തൃശൂര്‍: മാര്‍ച്ച് മാസം തീരും മുന്‍പേ തൃശൂര്‍ ജില്ല കൊടുംചൂടിലേക്ക്. തൃശൂരിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. മാര്‍ച്ച് മാസത്തില്‍ തൃശൂരില്‍ ഇത്രയും ഉയര്‍ന്ന താപനില ഇതാദ്യമാണ്.
10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട 38, കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ 37. ശനിയാഴ്ച വരെ ചൂട് തുടരുമെന്ന് മുന്നറിയിപ്പ്.
നാല് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.
മാര്‍ച്ച് 27ന് ആലപ്പുഴയിലും എറണാകുളത്തും മാത്രമേ മഴ സാധ്യയുള്ളൂ. മാര്‍ച്ച് 28നും ഈ രണ്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എന്നാല്‍ മാര്‍ച്ച് 29ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മാര്‍ച്ച് 30ന് ഏഴ് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം മഴ സാധ്യതയുള്ളത്