Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

സൗത്ത് ഇന്ത്യൻ ബാങ്കിന് രണ്ടാം പാദത്തിൽ 187.06 കോടി രൂപ നഷ്ടം

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാംപാദത്തില്‍ 187.06 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ പാദത്തില്‍ 65.09 കോടി രൂപ ലാഭമായിരുന്നു. ഒക്ടോബര്‍ 21ന്  ബാങ്ക് ഔദ്യോഗികമായി ഇറക്കിയ പത്രക്കുറിപ്പിലാണ് രണ്ടാം പാദത്തിലെ നഷ്ട കണക്ക് വിശദമാക്കുന്നത്.രണ്ടാം പാദത്തിലെ പ്രവര്‍ത്തനലാഭം 111.91 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ പാദത്തില്‍ 390.94 കോടി രൂപയായിരുന്നു.ആര്‍.ബി.ഐ. അടുത്തിടെ പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം, ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നിക്ഷേപങ്ങളിലുള്ള …

സൗത്ത് ഇന്ത്യൻ ബാങ്കിന് രണ്ടാം പാദത്തിൽ 187.06 കോടി രൂപ നഷ്ടം Read More »

റിലീസിനായി എഴുപതോളം ചിത്രങ്ങള്‍; മലയാള സിനിമകളുടെ റിലീസിംഗ് നവംബറില്‍

തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഏറെനാളായി അടച്ചിട്ടിരുന്ന തീയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. തിയേറ്ററുകള്‍ തുറന്നാലും മലയാള സിനിമകളുടെ റിലീസ് വൈകും. പുതിയ സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റി. ഈ മാസം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങള്‍. സാംസ്‌കാരികമന്ത്രിയുമായി നാളെ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പ്രദര്‍ശന തീയതികള്‍ പ്രഖ്യാപിക്കുക. നിരവധി സിനിമകളാണ് തീയേറ്ററുകളില്‍ എത്താനൊരുങ്ങിയിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ് ടീമിന്റെ സ്റ്റാര്‍, ആന്റണി വര്‍ഗ്ഗീസും അര്‍ജ്ജുന്‍ അശോകനും ഒന്നിക്കുന്ന അജഗജാന്തരം, അപ്പാനി ശരത് നായകനാകുന്ന മിഷന്‍ …

റിലീസിനായി എഴുപതോളം ചിത്രങ്ങള്‍; മലയാള സിനിമകളുടെ റിലീസിംഗ് നവംബറില്‍ Read More »

ഇന്ത്യയിൽ വാക്‌സിനേഷന്‍ 100 കോടി കടന്നു

കൊച്ചി: കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ രാജ്യം നൂറ് കോടിയുടെ നിറവില്‍. 278 ദിവസം ( 9 മാസം) കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എം.എല്‍. ആശുപത്രിയിലെത്തി. ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി …

ഇന്ത്യയിൽ വാക്‌സിനേഷന്‍ 100 കോടി കടന്നു Read More »

പെരുമഴയിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 39 ജീവനുകൾ

കൊച്ചി: മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. കഴിഞ്ഞ ഒരാഴ്ചക്കിടെ 39 പേരാണ് മഴക്കെടുതിയില്‍ മരിച്ചതെന്നും ആറു പേരെ കാണാതായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി …

പെരുമഴയിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 39 ജീവനുകൾ Read More »

മഴയൊഴിയുന്നു; അതിതീവ്രമഴയ്ക്ക് സാധ്യതയില്ല

തൃശൂര്‍:  കേരളത്തില്‍ മഴഭീതി ഒഴിയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട്. നാളെ ഒരു ജില്ലകളിലും ഓറഞ്ച്് അലേര്‍ട്ടില്ല. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങള്‍ കൂടുതലുള്ള ഈ മൂന്ന് ജില്ലകളിലും ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇടയ്ക്ക് ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. രാവിലെ പത്ത് …

മഴയൊഴിയുന്നു; അതിതീവ്രമഴയ്ക്ക് സാധ്യതയില്ല Read More »

