ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ കാല്‍നാട്ടല്‍ എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
തൃശൂർ: കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ കാല്‍നാട്ടല്‍ എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 3000 ത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ കുന്നംകുളത്ത് ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യം …