Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

thrissur city

നടുറോഡിൽ സ്റ്റേജ് നിർമ്മിച്ച് തൃശ്ശൂരിൽ ‘സാംസ്കാരികോത്സവം’; വലഞ്ഞ് പൊതുജനം

ത്യശൂർ: നഗരത്തിലെ സ്വരാജ് റൗണ്ടിനു സമീപം തിരക്കേറിയ റോഡ് കെട്ടിയടച്ച് റോഡിന് നടുവിൽ സ്റ്റേജ് നിർമ്മിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ‘സാംസ്കാരികോത്സവം’ എന്ന പരിപാടിക്കെതിരെ ജനരോക്ഷം ഇരമ്പുന്നു. വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും പാലസ് റോഡിലേക്കും സ്വരാജ് റൗണ്ടിൽ നിന്ന് വടക്കേ സ്റ്റാൻഡിലേക്കും വാഹനങ്ങളിൽ പോകുന്ന നൂറുകണക്കിന് ആളുകളാണ് വഴി കെട്ടിയടച്ചതിനാൽ വലഞ്ഞത്. വടക്കേ സ്റ്റാൻഡിനടുത്തുള്ള പെട്രോൾ പമ്പിന് സമീപമാണ് നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചിട്ടുള്ളത്. നിരവധി പൊതുപ്രവർത്തകർ …

നടുറോഡിൽ സ്റ്റേജ് നിർമ്മിച്ച് തൃശ്ശൂരിൽ ‘സാംസ്കാരികോത്സവം’; വലഞ്ഞ് പൊതുജനം Read More »

ഓസ്കാർ ഗോഡൗണിലെ തീപിടുത്തം: രണ്ടു കോടി രൂപയുടെ ഇവന്റ് മാനേജ്മെൻറ് വസ്തുക്കൾ കത്തി നശിച്ചു

ഗോഡൗണിലേക്ക് തീ പടർന്നത് അടുത്തുള്ള പറമ്പിൽ നിന്നെന്ന് സൂചന …. തൃശൂര്‍: പെരിങ്ങാവ് ഗാന്ധിനഗറില്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്ന രാവിലെയായിരുന്നു തീപ്പിടിത്തം തുടങ്ങിയത്. ഓസ്‌കാര്‍ എന്ന പേരിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേന കുതിച്ചെത്തി തീയണച്ചു. സമീപത്ത് നിറയെ വീടുകളാണ്. ഫയര്‍ഫോഴ്‌സ് വേഗത്തില്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.   അഗ്നിബാധയില്‍ കോടികളുടെ നഷ്ടമെന്ന് …

ഓസ്കാർ ഗോഡൗണിലെ തീപിടുത്തം: രണ്ടു കോടി രൂപയുടെ ഇവന്റ് മാനേജ്മെൻറ് വസ്തുക്കൾ കത്തി നശിച്ചു Read More »

WATCH VIDEO…..കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി, സി.പി.എം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

തൃശൂര്‍: ബിനി ടൂറിസ്റ്റ് ഹോം വിഷയത്തെച്ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ബിനി ടൂറിസ്റ്റ് ഹോം വിഷയത്തില്‍ നഷ്ടമായ ഫയലിനെച്ചൊല്ലിയായിരുന്നു ബഹളം തുടങ്ങിയത്. ഫയല്‍ കാണാനില്ലെന്നും, എവിടെയെന്നും ചോദിച്ച്  യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഡയസില്‍ കയറി. ബഹളത്തിനിടെ കൗണ്‍സിലര്‍മാരോട് സീറ്റില്‍ പോയി ഇരിക്കാന്‍ മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. ഇതിനിടെ കൂടുതല്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളോടെ മേയറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍  ഉന്തുംതള്ളുമായി. പിടിവലിക്കിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ജയപ്രകാശ് പൂവത്തിങ്കല്‍, …

WATCH VIDEO…..കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി, സി.പി.എം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക് Read More »

WATCH VIDEO….. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം,പാറമേക്കാവില്‍ ദേശപ്പാന ഭക്തിനിര്‍ഭരമായി

