Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

തൃശ്ശൂരിലെ ട്രെയിന്‍ ട്രാക്കില്‍ അട്ടിമറി ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

തൃശൂര്‍: റെയില്‍ ട്രാക്കില്‍ ഇരുമ്പിന്റെ റാഡ് കൊണ്ടിട്ട പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി തിരുവണ്ണാമല വിനായക തെരുവിൽ മോഹൻ മകൻ ഹരി (41) ആണ് പിടിയിലായത്. മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെ റെയില്‍ റാഡ് ട്രാക്കിലേക്ക് വീഴുകയായിരുന്നു.  പ്രതി ലഹരിക്ക് അടിമയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് റാഡ് കയറ്റിവെച്ച് പ്രതി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയതെന്നാണ് കരുതിയിരുന്നത്. ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍  ഇരുമ്പ് റാഡ് തട്ടിത്തെറിപ്പിച്ചു. …

തൃശ്ശൂരിലെ ട്രെയിന്‍ ട്രാക്കില്‍ അട്ടിമറി ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍ Read More »

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം, റെയിൽ പീസ് കണ്ടെത്തി

തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം.  ട്രാക്കില്‍ നിന്ന് റെയിൽ പീസ് കണ്ടെത്തി. പുലര്‍ച്ചെ 4.55ന കടന്നുപോയ ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ വച്ചിരുന്ന റെയിൽ പീസിൽ തട്ടുകയായിരുന്നു. എന്നാല്‍ ട്രാക്കില്‍ കിടന്നിരുന്ന മരത്തടിയില്‍ ട്രെയിന്‍ തട്ടിയതായാണ് ലോക്കോ പൈലറ്റ് ആര്‍പിഎഫിനെ അറിയിച്ചത് .തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ആണ് സംഭവം. തുടര്‍ന്ന് ആര്‍പിഎഫ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പാളത്തില്‍ ഉണ്ടായിരുന്നത് റെയിൽ പീസ് ആണെന്ന് വ്യക്തമായത്. തൃശ്ശൂർ റെയിൽവേ സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗം …

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം, റെയിൽ പീസ് കണ്ടെത്തി Read More »

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം, തടികൊണ്ടുള്ള തൂണ്‍ കണ്ടെത്തി

തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം.  ട്രാക്കില്‍ നിന്ന് തടി കൊണ്ടുള്ള തൂൺ തൂണ്‍ കണ്ടെത്തി. പുലര്‍ച്ചെ 4.55ന കടന്നുപോയ ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ വച്ചിരുന്ന തൂണില്‍ തട്ടുകയായിരുന്നു. എന്നാല്‍ ട്രാക്കില്‍ കിടന്നിരുന്ന മരത്തടിയില്‍ ട്രെയിന്‍ തട്ടിയതായാണ് ലോക്കോ പൈലറ്റ് ആര്‍പിഎഫിനെ അറിയിച്ചത് .തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ആണ് സംഭവം. തുടര്‍ന്ന് ആര്‍പിഎഫ് പരിശോധന നടത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നു.

ഫയല്‍ ചോദിച്ചപ്പോള്‍ മിണ്ടാട്ടം മുട്ടി, കൗണ്‍സില്‍ പിരിച്ചുവിട്ട് മേയര്‍ തടി തപ്പി

തൃശൂര്‍:   പ്രതിപക്ഷ പ്രതിഷേധത്തിനിടെ രണ്ടാമത്തെ അജണ്ട ചര്‍ച്ച ചെയ്യും മുന്‍പേ അടിയന്തര കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു.  ആരോഗ്യ വിഭാഗത്തിലേക്ക് ആവശ്യമായ ശുചീകരണസാമഗ്രികള്‍ വാങ്ങുന്നതു സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലനും, ജോണ്‍ ഡാനിയലും ഫയല്‍ ആവശ്യപ്പെട്ടു. ആരോഗ്യവിഭാഗത്തില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിക്കണമെന്നും,വിഷയം പഠിക്കണമെന്നും  പ്രതിപക്ഷം ഒന്നങ്കടം ആവശ്യപ്പെട്ടതോടെ മേയര്‍ മേശപ്പുറത്തുവെയ്ക്കാമെന്ന് സമ്മതിച്ചു. ഫയല്‍ ഹാജരാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായതോടെയാണ് അപ്രതീക്ഷിതമായി മേയര്‍ തിടുക്കത്തില്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി അറിയിച്ചത്.ശുചിത്വമിഷന്‍ …

