Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

spiritual

മാർ ജോസഫ് പൗവത്തിൽ,92, കാലം ചെയ്തു

കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത് …..READ MORE…. കൊച്ചി: സിറോ മലബാർ സഭയിലെ അധികായനായിരുന്നു ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ ,92, വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവ്വത്തിൽ. മുൻ ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു. സഭയുടെ ശക്തമായ …

മാർ ജോസഫ് പൗവത്തിൽ,92, കാലം ചെയ്തു Read More »

WATCH VIDEO… മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.

തൃശൂർ: മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . ഇന്ന് രാവിലെ മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മാറൻ മാർ ആവ തൃതീയൻ പാതൃയർക്കീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിലാണ് മാർ ഔഗിൻ കൂരിയാക്കോസ് തിരുമേനിയെ ഇന്ത്യയുടെയും ദക്ഷിണ ഗൽഫ് രാജ്യങ്ങളുടേയും മെത്രാപ്പോലീത്തയായി വാഴിച്ചത്.  മാർ ബെന്യാമിൻ എല്ല്യ, മാർ പൗലോസ് ബെഞ്ചമിൻ, മാർ ഇമ്മാനുവേൽ യോസേഫ് , മാർ അപ്രേം അഥ്നിയേൽ,     മാർ അപ്രേം മെത്രാപ്പോലീത്ത, ആർച്ച്ഡീക്കൻ  വില്ല്യം …

WATCH VIDEO… മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. Read More »

തിരുവമ്പാടി കണ്ണന്റെ നടയിൽ കളക്ടര് ഹരിത.വി.കുമാറിന്റെ കച്ചേരി

തൃശൂര്‍: തിരുവമ്പാടി കണ്ണന്റെ സവിധത്തില്‍ നാദാര്‍ച്ചനയായി അരങ്ങേറിയ തൃശൂര്‍ കളക്ടര്‍ ഹരിത.വി.കുമാറിന്റെ കച്ചേരി സംഗീതാസ്വാദകര്‍ക്ക്് ഹൃദ്യാനുഭവമായി. നന്ദനന്ദന ഗോപാലാ ജയഗണപതി ….. എന്ന തുടങ്ങിയ രാഗമാലികയാണ് കളക്ടര്‍ ആലപിച്ചത്. തിരുവമ്പാടി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി സംഗീതോത്സവത്തിലെ ആദ്യ കച്ചേരി കളക്ടറുടെ വകയായിരുന്നു. ജനുവരി 13നാണ് വൈകുണ്ഠ ഏകാദശി. ഇന്ന് മുതല്‍ ആറ് ദിവസമാണ സംഗീതോത്സവം. മേല്‍ശാന്തി വടക്കേകപ്ലിങ്ങാട്ട് പ്രദീപ് നമ്പൂതിരി  സംഗീതമണ്ഡപത്തില്‍ ഭദ്രദീപം തെളിയിച്ചു.

Watch Video….വഞ്ചിക്കുളം ടൂറിസം പദ്ധതിയെച്ചൊല്ലി തൃശൂര്‍ കോര്‍പറേഷനില്‍ ഭരണപ്രതിസന്ധി 

WATCH VIDEO HERE…. രാജിയ്‌ക്കൊരുങ്ങി ഡി.പി.സി അംഗം സി.പി. പോളി  സി പി പോളി കോർപ്പറേഷൻ കൗൺസിലർമാരുടെ ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വോയിസ് മേസേജ് പുറത്തുവന്നതിന് ശേഷമാണ് ഭരണപക്ഷത്തെ ഭിന്നതകൾ പുറത്തുവന്നത്… തൃശൂര്‍: വഞ്ചിക്കുളം ടൂറിസം പദ്ധതിയെച്ചൊല്ലി തൃശൂര്‍ കോര്‍പറേഷന്‍ ഭരണസമിതിയില്‍ ഭിന്നത രൂക്ഷം. ഭരണപക്ഷത്തെ കൗണ്‍സിലര്‍ സി.പി.പോളി ഡിസ്ട്രിക്‌സ് പ്ലാനിംഗ് കമ്മിറ്റി (ഡി.പി.സി) അംഗത്വം രാജിവെയ്ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഡി.പി.സി അംഗത്വം രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പോളിയുടെ വാട്‌സാപ്പ് ശബ്ദസന്ദേശം കൗണ്‍സിലര്‍മാര്‍ അയച്ചുകൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഡി.പി.സി …