തൃശൂര്‍: തൃശൂര്‍ പൂരം ഇലഞ്ഞിത്തറമേളത്തിന് നടുനായകത്വം വഹിക്കുന്ന കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവില്‍ ദേശപ്പാന നടന്നു. ഭഗവതിയെ പാനപ്പന്തലില്‍ എഴുന്നള്ളിച്ചുവെയ്ക്കുന്ന കൊട്ടിച്ചകം പൂകല്‍ ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു കിഴക്കൂട്ടിന്റെ പ്രൗഡഗംഭീരമായ പാണ്ടിമേളം.  ​​​​​​​ഇലഞ്ഞിത്തറമേളത്തിന്റെ പ്രാമാണികന്‍ കിഴക്കൂട്ടിന്റെ മേളം കേള്‍ക്കാന്‍ വന്‍ജനത്തിരക്കായിരുന്നു. വൈകീട്ട് പാറമേക്കാവ് അഭിഷേകും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും,  രാത്രി 9 മുതല്‍ പാനപൂജയും തുടര്‍ന്ന് ഇരുന്നു പാണ്ടി, പാല്‍കിണ്ടി എഴുന്നള്ളിപ്പ് മൂന്ന് പ്രദക്ഷിണം എന്നീ ചടങ്ങുകളും നടന്നു. രാത്രി 12 മുതല്‍ 1.30 …

WATCH VIDEO….. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം,പാറമേക്കാവില്‍ ദേശപ്പാന ഭക്തിനിര്‍ഭരമായി Read More »

ആകാശപാത നിർമ്മാണത്തിലെ  ധൂർത്ത് – അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് രാജൻ.ജെ.പല്ലൻ.

തൃശൂർ: ശക്തൻ നഗറിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ആകാശപാതയിലെ അഴിമതിയും, ധൂർത്തിലും പ്രതിഷേധിച്ച് :കോൺഗ്രസ് കൗൺസിലർമാർ ആകാശപാതയിൽ ”കായ കുലകൾ ” കെട്ടി ഞാത്തി പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഉപനേതാവ് ഇ.വി. സുനിൽരാജ്, സെക്രട്ടറി കെ രാമനാഥൻ, ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ, വിനീഷ് തയ്യൽ എന്നിവർ സംസാരിച്ചു. ലീലാ വർഗീസ്, റെജി ജോയ്, അഡ്വ.വില്ലി, നിമ്മി റപ്പായി, സുനിതാ വിനു, രമ്യ …

ആകാശപാത നിർമ്മാണത്തിലെ  ധൂർത്ത് – അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് രാജൻ.ജെ.പല്ലൻ. Read More »

WATCH VIDEO…. പാപ്പാമാരുടെ മഹാസംഗമത്തോടെ പൂരനഗരിയില്‍ ബോണ്‍ നത്താലെക്രിസ്മസാഘോഷത്തിന് പരിസമാപ്തി

തൃശൂര്‍:  ജിംഗിള്‍ ബെല്ലിന്റെ താളത്തില്‍ നൃത്തച്ചുവടുമായി നടന്നുനീങ്ങിയ  ക്രിസ്മസ് പാപ്പാമാരും, മാലാഖമാരും, വര്‍ണാഭമായ നിശ്ചലദൃശ്യങ്ങളും അണിനിരന്ന ബോണ്‍ നത്താലെ ഘോഷയാത്ര ആയിരങ്ങള്‍ക്ക് ആനന്ദക്കാഴ്ചയായി. ചുവപ്പന്‍ വേഷമിട്ട പാപ്പാമാരുടെ മഹാസംഗത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു.  മുന്നൂറോളം യുവാക്കള്‍ ചേര്‍ന്നു പിടിക്കുന്ന, ചലിക്കുന്ന കൂറ്റന്‍ ക്രിസ്മസ് കൂട് ഇത്തവണ പുതുമയായി. സകേറ്റിംഗ്, വീല്‍ച്ചെയര്‍, ബൈക്ക് പാപ്പമാരും ഘോഷയാത്രയുടെ മുന്നില്‍ അണിനിരന്നു. മന്ത്രി കെ.രാജന്‍, പി.ബാലചന്ദ്രന്‍ എം.എല്‍.എ, ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയ നിരവധി പ്രമുഖര്‍ ഘോഷയാത്രയുടെ മുന്നിലുണ്ടായിരുന്നു.

