തൃശൂര്‍ കോര്പറേഷന് തിരഞ്ഞെടുപ്പ്: വര്‍ഗീസ് കണ്ടംകുളത്തി മത്സരിക്കില്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ.
തൃശൂര്‍: തൃശൂര്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ മത്സരിക്കാനിടയില്ല. കോര്പറേഷന് ഡിഎല്‍സി അംഗം വര്‍ഗീസ് കണ്ടംകുളത്തിയും, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെഷാജനും ഇത്തവണ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കും. ഇത്തവണ കൂടുതല്‍ പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ നീക്കം.



