Watch Video….വഞ്ചിക്കുളം ടൂറിസം പദ്ധതിയെച്ചൊല്ലി തൃശൂര്‍ കോര്‍പറേഷനില്‍ ഭരണപ്രതിസന്ധി  Read More »

Watch Video രാമായണം ഫെസ്റ്റിൽ നിറസാന്നിധ്യമായി ഗായിക നഞ്ചിയമ്മ 

Watch Video here കവി മധുസൂദനൻ നായർക്ക് വാത്മീകി പുരസ്കാരം നൽകി  ഫെസ്റ്റിൽ  പങ്കെടുത്ത് മാർ അപ്രേം മെത്രാപ്പോലീത്ത തൃശൂര്‍: സാഹിത്യകാരന്‍ പ്രൊഫ.എം.കെ.സാനു, കവി മധുസൂദനന്‍ നായര്‍, മാര്‍ അപ്രേം മെത്രപ്പോലീത്ത, അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് തുടങ്ങിയ ഒട്ടനവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്ത രാമായണ ഫെസ്റ്റില്‍ താരമായി നഞ്ചിയമ്മ. സമൂഹത്തില്‍ നിലനില്‍ക്കുന്ന അയിത്തത്തിനും, ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ മാനവികതയുടെ സന്ദേശവുമായി നടത്തിയ ശബരിസല്‍ക്കാരത്തിന്  തുടക്കമിട്ടതും നഞ്ചിയമ്മയായിരുന്നു. പ്രൊഫ.എം.കെ.സാനു, കവി മധുസൂദനന്‍ നായര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മാര്‍ അപ്രേംമെത്രാപ്പോലീത്ത, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് നഞ്ചിയമ്മ …

Watch Video രാമായണം ഫെസ്റ്റിൽ നിറസാന്നിധ്യമായി ഗായിക നഞ്ചിയമ്മ  Read More »

വടക്കുംനാഥ ക്ഷേത്രത്തിൽ നാളെ ആനയൂട്ട്; അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ഒരുക്കങ്ങളായി Watch Video

നാളെ 5000 പേർക്ക് അന്നദാനവും ഉണ്ടാകും മഹാഗണപതിഹോമത്തിന് 12,000 നാളികേരം, 1,500 കിലോ അവില്‍, 750 കിലോ മലര്‍, 250 കിലോ എള്ള്, 2,500 കിലോ ശര്‍ക്കര, 500 കിലോ നെയ്യ്, 100 കിലോ തേന്‍ എന്നിവ കൂടാതെ…. തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ കര്‍ക്കിടകത്തിലെ ആദ്യദിനമായ ജൂലായ് 17ന് വിഘ്‌നേശ്വരപ്രീതിക്കായി ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തും. രാവിലെ 9.30ന് തൂടങ്ങുന്ന ആനയൂട്ടിന് അന്‍പതോളം ആനകള്‍ അണിനിരക്കും. മേല്‍ശാന്തി കൊറ്റംപിള്ളി നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കമിടും. 500 …

വടക്കുംനാഥ ക്ഷേത്രത്തിൽ നാളെ ആനയൂട്ട്; അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ഒരുക്കങ്ങളായി Watch Video Read More »