ഇനി സിനിമാക്കാലം : 25 മുതല്‍ സംസ്ഥാനത്ത് വെള്ളിത്തിര ഉണരുന്നു

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കമുള്ള മുഴുവന്‍ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ് തീയറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും. തൃശൂരില്‍ രാഗം തിയേറ്ററില്‍ അടക്കം പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ശുചീകരണം തുടങ്ങി. ആന്റണി വര്‍ഗീസ് നായകനായ അജജഗാന്തരം തിങ്കളാഴ്ച റിലീസ് ചെയ്യും. ജയസൂര്യ നായകനായ ചിത്രവും റീലീസിനുണ്ടാകുമെന്നറിയുന്നു. ചിത്രങ്ങളുടെ റിലീസിംഗ് സംബന്ധിച്ച് വ്യക്തമായ തീരുമാനം വെള്ളിയാഴ്ചയുണ്ടാകും. …

ഇനി സിനിമാക്കാലം : 25 മുതല്‍ സംസ്ഥാനത്ത് വെള്ളിത്തിര ഉണരുന്നു Read More »

ഐപിഎല്‍ വാതുവയ്പ്; ബംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് വാതുവയ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ വ്യാപക അറസ്റ്റ്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 27 പേരെയാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. ഓണ്‍ലൈന്‍ ബെറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവര്‍ നടത്തിയത്. ഇവരില്‍ നിന്ന് 78 …

ഐപിഎല്‍ വാതുവയ്പ്; ബംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍ Read More »

ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു

കൊച്ചി: ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12 മണിയോടെയാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നാലാമത്തെ ഷട്ടറും അവസാനമായി തുറന്നു. 35 സെന്റിമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുന്നത്. ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. ആശങ്കപ്പെടേണ്ട …

ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു Read More »

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ്

കൊച്ചി: ചില സമുദായങ്ങളെയും, വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കണമെന്ന് എസ് എസ് എഫ്  ദേശീയ ജനറല്‍  സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി ഒഡീഷ പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റിക്കു കീഴിൽ രണ്ടത്താണി നുസ്റത്ത് കാമ്പസിൽ നടന്ന സീറത്തുന്നബി ഇന്റെർ നാഷണൽ അക്കാദമിക് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഈ അടുത്ത് ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകന്റെ മാർക്ക് ജിഹാദ് പരാമർശത്തെയും ഈ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. ഫെഡറലിസത്തിന്റെയും, മതേതരത്വത്തിന്റെയും അടിത്തറയിൽ …

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ് Read More »

കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാര്‍ത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്. അതേസമയം, കക്കിആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് പതിനൊന്ന് മണിയോടെ തന്നെ തുറന്നു.  ചാലക്കുടി ഷോളയാര്‍ ഡാമിന്റെ ഷട്ടറുകളും അല്‍പസമയം …

കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് Read More »

സിഎസ്ബി ബാങ്ക് വിഷയം: ഒക്ടോബർ 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

തൃശൂർ: ഒക്ടോബർ 22ന് സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരും പണിമുടക്കുമെന്ന് മുൻ  മന്ത്രിയും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും സി എസ് ബി ബാങ്ക് സംസ്ഥാനതല സമര സഹായ സമിതി ചെയർമാനുമായ കെ പി രാജേന്ദ്രൻ അറിയിച്ചു.   സി എസ് ബി ബാങ്ക് ഒക്ടോബർ 20, 21, 22 തീയതികളിൽ വീണ്ടും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ ബാങ്കുകളിലും 22 ന് പണിമുടക്ക് സംഘടിപ്പിക്കുന്നത്. സി.എസ് ബി ബാങ്കിന്റെ ജനകീയ സേവന …

സിഎസ്ബി ബാങ്ക് വിഷയം: ഒക്ടോബർ 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് Read More »

കലിയടങ്ങാതെ കാലവര്‍ഷം; മരണം 20 ആയി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കലിതുള്ളി പെയ്യുന്ന പേമാരിയില്‍ മരണസംഖ്യ 13 ആയി. ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ച കോട്ടയം കൂട്ടിക്കലില്‍ 10 പേരും ഇടുക്കിയില്‍ ഒരാളുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് രണ്ടു പേരും മരിച്ചു. കൂട്ടിക്കലില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവിടെ തിരച്ചില്‍ നിര്‍ത്തിയിരിക്കുകയാണ്. കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്‍, മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഇവിടെ …

