജാവലിൻ ത്രോ ഫൈനലിൽ 87.58 മീറ്റർ എറിഞ്ഞാണ് നീരജ്  ചരിത്രത്തിൽ ഇടം നേടിയത്. 2008 ബീജിങ്  ഒളിമ്പിക്സിന് ശേഷം ഒളിംപിക്‌സ് വേദിയിൽ വീണ്ടും ഇന്ത്യയുടെ ദേശീയ ഗാനം മുഴക്കി നീരജ് ഇന്ന് സ്വർണ മെഡലണിഞ്ഞു. ഷൂട്ടർ അഭിനവ് ബിന്ദ്രയാണ് …

ഇന്ത്യൻ കായികരംഗത്തിന് ഇന്ന് ചരിത്ര ദിനം Read More »

ബജ്‌രംഗി ഭായിജാൻ ! നിലംതൊടാതെ എതിരാളി; ഒളിമ്പിക്സിൽ ആറാം മെഡൽ നേടി ഇന്ത്യ

by നിധിൻ തൃത്താണി  ടോക്കിയോ: ഒളിമ്പിക്സിൽ ആറാം മെഡൽ നേടി ഇന്ത്യ. ഇന്ന് നടന്ന 65 കിലോഗ്രാം ഗുസ്തി ഇനത്തിൽ കസാക്ക് താരത്തെ തകർത്താണ് ഇന്ത്യയുടെ ബജ്റംഗ് പൂനിയ വെങ്കലം നേടിയത്. ഹരിയാനയിൽ നിന്നുള്ള ബജ്റംഗ് 8 പേയിന്റുകൾ നേടിയപ്പോൾ കസാക്ക് താരത്തിന് ഒരു പോയിൻറ് പോലും നേടാൻ സാധിച്ചില്ല. പങ്കെടുത്ത എല്ല അന്താരാഷ്ട്ര ടൂർണമെന്റുകളിലും മെഡൽ നേടിയിട്ടുള്ള ഫയൽവാനാണ് ബജ്റംഗ്. ഈ മെഡലോടുകൂടി  ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഇന്ത്യ. 2012ലെ ലണ്ടൻ …

ബജ്‌രംഗി ഭായിജാൻ ! നിലംതൊടാതെ എതിരാളി; ഒളിമ്പിക്സിൽ ആറാം മെഡൽ നേടി ഇന്ത്യ Read More »

കരുവന്നൂര്‍ സഹ.ബാങ്കിൽനിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍:  കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദന്‍,63, ആണ് ജീവനൊടുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗമായിരുന്നു മുകുന്ദന്‍. 300 കോടിയുടെ തിരിമറി നടന്നു എന്ന് ആരോപണം നേരിടുന്ന ബാങ്കാണിത്.ഇന്ന് പുലര്‍ച്ചക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് 25 …

കരുവന്നൂര്‍ സഹ.ബാങ്കിൽനിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍ Read More »

ശശീന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.സി.പി.

കൊച്ചി: പീഡനത്തിന് ഇരയായ സ്ത്രീയുടെ അച്ഛനോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു എന്ന ആരോപണം നേരിടുന്ന എന്‍.സി.പി നേതാവും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന്് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ശശീന്ദ്രന്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനോട് സംസാരിക്കുന്ന ശബ്ദരേഖ പല ആവര്‍ത്തി കേട്ടു എന്നും എന്‍.സി.പി പ്രാദേശിക നേതാവും എന്‍.സി.പിയുടെ ഒരു സംസ്ഥാന കമ്മിറ്റി അംഗവും തമ്മിലുള്ള പാര്‍ട്ടി സംബന്ധമായ വിഷയങ്ങള്‍ നല്ല രീതിയില്‍ തീര്‍ക്കണം എന്ന് മാത്രമാണ് ശശീന്ദ്രന്‍ ആവശ്യപ്പെട്ടതെന്നും സ്ത്രീപീഡന …

ശശീന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.സി.പി. Read More »