രണ്ടരകോടിയിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന ചെയ്ത കേസിലെ പ്രതി പിടിയിൽ
തൃശൂർ: രാജസ്ഥാൻ സ്വദേശി മാനേജരായ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം 2,51,51,165 രൂപയുടെ സ്വർണ്ണാഭരണൾ വാങ്ങി തിരിച്ചുകൊടുക്കാതെ വിശ്വാസ വഞ്ചന നടത്തിയ കേസിലെ പ്രതിയായ കല്ലൂർ തൃക്കൂർ ദേശത്ത് പോഴത്ത് വീട്ടിൽ രാഹുൽ (36) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. തൻെറ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാൽ സ്ഥാപനത്തിൻെറ മാനേജരായ രാജസ്ഥാൻ സ്വദേശി തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് റെജിസ്റ്റർ …



