മുന്നൂറോളം പേര്‍ ചേര്‍ന്ന് വലിക്കുന്ന ക്രിസമസ് കൂടും, വിസ്മയദൃശ്യങ്ങളുമായി ബൊൻ നത്താലെ 27ന്,

തൃശൂര്‍: തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബൊൻ നത്താലെ 27ന്. വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കോളേജില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ഘോഷയാത്രയില്‍ പതിനായിരത്തില്‍പ്പരം ക്രിസ്തുമസ്സ് പാപ്പാമാര്‍ സംഗീതത്തിനൊപ്പം നൃത്തം ചെയ്യും. ആയിരത്തോളം മാലാഖമാര്‍, സ്‌കേറ്റിംഗ് പാപ്പാമാര്‍, ഹോണ്ട ബൈക്ക് പാപ്പാമാര്‍, വീല്‍ചെയര്‍ പാപ്പാമാര്‍ എന്നിവരും ഘോഷയാത്രയില്‍ പങ്കെടുക്കും. മുന്നോറോളം യുവാക്കള്‍ ചേര്‍ന്ന് പിടിക്കുന്ന ചലിക്കുന്ന ക്രിസ്തുമസ്സ് കൂടാണ് ഈ വര്‍ഷത്തെ  പ്രത്യേകത. കേരളത്തിന്റെയും തൃശ്ശൂരിന്റെയും തനിമ വിളിച്ചോതുന്ന ടാബ്ലോകള്‍ അടക്കം 12 നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ …

മുന്നൂറോളം പേര്‍ ചേര്‍ന്ന് വലിക്കുന്ന ക്രിസമസ് കൂടും, വിസ്മയദൃശ്യങ്ങളുമായി ബൊൻ നത്താലെ 27ന്, Read More »

തൃശൂരിന് ഇനി ഉത്സവരാവുകള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൃശൂര്‍:  കോര്‍പ്പറേഷനും, ചേംമ്പര്‍ ഓഫ് കോമേഴ്‌സും നേതൃത്വം നല്‍കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസം 22 ന് വൈകീട്ട് 7 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ (വിദ്യാര്‍ത്ഥി കോര്‍ണര്‍ ) നടക്കുന്ന സമ്മേളനത്തില്‍   മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ എം.കെ. വര്‍ഗീസ് അദ്ധ്യക്ഷം വഹിക്കും. ജനറല്‍ കണ്‍വീനര്‍ ടി.എസ്,പട്ടാഭിരാമന്‍ ആമുഖവും, ചേമ്പര്‍ പ്രസിഡണ്ട് പി.കെ.ജലീല്‍ പദ്ധതി വിവരണവും നടത്തും. റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ്, ദേവസ്വം വകുപ്പു മന്ത്രി …

തൃശൂരിന് ഇനി ഉത്സവരാവുകള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. Read More »

തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രകാശനം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി നിർവ്വഹിച്ചു.

  തൃശൂർ: തൃശൂർ കോർപ്പറേഷനും ചേംമ്പർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രസിദ്ധ സിനിമ താരം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി  പ്രകാശനം ചെയ്തു. വിളംബര റാലിയുടെ ദീപശിഖ സുരേഷ് ഗോപി ചേമ്പർ പ്രസിഡണ്ട് പി.കെ.ജലീലിന് ചടങ്ങിൽ നൽകി. സിറ്റി ക്ലീനിംഗ് പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടു.  കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ ഡെപ്യുട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, ചേമ്പർ സെക്രട്ടറി ജിജി …

തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രകാശനം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി നിർവ്വഹിച്ചു. Read More »

തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ സംഘടിപ്പിച്ച കേക്ക് മേള

തൃശ്ശൂർ: തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ  കേക്ക് മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ ബോധ്യം ഉണർത്തുവാനും വളർത്തുവാനും അവരെ വാണിജ്യ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും സംഘടിപ്പിച്ച മേളയിൽ  നാല്പതോളം വൈവിധ്യമാർന്ന കേക്കുകളും ചോക്കലേറ്റ് ഉല്പന്നങ്ങളും ക്രിസ്തുമസ്സിനോടനുബന്ധിച്ച കരകൗശല വസ്തുക്കളും വില്പനയ്ക്കുണ്ടായിരുന്നു. മൂന്ന് വിഭാഗത്തിലായി സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ന്യൂട്രീഷ്യസ് കേക്ക് വിഭാഗത്തിൽ ബി.കോം നാലാം സെമസ്റ്റർ വിദ്യാർത്ഥി തോമസ് റാഫിയുടെ പീനറ്റ് ബനാന പുഡ്ഡിങ് കേക്കും ബെസ്റ്റ് ഇന്നോവേറ്റീവ് …

തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ സംഘടിപ്പിച്ച കേക്ക് മേള Read More »

WATCH VIDEO…… ശക്തന്‍സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം, വലഞ്ഞ് യാത്രക്കാര്‍ 

WATCH VIDEO HERE സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം, ശക്തന്‍സ്റ്റാന്‍ഡില്‍ സംഘര്‍ഷം, വലഞ്ഞ് യാത്രക്കാര്‍  തൃശൂര്‍: ശക്തന്‍സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ അപ്രതീക്ഷിതമായി നിര്‍ത്തിയിട്ടത് സംഘര്‍ഷത്തിനിടയാക്കി. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഒന്നരമണിക്കൂറോളം സ്റ്റാന്‍ഡിലെ ബസുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടു. അപ്രഖ്യാപിത സമരത്തെ തുടര്‍ന്ന് ജോലിക്കാരും, വിദ്യാര്‍ത്ഥികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാര്‍ ബസ് കിട്ടാതെ വലഞ്ഞു. ഇതിനിടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റിയത് ചില സ്വകാര്യ ബസ് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. ഇതിനിടെ ഈസ്റ്റ് എസ്.എച്ച്.ഒ പി.ലാല്‍കുമാറിന്റെ …

WATCH VIDEO…… ശക്തന്‍സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം, വലഞ്ഞ് യാത്രക്കാര്‍  Read More »

അകമ്പടിയായി ചെമ്പട, ആചാരപ്പെരുമയില്‍ പാറമേക്കാവിലമ്മ എഴുന്നള്ളി

തൃശൂര്‍: കിഴക്കേഗോപുരം വരെ നിറഞ്ഞു നിന്ന കാഴ്ചക്കാര്‍ സാക്ഷിയായി, ഹര്‍ഷാരവങ്ങള്‍ക്കിടെ പാറമേക്കാവിലമ്മ പുറത്തേക്ക് എഴുന്നള്ളി. ചെറിയ പാണി തീര്‍ന്നതോടെ  പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍ ചമയപ്രഭയില്‍ നിന്ന 14 ഗജകേസരികള്‍ക്ക് നടുവില്‍ അണിനിരന്നതോടെ ചെമ്പട തുടങ്ങി. തട്ടകത്തുകാരും, ഭക്തരും പ്രാര്‍ത്ഥനകളോടെ പൂക്കളര്‍പ്പിച്ച്   തിടമ്പേറ്റിയ ഗുരുവായൂര്‍ നന്ദനെ വണങ്ങി. ആകാശത്ത് അമിട്ടുകളുടെ നിറക്കൂട്ടുകള്‍ക്കൊപ്പം ആനപ്പുറത്ത് വര്‍ണക്കുടകളും വിടര്‍ന്നു. മേളത്തിന്റെ താളത്തിനൊപ്പം പലവര്‍ണങ്ങളില്‍ കുടകള്‍ മാറി. ആസ്വാദകരുടെ ആരവങ്ങള്‍ക്കിടെ ചെമ്പട കൊട്ടിക്കലാശിച്ചതോടെ പാണ്ടി തുടങ്ങി. നടപ്പാണ്ടി കൊട്ടി പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത് …

അകമ്പടിയായി ചെമ്പട, ആചാരപ്പെരുമയില്‍ പാറമേക്കാവിലമ്മ എഴുന്നള്ളി Read More »

കുടമാറ്റത്തിനിടെ പോലീസിന്റെ നരനായാട്ട്, ലാത്തിയടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍:  തൃശൂര്‍ പൂരം കുടമാറ്റം ചടങ്ങ് നടക്കുന്നതിനിടെ പോലീസിന്റെ ലാത്തിയടിയേറ്റ് സ്ത്രീക്കും കുട്ടിക്കും അടക്കം നിരവധി പേര്‍ക്ക് പരിക്ക്. വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തെക്കേഗോപുരം കടന്ന് പോയ ശേഷമാണ് പോലീസിന്റെ കിരാതവാഴ്ച നടന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ കമ്മിറ്റിക്കാര്‍ ഗോപുരത്തിന് പുറത്തേക്ക്  കടന്നപ്പോള്‍  പോലീസ് തടയുകയായിരുന്നു. പാസ് കാണിച്ചിട്ടും കമ്മിറ്റിക്കാരെ തടഞ്ഞതോടെ  തര്‍ക്കമായി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരും തര്‍ക്കം തീര്‍ക്കാനെത്തിയില്ല. ഇതിനിടെ കമ്മിറ്റിക്കാര്‍ക്ക് നേരെ അപ്രതീക്ഷിതമായി പോലീസ് ലാത്തിവീശുകയായിരുന്നു. നിരവധി കമ്മിറ്റിക്കാര്‍ക്ക് പുറമേ …

