കരുവന്നൂര്‍ തട്ടിപ്പ്: തൃശൂര്‍ സി.പി.എം സെക്രട്ടറിയുടെ പേരിലുള്ള 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിക്കേസില്‍ സി.പി.എമ്മിന് തിരിച്ചടി. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ പേരിലുള്ള 29. 29 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടുകെട്ടി. ഇ.ഡി കണ്ടുകെട്ടിയവയില്‍ ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഇതില്‍ 73,63000 രൂപ പാര്‍ട്ടിയുടെ പേരിലുള്ള സ്വത്തുവകകളാണ്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇ.ഡി ഹൈക്കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പാണെന്നും ഇ.ഡി പറഞ്ഞിരുന്നു. ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടു …