മലപ്പുറം: കോട്ടയ്ക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി ആരുമറിയാതെ മുറിയില്‍ പ്രസവിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അയല്‍വാസിയായ 21കാരനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. എന്നാല്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് 17കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നതുള്‍പ്പെടെ ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്ചാവൈകല്യമുണ്ട്.
പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയുും ആരോഗ്യനില തൃപ്തികരമാണ്.
Photo Credit: Face Book