കുടമാറ്റത്തിനിടെ പോലീസിന്റെ നരനായാട്ട്, ലാത്തിയടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക് Read More »

WATCH VIDEO…. ക്രിസ്തുമസ് മധുരതരമാക്കാന്‍ കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ്സെറിമണി

WATCH VIDEO HERE…. തൃശൂര്‍: ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് സെറിമണി നടത്തി. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങ് ഫാ.ജാക്‌സണ്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കാസിനോ ഹോട്ടല്‍ ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ ചാണ്ടി, ജനറല്‍ മാനേജര്‍ സിജോ ജോയി വര്‍ഗീസ്, ഡെപ്യൂട്ടി ചെയര്‍മാന്‍ ഇ.പി.കെ.ബാലകൃഷ്ണന്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആന്‍ഡ്രൂസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വൈന്‍, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, വിവിധ ഇനം ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ചായിരുന്നു കേക്ക് മിക്‌സിംഗ്.

നഗരത്തിലെ കേബിളുകള്‍ മുറിച്ചിട്ടു, ഇന്റര്‍നെറ്റ്, ചാനല്‍ സംപ്രേക്ഷണം നിലച്ചു

ഏത് സ്ഥാപനത്തിന്റേതാണെന്ന് തിരിച്ചറിയുന്നതിന് കേബിളുകളില്‍ അവരുടെ മുദ്ര (ടാഗ്) പതിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്നും, കേരള വിഷന് അടക്കം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നുവെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു…….. തൃശൂര്‍: നഗരത്തിലെ തിരക്കേറിയ എം.ജി റോഡിലും സ്വരാജ് റൗണ്ടിലും അടക്കം വ്യാപകമായി കേബിളുകള്‍ മുറിച്ചിട്ടതോടെ ഇന്റര്‍നെറ്റും, ചാനല്‍ സംപ്രേക്ഷണവും സ്തംഭിച്ചു. കോര്‍പറേഷന്‍ ഇലക്ട്രിസിറ്റി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കാതെയാണ് കേബിളുകള്‍ മുറിച്ചിട്ടതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിസിറ്റി പോസ്റ്റുകളിലൂടെയുള്ള ഏഷ്യാനെറ്റിന്റെയും, കേരള വിഷന്റെയും അടക്കം കേബിളുകള്‍ മുറിച്ചിട്ടു. കേബിളുകള്‍ പുന:സ്ഥാപിക്കാന്‍ ഇനി ദിവസങ്ങളെടുക്കും. …

നഗരത്തിലെ കേബിളുകള്‍ മുറിച്ചിട്ടു, ഇന്റര്‍നെറ്റ്, ചാനല്‍ സംപ്രേക്ഷണം നിലച്ചു Read More »

WATCH VIDEO…. ക്രിസ്തുമസ് മധുരതരമാക്കാന്‍ കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ്സെറിമണി

WATCH VIDEO HERE…. തൃശൂര്‍: ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് സെറിമണി നടത്തി. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങ് ഫാ.ജാക്‌സണ്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കാസിനോ ഹോട്ടല്‍ ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ ചാണ്ടി, ജനറല്‍ മാനേജര്‍ സിജോ ജോയി വര്‍ഗീസ്, ഡെപ്യൂട്ടി ചെയര്‍മാന്‍ ഇ.പി.കെ.ബാലകൃഷ്ണന്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആന്‍ഡ്രൂസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വൈന്‍, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, വിവിധ ഇനം ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ചായിരുന്നു കേക്ക് മിക്‌സിംഗ്.