ഖുർആനിന് അക്ഷരമാല ക്രമത്തിൽ ഇൻഡെക്സ് തയ്യാറാക്കി കുഞ്ഞുമോൻ മുസ്‌ലിയാർ

തൃശൂർ: പാരായണം ചെയ്യുന്ന 30 ജുസ്ഉകളിൽ   114 സൂറത്തുകളിലായുള്ള വിശുദ്ധ ഖുർആനിലെ 6236 ആയത്തുകൾ അക്ഷരമാല ക്രമത്തിൽ ‘അലിഫ് ‘ മുതൽ “യാ” വരെ ഡിക്ഷണറികൾ നിർമിക്കുന്ന മാതൃകയിൽ ക്രമീകരിച്ച് ഖുർആൻ പഠിതാക്കൾക്ക് സഹായകരമാകുന്ന രീതിയിൽ   ഇൻഡെക്സ് തയ്യാറാക്കി, പരിശുദ്ധ റമളാനിലെ ഏറ്റവും ശ്രേഷ്ഠ ദിനമായി കണക്കാക്കപ്പെടുന്ന  ഇരുപത്തിയേഴാം രാവിൽ ലോകത്തിന് സമർപ്പിച്ച്   പ്രവാസിയും കുന്നംകുളം  ആദൂർ സ്വദേശിയും മദ്രസ മുഅല്ലിമുമായ ബി എസ് സി കുഞ്ഞുമോൻ മുസ്‌ലിയാർ. ഖുർആനിലെ ഏതെങ്കിലുംഒരു സൂക്തം എടുത്താൽ അത് ഏത് …

ഖുർആനിന് അക്ഷരമാല ക്രമത്തിൽ ഇൻഡെക്സ് തയ്യാറാക്കി കുഞ്ഞുമോൻ മുസ്‌ലിയാർ Read More »

ഭക്തിലഹരിയില്‍ ആയിരങ്ങള്‍ കാവുതീണ്ടി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കുരുംബക്കാവില്‍ ഭക്തിലഹരിയില്‍ ആയിരങ്ങള്‍ കാവുതീണ്ടി. ഭരണി മഹോത്സവത്തിന്റെ പ്രധാനചടങ്ങാണ് അശ്വതി നാളിലെ കാവുതീണ്ടല്‍. രാവിലെ മുതല്‍ കോമരങ്ങളും ഭക്തരും ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു.  ഉച്ചയോടെ ക്ഷേത്രാങ്കണത്തില്‍ കൊടുക്കൂറകളും, പട്ടുകുടകളും നിറഞ്ഞു. കാവുതീണ്ടലിന് മുന്നോടിയായി ഉച്ചയ്ക്ക് തൃചന്ദനം ചാര്‍ത്തി. തുടര്‍ന്ന് 4.40ന് കാവുതീണ്ടാന്‍ തമ്പുരാന്‍ അനുമതി നല്‍കി. ആദ്യം കാവ് തീണ്ടാന്‍ അധികാരമുള്ള പാലക്കവേലന്‍ ദേവിദാസന്‍ കുതിച്ചു. തുടർന്ന് ഭക്തരും കോമരങ്ങളും താനാരം…. പാടി ക്ഷേത്രത്തിന്റെ ചെമ്പോലയില്‍ മുളവടികളാല്‍ അടിച്ച മൂന്ന് വട്ടം ക്ഷേത്രം പ്രദക്ഷിണം വെച്ച് …

ഭക്തിലഹരിയില്‍ ആയിരങ്ങള്‍ കാവുതീണ്ടി Read More »

ഭക്തിലഹരിയില്‍ മകീര്യം പുറപ്പാട് എഴുന്നള്ളിപ്പ്

തൃശൂര്‍: ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച പ്രധാനച്ചടങ്ങായ മകീര്യം പുറപ്പാട് എഴുന്നള്ളിപ്പ്് ഭക്തിസാന്ദ്രമായി. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലായിരുന്നു ഭക്തിനിര്‍ഭരമായ മകീര്യം പുറപ്പാട് എഴുന്നള്ളിപ്പ് നടന്നത്. ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാര്‍ തേവര്‍ മീനമാസം പൂരം നാളിലെ ആറാട്ടുപുഴ പൂരം വരെ തട്ടകത്ത് പ്രജകളുടെ ക്ഷേമത്തിനിറങ്ങും. കര്‍ക്കിടകം രാശിയാണ് മകീര്യം പുറപ്പാട് ചടങ്ങുകള്‍ നടന്നത്. താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം തൃക്കോല്‍ ശാന്തി രതീഷ് എമ്പ്രാന്തിരി തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ദേവസ്വം കൊമ്പന്‍ പഴയന്നൂര്‍ ശ്രീരാമന്‍ തേവരുടെ തിടമ്പേറ്റിയപ്പോള്‍ ആചാരപരമായി കതിനവെടികള്‍ മുഴങ്ങി. …