കലിയടങ്ങാതെ കാലവര്‍ഷം; മരണം 20 ആയി Read More »

കോട്ടയം ജില്ലയിൽ 20 പേരെ കാണാതായി ; 40-അംഗ കരസേന സംഘം കോട്ടയം കൂട്ടിക്കലിൽ

കോട്ടയം: ശനിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച മഴ വൈകിയും നിലയ്ക്കാതെ പെയ്യുകയാണ്. കൂട്ടിക്കല്‍ കാവാലിയില്‍ മണ്ണിച്ചിലില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജില്ലയില്‍ മലയോര മേഖലയില്‍ നിരവധി ഉരുള്‍ പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്,15 പേരെ കാണാതായി ,3 പേരുടെ മൃതദേഹം കണ്ടെത്തി. വ്യാപക നാശം, നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. നൂറു കണക്കിന് വീടുകള്‍ തകര്‍ന്ന് ഒഴുകി. മേഖലയിലെ ചെറുതും വലുതുമായ തോടുകളും ആറുകളും നിറഞ്ഞൊഴുകുകയായിരുന്നു. മുണ്ടക്കയം കോസ് വേ ,കൂട്ടിക്കല്‍ …

കോട്ടയം ജില്ലയിൽ 20 പേരെ കാണാതായി ; 40-അംഗ കരസേന സംഘം കോട്ടയം കൂട്ടിക്കലിൽ Read More »

വിവാഹവാഗ്ദാനം നല്‍കി വിധവയായ യുവതിയെ പീഢിപ്പിച്ച കേസ്: പ്രതിക്കു ജാമ്യമില്ല

തൃശൂർ: വിവാഹവാഗ്ദാനം നല്‍കി യുവതിയെ  ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതിയായ മേലൂര്‍ വില്ലേജ് വെട്ടുകടവ് ഞാറ്റുകണ്ടത്തില്‍ സദാനന്ദന്‍ മകന്‍ അജീഷ് 29വയസ്സ് എന്നവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് തള്ളി ഉത്തരവായി.  2020 ഡിസംബര്‍ 18-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്യജില്ലക്കാരിയായ വിധവയായ യുവതിയെ പരിചയപ്പെട്ട പ്രതി വിവാഹം കഴിച്ചു സംരക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്‍കി കാറില്‍ കയറ്റി തൃശ്ശൂര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി മുറിയെടുത്ത് യുവതിയെ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. പീഢനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി …

വിവാഹവാഗ്ദാനം നല്‍കി വിധവയായ യുവതിയെ പീഢിപ്പിച്ച കേസ്: പ്രതിക്കു ജാമ്യമില്ല Read More »

സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനതപുരം: 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. മികച്ച നടന്‍ ജയസൂര്യ (ചിത്രം- വൈള്ളം),  നടി അന്നബെന്‍ (ചിത്രം -കപ്പേള) മികച്ച ജനപ്രിയ ചിത്രമായി അ്യ്യപ്പനും കോശിയും തിരഞ്ഞെടുത്തു.  അയ്യപ്പനും കോശി എന്ന ചിത്രത്തില്‍ നാടന്‍ പാട്ട് പാടിയ നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. സിദ്ധാര്‍ഥ് ശിവയാണ മികച്ച സംവിധായകന്‍.   മികച്ച ചിത്ര സംയോജനം മഹേഷ് നാരായണ്‍(സീ യു സൂണ്‍), മികച്ച ഗായകന്‍ ഷഹബാസ് അമാന്‍, ഗായിക …

സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു Read More »

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2021 ജേതാക്കൾ

കൊച്ചി: പതിനാലാമത് ഐ.പി.എൽ കിരീടം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് നേടി. ദുബായിൽ ഇന്ന് നടന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. 59 ബോളുകളിൽ 86 റൺസ് എടുത്ത ഫാഫ് ഡ്യൂപ്ലിസിസ് ചെന്നൈയുടെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചു. 193 റൺസ് വിജയലക്ഷത്തോടെ ഇറങ്ങിയ നൈറ്റ് റൈഡേഴ്സിന് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. രണ്ടു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ ഫീൽഡിൽ അത്യുജ്വല പ്രകടനം …

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2021 ജേതാക്കൾ Read More »

