Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

കോർപ്പറേറ്റുകളെ പാർട്ണർമാരാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്കെതിരെ അന്തിമ പോരാട്ടത്തിന് തയ്യാറാക്കുക:രമേശ് ചെന്നിത്തല

തൃശൂർ : തൊഴിലാളി സമൂഹത്തെ മറന്നുകൊണ്ട്, തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഐഎൻറ്റിയുസി നേതൃത്വം നൽകുമെന്ന് രമേശ് ചെന്നിത്തല. മിനിമം കൂലി ഉറപ്പുവരുത്താതെ, തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന പിണറായി സർക്കാരിന്റെ നടപടികൾക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തിക്കൊണ്ട് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎൻറ്റിയുസി തൃശ്ശൂർ ജില്ലാ നേതൃത്വ സമ്മേളനം റീജണൽ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.    ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ച …

കോർപ്പറേറ്റുകളെ പാർട്ണർമാരാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്കെതിരെ അന്തിമ പോരാട്ടത്തിന് തയ്യാറാക്കുക:രമേശ് ചെന്നിത്തല Read More »

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂൺ 16) അവധി

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ചാലക്കുടി വ്യാജലഹരിക്കേസ്: ലിവിയ അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസില്‍ മരുമകളുടെ സഹോദരി ലിവിയ ജോസ്്് അറസ്റ്റില്‍.  പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് ലിവിയ അന്വേഷണ മുന്‍പില്‍ നല്‍കിയ മൊഴി. ബെംഗളൂരില്‍ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഷീല സണ്ണി പലപ്പോഴായും നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കുകയും അതില്‍ പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്പുകള്‍ ബാഗില്‍ വെച്ച് കള്ളക്കേസില്‍ കുടുക്കിയതെന്ന് ലിവിയ മൊഴിയില്‍ പറഞ്ഞു. വാങ്ങിയത് യഥാര്‍ത്ഥ ലഹരി ആയിരുന്നുവെങ്കിലും ലഹരി നല്‍കിയ …

ചാലക്കുടി വ്യാജലഹരിക്കേസ്: ലിവിയ അറസ്റ്റില്‍ Read More »

27 വര്‍ഷങ്ങൾക്ക് ശേഷം ഐസിസി ട്രോഫി ഉയർത്തി ​ദ​​ക്ഷിണാഫ്രിക്ക

കൊച്ചി: 27 വര്‍ഷങ്ങളുടെ ദൗർ​​ഭാ​ഗ്യത്തിനു പരിഹാസത്തുനു വിരാമം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയെ രണ്ടാം ഇന്നി​​ങ്സിൽ അത്ഭുതകരമായി ബാറ്റ് ​കൊണ്ട് നേരിട്ട് പ്രോട്ടിയാസ് ടീം ടെസ്റ്റിൽ ലോ​​ക ചാമ്പ്യൻമാരായി. ഓപ്പണർ ഐഡൻ മാർക്രത്തി​ന്റെ (136 റൺസും) ക്യാപറ്റൻ തമ്പാ ബൗമയുടെയും (66) പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന പഴി ഇനി ദക്ഷിണാഫ്രിക്കയ്ക്കില്ല. കഴിഞ്ഞ …

27 വര്‍ഷങ്ങൾക്ക് ശേഷം ഐസിസി ട്രോഫി ഉയർത്തി ​ദ​​ക്ഷിണാഫ്രിക്ക Read More »

പശ്ചിമേഷ്യ യുദ്ധഭീതിയില്‍

ടെല്‍അവീവ്/ടെഹ്‌റാന്‍: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍.ഇരുരാജ്യങ്ങളും  തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക്്നീങ്ങുമെന്ന ആശങ്കയിലാണ് ലോകം. ഇന്നലെ പുലര്‍ച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേലായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇറാന്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെട്ടുവെന്നും 320ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇറാന്റെ മണ്ണില്‍ മൊസാദ് താവളമുണ്ടെന്നും ഇവിടെ നിന്നും ഇറാനെതിരായ ആക്രമണങ്ങള്‍ നടത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് …

പശ്ചിമേഷ്യ യുദ്ധഭീതിയില്‍ Read More »

നിലമ്പൂരില്‍  ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഷാഫി പറമ്പില്‍ എംപിയും സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രി നിലമ്പൂര്‍ വടപുറത്തുവച്ച് പോലീസ് തടഞ്ഞ് പരിശോധിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടികള്‍ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഷ്യപ്പെട്ട്് പ്രതികരിച്ചു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് …

നിലമ്പൂരില്‍  ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന Read More »

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയ ബന്ധു ലിവിയ പിടിയില്‍

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന കേസില്‍ കുടുക്കിയ സംഭവത്തില്‍  ലിവിയ ജോസ് കസ്റ്റഡിയില്‍. ഷില സണ്ണിയുടെ ബന്ധുവായ ലിവിയ ഒളിവിലായിരുന്നു. ദുബായില്‍ നിന്ന് മുംബൈയില്‍ വന്ന് വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ശനിയാഴ്ച ഇവരെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ ഭര്‍തൃമാതാവായ ഷീലയുടെ വിദേശയാത്ര മുടക്കാന്‍ ഇവരെ വ്യാജ ലഹരി …

