ആന ഡോക്ടര്‍ക്ക് പൂരപ്രേമിസംഘത്തിന്റെ ആദരം
തൃശൂര്‍: ഉത്സവവേദിയില്‍ ഡോ.ഗിരിദാസിനെ കണ്ടാല്‍ അമ്പലക്കമ്മിറ്റിക്കാരുടെ ടെന്‍ഷനെല്ലാം പമ്പ കടക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ പറഞ്ഞു. ആനകളെ പരിപാലിക്കുന്നതില്‍ 24 മണിക്കൂറും കര്‍മ്മനിരതനാണ് ഡോക്ടറെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മമണ്ഡലത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ആനചികിത്സകന്‍ ഡോ. ഗിരിദാസിന്റെ ആദരിക്കാന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനം വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരപ്രേമിസംഘമാണ് ആദരണച്ചടങ്ങ് നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തൃശൂര്‍ പൂരത്തിന് വിളംബരം കുറിച്ച് തെക്കേഗോപുര നട തുറന്ന കൊമ്പന്‍ …