ഫയല്‍ ചോദിച്ചപ്പോള്‍ മിണ്ടാട്ടം മുട്ടി, കൗണ്‍സില്‍ പിരിച്ചുവിട്ട് മേയര്‍ തടി തപ്പി Read More »

കൗണ്‍സിലില്‍ ബി.ജെ.പി പ്രതിഷേധം വിനോദ് പൊള്ളാഞ്ചേരി എത്തിയത് അമ്മ വേഷത്തില്‍

തൃശൂർ : മേയര്‍ എം.കെ.വര്‍ഗീസ മോശമായി പെരുമാറിയെന്നാരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍  ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. പ്ലക്കാര്‍ഡുമായി അമ്മ വേഷത്തിലെത്തിയ വിനോദ് പൊള്ളാഞ്ചേരി  ഓഫീസില്‍ സാക്ഷ്യപത്രത്തിനെത്തിയ ഡോ.കെ.സി.പ്രകാശനെ മേയര്‍ അധിക്ഷേപിച്ചതായി ആരോപിച്ചു. ഡോക്ടറോട് പുറത്തുപോകാന്‍ ആക്രോശിച്ചുവെന്നും, കൂടെ ചെന്ന തന്നെയും മേയര്‍ അപമാനിച്ചിറക്കിയെന്നും വിനോദ് പറഞ്ഞു. മേയറില്‍ നിന്നും ഇനിയും അപമാനം താങ്ങാന്‍ വയ്യെന്നും, ക്ഷമയുടെ നെല്ലിപ്പലക കടന്ന് അമ്മ വേഷത്തില്‍ എന്നെഴുതിയ പ്ലക്കാര്‍ഡുയര്‍ത്തിയായിരുന്നു വിനോദ് പൊള്ളാഞ്ചേരിയുടെ പ്രതിഷേധം. സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡും …

കൗണ്‍സിലില്‍ ബി.ജെ.പി പ്രതിഷേധം വിനോദ് പൊള്ളാഞ്ചേരി എത്തിയത് അമ്മ വേഷത്തില്‍ Read More »

ചോദ്യ പേപ്പര്‍ ചോര്‍ത്തിയ പ്രതിയെ കണ്ടെത്തി: ചോര്‍ത്തി നല്‍കിയത് എം,എസ്. സോലൂഷ്യൻസിലെ അധ്യാപകന് പ്യൂണ്‍ അറസ്റ്റില്‍

മലപ്പുറം : ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ക്രൈം ബ്രാഞ്ച്് അന്വേഷണസംഘം പ്രതിയെ പിടികൂടി.  എം.എസ്. സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ മഹ്ദീന്‍ പബ്ലിക് അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് നാസറാണെന്ന്് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ പരിചയത്തിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി …

ചോദ്യ പേപ്പര്‍ ചോര്‍ത്തിയ പ്രതിയെ കണ്ടെത്തി: ചോര്‍ത്തി നല്‍കിയത് എം,എസ്. സോലൂഷ്യൻസിലെ അധ്യാപകന് പ്യൂണ്‍ അറസ്റ്റില്‍ Read More »

കൊറിയറില്‍ ലഹരിമരുന്ന്, പാവറട്ടിയില്‍ യുവാവ് പിടിയില്‍

ചാവക്കാട്: പാവറട്ടിയില്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി.  കൊറിയര്‍ കൈപ്പറ്റാന്‍ എത്തിയ ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പഞ്ചാബിലെ മൊഹാലിയില്‍ നിന്നു  കമ്പ്യൂട്ടറിന്റെ യു.പി.എസിനുള്ളില്‍  പാക്ക് ചെയ്താണ് ചരസ് കടത്താന്‍ ശ്രമിച്ചത്.  കൊറിയര്‍ കൈപ്പറ്റാന്‍ വന്ന ചാവക്കാട് സ്വദേശിയായ ഷറഫുദീനെ പാവറട്ടി പോലീസും കമ്മീഷണറുടെ കീഴിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്.

വെഞ്ഞാറമൂട് കൂട്ടക്കൊല; താനും ജീവനൊടുക്കുമെന്ന് പ്രതി അഫാന്‍

തിരുവനന്തപുരം: താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍. ജയില്‍ ഉദ്യോഗസ്ഥരോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. കടം കയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്. അമ്മ മരിച്ചില്ലെന്നത് താന്‍ അറിഞ്ഞത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമാണെന്നും ഇയാള്‍ പറഞ്ഞു. ഇന്നലെ  വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രത്യേക നിരീക്ഷണത്തോടെയാണ് അഫാനെ …

വെഞ്ഞാറമൂട് കൂട്ടക്കൊല; താനും ജീവനൊടുക്കുമെന്ന് പ്രതി അഫാന്‍ Read More »

വെഞ്ഞാറമൂട് കൊലപാതകം; അഫാനെ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി 23 കാരനായ അഫാനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. കൊലപാതകങ്ങള്‍ക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന ജനറല്‍ മെഡിസിന്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളിലായി പിതൃമാതാവ് സല്‍മാ …

വെഞ്ഞാറമൂട് കൊലപാതകം; അഫാനെ ജയിലിലേക്ക് മാറ്റി Read More »

ഷഹബാസിന്റെ കൊലപാതകം; ഒരു വിദ്യാര്‍ഥി കൂടി പിടിയില്‍

കോഴിക്കോട് :  താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരു വിദ്യാര്‍ഥികൂടെ പിടിയില്‍. പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന്്് രാവിലെയാണ് ഈ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിയെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ വിശദമായി ചോദ്യംചെയ്യും. മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാള്‍ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാര്‍ഥികളാണെങ്കിലും കൂടുതല്‍ പേര്‍ ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന …

ഷഹബാസിന്റെ കൊലപാതകം; ഒരു വിദ്യാര്‍ഥി കൂടി പിടിയില്‍ Read More »

മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി

വത്തിക്കാന്‍: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഫക്കെട്ടും ശ്വാസ തടസവും വര്‍ധിച്ചതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തി. ആരോഗ്യനില വീണ്ടെടുത്തെന്ന ആശ്വാസ വാര്‍ത്തകള്‍ക്കിടെയാണ് സ്ഥിതി വീണ്ടും മോശമായത്. വെള്ളിയാഴ്ച ഛര്‍ദിയും ശ്വാസതടവും നേരിട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായിരുന്നു. കഴിഞ്ഞ മാസം14-നാണ് ബ്രോങ്കെറ്റിസ് ലക്ഷണങ്ങളോടെ മാര്‍പാപ്പയെ ആശുപത്രിയിലാക്കിയത്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ബൈലാറ്ററല്‍ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിബയോട്ടിക് ചികിത്സ നല്‍കി വരികയാണ്. …

മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി Read More »

അതിരപ്പിള്ളിയില്‍ ഏഴാറ്റുമുഖം ഗണപതിക്ക് കാലിന് പരിക്ക്

ചാലക്കുടി:  അതിരപ്പള്ളിയില്‍ മറ്റൊരു കാട്ടാനക്ക് കൂടി പരിക്കേറ്റതായി വിവരം. ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് കാലിന് പരിക്കേറ്റത്. ആനയെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. വനം വകുപ്പ് ഡോക്ടര്‍മാരായ ഡോക്ടര്‍ ബിനോയ്, ഡോക്ടര്‍ മിഥുന്‍ , ഡോക്ടര്‍ ഡേവിഡ് എന്നിവരുടെ സംഘമാണ് പരിശോധിക്കുന്നത്. ഡോക്ടര്‍ ബിനോയ് ഇന്ന് വനപാലകര്‍ക്കൊപ്പം ആനയുടെ അടുത്തെത്തി നിരീക്ഷിച്ചു. .

നിക്ഷേപ സമാഹരണ യജ്ഞത്തിന് കരുവന്നൂര്‍ ബാങ്ക്

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് നിക്ഷേപ സമാഹരണയജ്ഞത്തിന് ഇറങ്ങുന്നു. ആയിരം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി. മാര്‍ച്ച് 31 വരെയാണ് ക്യാമ്പയിന്‍. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുക്കള്‍ ലേലം ചെയ്യുന്ന നടപടിയും ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. ബാങ്കിന് തിരിച്ചു വരവിന്റെ പാതയില്‍ എത്തിക്കാനുള്ള നീക്കമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.സമാഹരണ തുക ഉപയോഗിച്ച് കൂടുതല്‍ വിശ്വാസ്യത ആര്‍ജിക്കുക, അതോടൊപ്പം കൂടുതല്‍ വായ്പകളടക്കം നല്‍കുന്ന നടപടികളിലേക്ക് കടന്ന് ബാങ്കിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നടത്തുന്നത്. മൂന്നര …

നിക്ഷേപ സമാഹരണ യജ്ഞത്തിന് കരുവന്നൂര്‍ ബാങ്ക് Read More »

പഴയ കോപ്പിയർ മെഷ്യൻ, പരാതിക്കാരിക്ക് വില 81,060/- രൂപയും നഷ്ടവും പലിശയും നൽകുവാൻ വിധി.

