വടക്കുന്നാഥക്ഷേത്ര മൈതാനത്ത് പൂരം പ്രദര്‍ശനം ഉദ്ഘാടനച്ചടങ്ങിനിടെ കൊമ്പന്‍ ഇടഞ്ഞു …. READ MORE
തൃശൂര്‍: വടക്കുന്നാഥക്ഷേത്രമൈതാനത്ത് തൃശൂര്‍ പൂരം പ്രദര്‍ശനം ഉദ്ഘാടനച്ചടങ്ങിനിടെ എഴുന്നള്ളിപ്പിനെത്തിയ കൊമ്പന്‍ ഇടഞ്ഞോടി ഭീതി പരത്തി. പാറമേക്കാവ് അയ്യപ്പന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. വൈകീട്ട് ആറ് മണിയോടെ പൂരം പ്രദര്‍ശനം ഉദ്ഘാടനത്തിന് മുമ്പായിരുന്നു ആനയിടഞ്ഞോടിയത്.
എഴുന്നള്ളിപ്പിനെത്തിയ മറ്റ് രണ്ട് കൊമ്പന്‍മാരെ എക്‌സിബിഷന്‍ ഗ്രൗണ്ടിനുള്ളിലേക്ക് സുരക്ഷിതമായി മാറ്റി. ഉദ്ഘാടനച്ചടങ്ങിനെത്തിയ ആര്‍.ബിന്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം. മന്ത്രിയെ സംഭവ സ്ഥലത്തുനിന്ന് മാറ്റി. ആലവട്ടവും, കുടയും നിലത്തുവീണു.