2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിര്‍ണയിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍
തൃശൂര്‍: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിര്‍ണയിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. റീജിയണല്‍ തിയേറ്ററില്‍ നടന്ന ഇ.എം.എസ് സ്മൃതിയില്‍ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയും, രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ പരിമിതികളും, അഭിപ്രായവ്യത്യാസങ്ങളും മറന്ന് ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വിട്ടുവീഴ്ചകള്‍ക്കും, നീക്കുപോക്കുകള്‍ക്കും തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ …