Newsskerala

ഇടിച്ച കാറിന്റെ ബോണറ്റില്‍ രണ്ടരകിലോമീറ്ററോളം യുവാവിന്റെ സാഹസിക യാത്ര; കാര്‍ ഡ്രൈവര്‍ പിടിയി്ല്‍


കൊച്ചി: ഇടിച്ച കാറിന്റെ ബോണറ്റില്‍ അള്ളിപ്പിടിച്ചിരുന്ന് രണ്ടര കിലോമീറ്റര്‍ യാത്ര ചെയ്ത ഫാസിലിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാറിനു മുകളില്‍ വീണ യുവാവ് ബോണറ്റില്‍ അള്ളിപ്പിടിച്ച് യാത്ര ചെയ്തത് രണ്ടര കിലോമീറ്ററോളം ദൂരം. സാഹസിക യാത്ര അവസാനിച്ചത് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍. പെരിന്തല്‍മണ്ണ താഴേക്കോട് ചോലമുഖത്ത് ഫാസിലിനാണ് കാറിന്റെ വൈപ്പറില്‍ പിടിച്ച് സാഹസിക യാത്ര ചെയ്യേണ്ടി വന്നത്. കാര്‍ ഓടിച്ചത് പത്തൊന്‍പതാം മൈലില്‍ താമസിക്കുന്ന പിലാത്തറ സ്വദേശി ഉസ്മാന്‍.
പരുക്കേറ്റ ഫാസില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ചിരുന്ന ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെല്‍റ്റ്, പഴ്സ്, തൊപ്പി പോലുള്ള ഉല്‍പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനാണ് ഫാസില്‍. സാധനങ്ങള്‍ എടുത്തതിന്റെ പേരില്‍ ഉസ്മാന്‍ പണം നല്‍കാനുണ്ടെന്നു ഫാസില്‍ പറയുന്നു. അവധി പലതു കഴിഞ്ഞതോടെയാണ് ഫാസിലും സുഹൃത്തുക്കളും പത്തൊന്‍പതാം മൈലില്‍ എത്തിയത്. രാവിലെ ഉസ്മാന്‍ വീട്ടില്‍നിന്നു കാറില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇവര്‍ വഴിയില്‍ തടഞ്ഞത്. വേഗം കുറയ്ക്കാതെ നീങ്ങിയ കാര്‍ ഫാസിലിനെ ഇടിച്ചെന്നും ബോണറ്റിലേക്കു വീണിട്ടുപോലും നിര്‍ത്തിയില്ലെന്നുമാണു പരാതി.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *