തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടരവയസ്സുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു
തൃശൂര്‍: വടക്കേക്കാട് പുന്നയൂര്‍ക്കുളത്ത്്് രണ്ടരവയസ്സുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്, വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. കളിക്കുമ്പോള്‍ വീടിന് സമീപത്തെ മതിലിനോട് ചേര്‍ന്നുള്ള ചാലിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.