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയ ബന്ധു ലിവിയ പിടിയില്‍ Read More »

പടിഞ്ഞാറെച്ചിറ  മലിനമയം

തൃശൂര്‍: മലിനമായതില്‍ മനംനൊന്ത് സമീപവാസികള്‍   പാവനമായ പടിഞ്ഞാറെച്ചിറ ശുചീകരിച്ചപ്പോള്‍ കിട്ടിയത് നൂറിലധികം ചാക്ക് മദ്യക്കുപ്പികള്‍. ഒന്നരലക്ഷത്തോളം രൂപ ചിലവിട്ടാണ്  പരിസരത്തെ താമസക്കാര്‍ ചേര്‍ന്ന് ചിറ വൃത്തിയാക്കിയത്.രണ്ട് ഏക്കറോളം വിസ്തൃതിയുള്ള,നാല് നൂറ്റാണ്ടോളം പഴക്കമുള്ള  ചിറ മുഴുവനായി വൃത്തിയാക്കാന്‍ ലക്ഷങ്ങള്‍ ചിലവിടണം. ചെരിപ്പുകളും, വസ്ത്രങ്ങളും, പേഴ്‌സുകളുമടക്കം വന്‍ മാലിന്യ ശേഖരമാണ് തീര്‍ത്ഥക്കുളമായി അറിയപ്പെടുന്ന ചിറയില്‍ നിന്ന് കിട്ടിയത്. ശുചീകരിച്ച് ദിവസങ്ങള്‍ക്കകം തന്നെ പടിഞ്ഞാറെച്ചിറയില്‍ വീണ്ടും മാലിന്യം അടിഞ്ഞുകൂടി. മൂന്ന് മാസം മുന്‍പ് ചിറയില്‍ അജ്ഞാത ജഡവും പൊങ്ങി. പ്രവര്‍ത്തനം …

പടിഞ്ഞാറെച്ചിറ  മലിനമയം Read More »

അഹമ്മദാബാദ് വിമാനദുരന്തം: 290 മരണം

ന്യൂഡല്‍ഹി:  അഹമ്മദാബാദ് വിമാനദുരന്തത്തില്‍  മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാര്‍ക്ക് പുറമേ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും അടക്കം 49 പേര്‍ മരിച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യയുടെ 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് തകര്‍ന്നുവീണത്. . മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി …

അഹമ്മദാബാദ് വിമാനദുരന്തം: 290 മരണം Read More »

ഇസ്രയേല്‍ ആക്രമണം:  ഇറാന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനില്‍ ഇന്നലെ രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവ പദ്ധതികള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍  രാത്രിയില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവി കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരണമുണ്ടാകുന്നത്. 2024-ല്‍ ഇറാന്‍ ഇസ്രയേലിന് നേരെ ആദ്യമായി നേരിട്ട് …

ഇസ്രയേല്‍ ആക്രമണം:  ഇറാന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു Read More »

അഹമ്മദാബാദ് വിമാനദുരന്തം: ഒരാള്‍ രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ  വിശ്വാസ് കുമാര്‍ രമേഷ് (45) ആണ് രക്ഷപ്പെട്ടത്. സഹോദരനായ അജയ്കുമാര്‍ രമേഷും വിമാനത്തില്‍ ഒപ്പം ഉണ്ടായിരുന്നു.എ 11 സീറ്റിലാണ് വിശ്വാസ് കുമാര്‍ ഇരുന്നിരുന്നത്. ബി 11 സീറ്റിലാണ് അജയ്കുമാര്‍ ഉണ്ടായിരുന്നത്. അജയ്കുമാറിനെ കണ്ടെത്തിയിട്ടില്ല. വിശ്വാസ് കുമാറിന് കാര്യമായ പരിക്കില്ല. വിശ്വാസ് കുമാര്‍ വിമാനത്തില്‍ നിന്ന്് തെറിച്ചു വീഴുകയായിരുന്നു.പത്തനംതിട്ട സ്വദേശിനി രഞ്ജിതയാണ് ദുരന്തത്തില്‍ മരിച്ച മലയാളി.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ 1 കോടി ധനസഹായം പ്രഖ്യപിച്ചു.

അഹമ്മദാബാദിലെ വിമാന ദുരന്തം: മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയും

അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്‌തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്‌തിരുന്ന രഞ്ജിത പിന്നീട് നഴ്സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.

അഹമ്മദാബാദ് ആകാശ ദുരന്തം; മരണം 130 കടന്നു

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 133 പേർ മരിച്ചതായി സ്ഥിരീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ഇന്ന് ഉച്ചക്ക് 1.38 ന് ടേക്ക് ഓഫിനിടെ തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക് . ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഇവിടെയുണ്ടായിരുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. . വിമാനം ഹോസ്റ്റലിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഹമ്മദാബാദ് വിമാന ​ദൂരന്തം; 150 ൽ ഏറെ പേർ മരണപ്പെട്ടെന്ന് സൂചന

ഡൽഹി: ഗുജറാത്ത് അഹമ്മദാബാദിൽ ഇന്നുച്ചയ്ക്ക് എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണ് നൂറിലേറെപ്പേർ മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. ഒരു ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ 150 ഓളം പേർ മരണപ്പെട്ടു എന്നാണ് സൂചന. പത്തനംതിട്ട സ്വദേശി അടക്കം …

അഹമ്മദാബാദ് വിമാന ​ദൂരന്തം; 150 ൽ ഏറെ പേർ മരണപ്പെട്ടെന്ന് സൂചന Read More »

ശശി തരൂര്‍ നരേന്ദ്രമോദിയെ കണ്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കോണ്‍ഗ്രസ് ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നു. വിദേശപര്യടനം സംബന്ധിച്ച റിപ്പോര്‍ട്ട് ശശി തരൂര്‍ നേരത്തെ പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു. അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ തരൂര്‍ മോദിയെ അറിയിച്ചതായാണ് വിവരം. തരൂര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നല്‍കുന്നതൊന്നും ചര്‍ച്ചയായില്ലെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ …

ശശി തരൂര്‍ നരേന്ദ്രമോദിയെ കണ്ടു Read More »

മാളയില്‍ കനത്തമഴ, സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍

ചാലക്കുടി:  കനത്തമഴയില്‍ മാളയില്‍ യഹൂദ സിനഗോഗിന്റെ മേല്‍ക്കൂര നിലംപൊത്തി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ വൈകീട്ട് വരെ സന്ദര്‍ശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിരുന്നതാണ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള   ഈ കെട്ടിടം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ജൂത സിനഗോഗാണ് മാളയിലേത്. 1930 ല്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത് ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ …

മാളയില്‍ കനത്തമഴ, സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍ Read More »

ഹൈസ്‌കൂളിലെ സമയമാറ്റം, എതിര്‍പ്പുമായി സമസ്ത, മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈ മാസം 16 മുതല്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. സമസ്ത വിഭാഗം എതിര്‍പ്പ് അറിയിച്ചതോടെ പുതിയ സമയക്രമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രാവിലെയും, വൈകീട്ടും 15 മിനിറ്റ് വീതമാണ് കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.സമയം കൂട്ടിയത് 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് …

ഹൈസ്‌കൂളിലെ സമയമാറ്റം, എതിര്‍പ്പുമായി സമസ്ത, മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും Read More »

ആക്‌സിയം ദൗത്യം വീണ്ടും മാറ്റി

ഫ്‌ളോറിഡ: പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം ദൗത്യം വൈകുന്നു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം സ്‌പേസിന്റെ  ദൗത്യം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. വ്യാഴാഴ്ച വിക്ഷേപണം നടന്നേക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിക്കുക. നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള …

ആക്‌സിയം ദൗത്യം വീണ്ടും മാറ്റി Read More »

ഷഹബാസ് വധക്കേസ്; പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയെങ്കിലും പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യവ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു എന്നാല്‍ ഇതില്‍ ഷഹബാസിന്റെ …

ഷഹബാസ് വധക്കേസ്; പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം Read More »

ബോഡി ഷേയ്മിങ് വാവാദത്തിൽ അമേരിക്കയിലെ ‘മല്ലു കഫെ റേഡിയോ’

കൊച്ചി: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പ്രവർത്തിക്കുന്ന ‘മല്ലു കേഫേ റേഡിയോ – യു എസ് എ’ ബോഡി ഷേമിങ് നടത്തിയെന്ന് ആരോപണം. ഫ്യൂസ്റ്റത്തിൽ തന്നെയുള്ള പ്രസിദ്ധ മോഡൽ മനോജ് നായരെയാണ് ബോഡി ഷേയ്മിങ്ങിന് വിധേയനാക്കിയത്. രണ്ട് യുവ പ്രതിഭകളെ പരിചയപ്പെടുത്തിയുള്ള എഫ് എം ഷോയിൽ മോഡലിങ്ങിൽ ത​ന്റെ ഡിസൈനർ മനോജ് നായർ ആണ് എന്ന് യുവാവ് പറഞ്ഞപ്പോൾ ‘മല്ലു കഫെ റേഡിയോ’യുടെ സ്ഥാപകയും ആർ ജെ യുമായ ഷിബി റോയാണ് ബോഡി ഷേയ്മിങ് വിവാദത്തിന് കാരണമായ പരാമർശം നടത്തിയത്. …

ബോഡി ഷേയ്മിങ് വാവാദത്തിൽ അമേരിക്കയിലെ ‘മല്ലു കഫെ റേഡിയോ’ Read More »