കോവിഡ് നിയന്ത്രണങ്ങളോടെ തിരുവുള്ളക്കാവിൽ എഴുത്തിനിരുത്

തൃശൂർ: കോവിഡ് നിയന്ത്രണങ്ങളോടെ വിജയദശമി ദിനത്തിൽ 1000 കുരുന്നുകൾ  തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചു. കോവിഡ് മൂലം ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ പതിനായിരത്തിന് മുകളിൽ കുട്ടികളാണ് സാധാരണ തിരുവുള്ളക്കാവിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാറുള്ളത്.  രണ്ട് ഡോസ് വാക്സിൻ എടുത്ത മുതിർന്നവരെ മാത്രമേ കുട്ടികളുമായി എഴുത്തിനിരുത്തൽ നടത്താൻ അനുവദിച്ചത്.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ദേവി ക്ഷേത്രം കഴിഞ്ഞാൽ എഴുത്തിനിരുത്ത് ചടങ്ങിൽ …

കോവിഡ് നിയന്ത്രണങ്ങളോടെ തിരുവുള്ളക്കാവിൽ എഴുത്തിനിരുത് Read More »

സൂരജിന് ഇരട്ട ജീവപര്യന്തം

കൊച്ചി: ഉത്തര വധക്കേസ് പ്രതിയായ സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വത്തിനുവേണ്ടി ഭാര്യയായ ഉത്തരയെ വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്നതാണ് സൂരജിന് മേൽ ചുമത്തിയ കുറ്റം. സൂരജിന്റെ പ്രായവും മറ്റു കുറ്റകൃത്യങ്ങളിൽ ഇതുവരെ ഭാഗം ആയിട്ടില്ല എന്നുള്ളതും കൊലക്കയറിൽ നിന്ന് സൂരജിനെ രക്ഷിച്ചു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു. കുറഞ്ഞത് 30 വർഷം സൂരജിന് ജയിലിൽ കഴിയേണ്ടിവരും. കോടതിവിധിയിൽ തീർത്തും നിരാശരാണ് എന്ന് …

സൂരജിന് ഇരട്ട ജീവപര്യന്തം Read More »

ഇന്ത്യയില്‍ ഇനി കുട്ടികള്‍ക്കും വാക്‌സിന്‍

കൊച്ചി:  2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക്  ഭാരത് ബയോ ടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സബ്‌ജെക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്    കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡ്രഗ്‌സ് ഇന്ത്യ (ഡി.സി.ജി.എ) അംഗീകാരം നല്‍കി.  അറിയിച്ചു.. കൂട്ടികളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം രണ്ട് മാസത്തിനുള്ളില്‍ 2 മുതല്‍ 18 വയസ്സുവരെയുളള കുട്ടികള്‍ക്ക് കൊടുക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.   . 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ തീരുമാനിച്ച ആദ്യത്തെ രാജ്യമായി ഇന്ത്യ. …

ഇന്ത്യയില്‍ ഇനി കുട്ടികള്‍ക്കും വാക്‌സിന്‍ Read More »

കെ – റെയിൽ ധർണ്ണയിൽ പ്രതിഷേധം ഇരമ്പി

തൃശൂർ: നിർദ്ദിഷ്ട കെ – റെയിൽ സിൽവർലൈൻ സെമി സ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധനയോ സർവ്വേ നടപടികളോ തൃശ്ശൂർ ജില്ലയിൽ നടത്താൻ അനുവദിക്കില്ലെന്ന് തൃശൂർ എം.പി ടി.എൻ. പ്രതാപൻ.  കെ – റെയിൽ പദ്ധതിമൂലം വീടും മറ്റു ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവരുടെ കളക്ടറേറ്റ് ധർണ ഇന്ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടി.എൻ. പ്രതാപൻ. പദ്ധതിയുടെ സർവേയ്ക്കും മണ്ണുപരിശോധനക്കു മായി ഉദ്യോഗസ്ഥരെ തൃശ്ശൂരിൽ കാൽ കുത്തുവാൻ അനുവദിക്കില്ലെന്നും എം.പി. പറഞ്ഞു.  പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ …

കെ – റെയിൽ ധർണ്ണയിൽ പ്രതിഷേധം ഇരമ്പി Read More »