കിഫയുടെ തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15ന്

കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും  മാര്‍ച്ച് 15ന് രാവിലെ 10 മണിക്ക് തൃശൂര്‍: കര്‍ഷകന്റെ ജീവന് അപായവും, വിളനാശവും വരുത്തുന്ന വന്യമൃഗ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുക, വനം വകുപ്പ് നടത്തുന്ന കർഷകദ്രോഹ സമീപനങ്ങൾക്കെതിരെയും, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര കര്‍ഷക സംഘടനയായ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യന്തോള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. മാര്‍ച്ച് 15ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നില്‍ …

കിഫയുടെ തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15ന് Read More »

WATCH VIDEO….. മോഹന്‍ദാസ് പാറപ്പുറത്തിന്റെ’ഡല്‍ഹി ഫയല്‍: ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു

WATCH VIDEO HERE…. https://www.youtube.com/watch?v=kddnuIzmcRwമാധ്യമങ്ങള്‍ ഇരകള്‍ക്കൊപ്പമല്ലെന്ന് സച്ചിദാനന്ദന്‍ തൃശൂര്‍: സ്വാതന്ത്രാനന്തര ഇന്ത്യയുടെ ലഘുചരിത്രമാണ് മോഹന്‍ദാസ് പാറപ്പുറത്തിന്റെ പുസ്തകമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ദാസ് പാറപ്പുറം രചിച്ച‘ഡല്‍ഹി ഫയല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ നാല് പതിറ്റാണ്ടോളം കാലം പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടാതെ, സൂക്ഷ്മതയോടെ, അതിവൈകാരികതയില്ലാതെ അവതരിപ്പിക്കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു. ഭാഷയുടെ ലാളിത്യമാണ് മോഹന്‍ദാസിന്റെ രചനയുടെ സവിശേഷതയെന്നും …

WATCH VIDEO….. മോഹന്‍ദാസ് പാറപ്പുറത്തിന്റെ’ഡല്‍ഹി ഫയല്‍: ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു Read More »

WATCH VIDEO…. ജോയ്‌സ് പാലസിൽ ആഘോഷമായി കേക്ക് മിക്‌സിംഗ് 

WATCH VIDEO HERE…. തൃശൂര്‍: ക്രിസ്മസ് ആഘോഷം മധുരതരമാക്കാനുള്ള മുന്നൊരുക്കമായി ജോയ്‌സ് ഹോട്ടല്‍സ്് ആന്റ് റിസോര്‍ട്ടില്‍ കേക്ക് മിക്‌സിംഗ്. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി ഡ്രൈ ഫ്രൂട്ട്‌സ്, കശുവണ്ടിപരിപ്പ്, സിറപ്പുകള്‍, ബട്ടര്‍, ഡ്രൈ ചെറി, ഗ്രീന്‍ ചെറി, റെഡ് ചെറി, മൈദ തുടങ്ങിയവ ഒരു വര്‍ഷം പ്രത്യേക ഭരണികളില്‍ സൂക്ഷിച്ചുവെയ്ക്കും. 1,500 കിലോ കേക്കിനുള്ള മിക്‌സിംഗാണ് തയ്യാറാക്കിയത്.  ഈ വര്‍ഷം ക്രിസ്മസിനുള്ള കേക്കിനുള്ള മിക്‌സിംഗ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നടത്തിയിരുന്നു.   റവ.ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, കോര്‍പറേഷന്‍ പ്രതിപക്ഷ  നേതാവ് രാജന്‍.ജെ.പല്ലന്‍,  …

WATCH VIDEO…. ജോയ്‌സ് പാലസിൽ ആഘോഷമായി കേക്ക് മിക്‌സിംഗ്  Read More »

നാടിനെ കണ്ണീരിലാഴ്ത്തി റെനീഷയുടെ അപകടമരണം

കോളജിലേക്ക്   സക്കൂട്ടറിൽ പുറപ്പെട്ട എം.ബി.എ വിദ്യാർത്ഥിനിയ്ക്ക്  അമ്മയുടെ കൺമുന്നിൽ വെച്ച ചരക്കു ലോറി  സ്കൂട്ടറിൽ ഇടിച്ച്  ദാരുണാന്ത്യം  തൃശൂർ : ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വിയൂർ  ജയിലിന്റെയും പവർ ഹൗസിന്റെയും ഇടയിൽ വരുന്ന  മാടമ്പി കാട്ടിൽ വീട്ടിൽ  രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരിച്ചത്.  ബുധാനാഴ്ച രാവിലെ ഒമ്പതിന് ആണ് സംഭവം, അരണാട്ടുക്കര  ജോൺ മത്തായി സെന്റെറിൽ എം  ബി എ  . ഒന്നാം വർഷ o  (ഐ  എഫ)  പി.ജി വിദ്യാർത്ഥിനിയാണ്. കോളജിലേക്ക് പോകുന്നതിന് വേണ്ടി വിട്ടു മുറ്റത്ത് …

നാടിനെ കണ്ണീരിലാഴ്ത്തി റെനീഷയുടെ അപകടമരണം Read More »