തൃശൂർ: തകരാറുള്ള പഴയ കോപ്പിയർ മെഷ്യൻ നല്കിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചേർപ്പ് പുന്നപുള്ളി വീട്ടിൽ സുനിത ശ്യാമളൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ കോപ്പിയർ സർവ്വീസ് പോയൻ്റ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. 81,060/- രൂപ നൽകിയാണ് സുനിത മെഷ്യൻ വാങ്ങുകയുണ്ടായത്. വാങ്ങി ആറ് മാസം കഴിഞ്ഞതോടെ കോപ്പികൾ തെളിയാതെയും കോപ്പിയിൽ വരകൾ രൂപപ്പെട്ടും തകരാർ കാട്ടിയിട്ടുള്ളതാകുന്നു. പരാതിക്കാരി മെഷ്യൻ വിശദമായി പരിശോധിച്ചപ്പോൾ പഴക്കം ചെന്ന മെഷ്യൻ നൽകി …

പഴയ കോപ്പിയർ മെഷ്യൻ, പരാതിക്കാരിക്ക് വില 81,060/- രൂപയും നഷ്ടവും പലിശയും നൽകുവാൻ വിധി. Read More »

സംസ്ഥാനത്ത് വ്യാപക ലഹരിവേട്ട: പിടിയിലായത് മൂവായിരത്തോളം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ  ഭാഗമായി അറസ്റ്റിലായത് 2,854 പേര്‍. 1.312 കിലോ എം.ഡി.എം.എയും മറ്റ് മയക്കുമരുന്നുകളുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കൈവശംവച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്ന് വരെയായിരുന്നു ഡി ഹണ്ട്. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്റെ  നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്.

ഓയിൽ ഗോഡൗണിന് ജീവനക്കാരൻ തീവച്ചു. മൂന്നരക്കോടിയുടെ നഷ്ടം

തൃശൂർ : മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് ജീവനക്കാരൻ തീവച്ചു. ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു.വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോൾ കെമിക്കൽസ് ഓയിൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം .മൂന്നരക്കോടിയുടെ നഷ്ടമുണ്ട്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരമായാണ് തീവച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിൽ മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ടിറ്റോ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിയിൽ നിന്നു പിരിച്ചുവിട്ടതിലെ പ്രതികാരമായാണ് തീവച്ചതെന്നാണ് പോലീസിന് നല്‌കിയ മൊഴി . കമ്പനിയുടെ അകത്ത് നിർമ്മാണത്തിന് ആവശ്യമായ …

ഓയിൽ ഗോഡൗണിന് ജീവനക്കാരൻ തീവച്ചു. മൂന്നരക്കോടിയുടെ നഷ്ടം Read More »

എസ്എസ്എൽസി : ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

തൃശ്ശൂര്‍ : ജില്ലയില്‍ 267 സെന്ററുകളിലായി 36,145 വിദ്യാര്‍ത്ഥികള്‍ ഇന്നലെ ( മാര്‍ച്ച് 3) എസ്എസ്എല്‍സി പരീക്ഷ എഴുതി. മൂന്നു കുട്ടികള്‍ ഹാജരായില്ല. മതിലകം സെയിന്റ് ജോസഫ്‌സ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് (565 വിദ്യാര്‍ത്ഥികള്‍). എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 555 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രാമവര്‍മ്മപുരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി മാമ്പുള്‍ ഹൂദ സ്‌കൂള്‍ എന്നീവിടങ്ങളില്‍ ആണ് ഏറ്റവും കുറവ് …

എസ്എസ്എൽസി : ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി Read More »

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് പി. ഏബ്രഹാം മരിച്ച നിലയില്‍

കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി. ഏബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരിക്ക് അടുത്ത് തുരുത്തിശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഡോക്ടര്‍ ഫാം ഹൗസില്‍ എത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു.പിന്നീട് രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  ഫാം ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ടെന്നാണ് …

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് പി. ഏബ്രഹാം മരിച്ച നിലയില്‍ Read More »

ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. സംസ്ഥാനത്ത് …

ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി Read More »

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ നേരത്തെ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം.