ആശുപത്രിയിൽ കൃത്യമായി പ്രവർത്തിക്കുന്ന തീപിടുത്ത പ്രതിരോധ സംവിധാനം ഇല്ലാത്തതിനാലും വേണ്ടവിധം വെന്റിലേഷൻ ഇല്ലാത്തതും… READ MORE……
തൃശൂർ: ഒളരിയിൽ പ്രവർത്തിക്കുന്ന മദർ ഹോസ്പിറ്റലിന്റെ കുട്ടികളുടെ നിയോനേറ്റൽ ഐസിയുവിൽ (NICU) തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിൽ എൻഐസിയുവിൽ പുക പടരുകയും പിന്നീട് പുക ലേബർ റൂമിലേക്ക് എത്തുകയും ചെയ്തു.
ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് എൻഐസിയുവിൽ പുക ശ്രദ്ധയിൽപ്പെടുന്നത്. ആശുപത്രിയിൽ കൃത്യമായി പ്രവർത്തിക്കുന്ന തീപിടുത്ത പ്രതിരോധ സംവിധാനം ഇല്ലാത്തതിനാലും വേണ്ടവിധം വെന്റിലേഷൻ ഇല്ലാത്തതും പുക പടർന്ന സമയത്ത് വലിയ ആശങ്ക ഉയർത്തി.
രണ്ട് ഫയർ എൻജിനുകൾ ഉടൻ ആശുപത്രിയിൽ എത്തുകയും 7 കുട്ടികളേയും 2 ഗർഭിണികളേയും അടുത്ത ആശുപത്രികളിലേക്ക് മാറ്റിയതിനാലും വലിയ ദുരന്തം ഒഴിവായി.
എസിയിൽ നിന്നാണ് തീ പടർന്നത് എന്നും സ്മോക്ക് ഡിറ്റക്ടർ സംവിധാനവും അത്യന്തം സുരക്ഷ വേണ്ട കുട്ടികളുടെ ഐസിയു പോലുള്ള സ്ഥലങ്ങളിൽ പുകയും തീയും വന്നാൽ പ്രവർത്തിക്കേണ്ട ഓട്ടോമാറ്റിക് സ്പ്രിംഗ്ലർ സംവിധാനവും പ്രവർത്തിച്ചതായി കാണുന്നില്ല എന്നും അഗ്നിശമന സേന അംഗങ്ങൾ പറഞ്ഞു. ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമെന്നും അവർ അറിയിച്ചു.