ഭക്തിലഹരിയില്‍ മകീര്യം പുറപ്പാട് എഴുന്നള്ളിപ്പ് Read More »

മേപ്പടിയാനിലെ ഭക്തിഗാനം സന്നിധാനത്ത് പ്രകാശനം നടത്തി ഉണ്ണിമുകുന്ദൻ

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ അദ്ദേഹം തന്നെ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം. ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു ഇന്ന് രാവിലെ നടന്നു. ഇരുമുടിക്കെട്ടുമായി മലകയറി സന്നിധാനത്തെത്തി അയ്യനെ തൊഴുതശേഷമായിരുന്നു ഉണ്ണി മുകുന്ദൻ തൻറെ ഭക്തിഗാനത്തിന്റെ പ്രകാശനം നടത്തിയത്. നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക് നൽകി പ്രകാശനം ചെയ്തു .  ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി , ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു …

മേപ്പടിയാനിലെ ഭക്തിഗാനം സന്നിധാനത്ത് പ്രകാശനം നടത്തി ഉണ്ണിമുകുന്ദൻ Read More »

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

കൊച്ചി: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നട തുറന്നു. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു.  വൃശ്ചികം ഒന്നായ ഇന്ന് (16 ) പുലര്‍ച്ചെ ഇരുക്ഷേത്രനടകളും പുറപ്പെടാ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭു നമ്പൂതിരിയും തുറക്കും. ഒരു …

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു Read More »

ഗുരുവായൂർ തന്ത്രിമുഖ്യന്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് വിടവാങ്ങി

കൊച്ചി: ഗുരുവായൂര്‍  ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. 70 വയസ്സായിരുന്നു. 2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി ആയിരുന്നു അദ്ദേഹം. ക്ഷേത്രം ഭരണ സമിതി അംഗവുമായിരുന്നു. കൊവിഡാനന്തര ചികിത്സയിലിരിക്കെ ദയ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 2013 ഡിസംബര്‍ 26ന് ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ചേന്നാസ് മനയിലെ മുതിര്‍ന്ന അംഗമായ നാരായണന്‍ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്ഥാനമേറ്റത്. 2014 ഫെബ്രുവരി 20ന് ശ്രീലകത്തുകയറി ആദ്യപൂജ നിര്‍വഹിച്ചു. 2021 സെപ്റ്റംബര്‍ 30ന് രാത്രി …

ഗുരുവായൂർ തന്ത്രിമുഖ്യന്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് വിടവാങ്ങി Read More »

കോവിഡ് നിയന്ത്രണങ്ങളോടെ തിരുവുള്ളക്കാവിൽ എഴുത്തിനിരുത്

തൃശൂർ: കോവിഡ് നിയന്ത്രണങ്ങളോടെ വിജയദശമി ദിനത്തിൽ 1000 കുരുന്നുകൾ  തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചു. കോവിഡ് മൂലം ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ പതിനായിരത്തിന് മുകളിൽ കുട്ടികളാണ് സാധാരണ തിരുവുള്ളക്കാവിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാറുള്ളത്.  രണ്ട് ഡോസ് വാക്സിൻ എടുത്ത മുതിർന്നവരെ മാത്രമേ കുട്ടികളുമായി എഴുത്തിനിരുത്തൽ നടത്താൻ അനുവദിച്ചത്.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ദേവി ക്ഷേത്രം കഴിഞ്ഞാൽ എഴുത്തിനിരുത്ത് ചടങ്ങിൽ …

കോവിഡ് നിയന്ത്രണങ്ങളോടെ തിരുവുള്ളക്കാവിൽ എഴുത്തിനിരുത് Read More »