Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Tvm-d

സെക്രട്ടേറിയറ്റ് ആക്രമണ ക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കിയില്ല

കൊച്ചി: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ  സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്് ക്ലാസ് ജുഡീഷ്യല്‍ കോടതി ജാമ്യം നല്‍കിയില്ല. ഈ മാസം 22 വരെ രാഹുല്‍ റിമാന്‍ഡില്‍ കഴിയണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ കൊണ്ടു പോകും. ആക്രമണക്കേസില്‍ 24 യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍പ് അറസ്റ്റ് ചെയ്തവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല. അക്രമസമരത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ …

സെക്രട്ടേറിയറ്റ് ആക്രമണ ക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കിയില്ല Read More »

കാനം രാജേന്ദ്രന് വിട; കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു

കൊച്ചി: സി.പി.ഐയുടെ അമരക്കാരന്‍ കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ  ജനനം. എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും …

കാനം രാജേന്ദ്രന് വിട; കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു Read More »

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍

തിരുവനന്തപുരം: ആവശ്യപ്പെട്ട പണം സ്ത്രീധനമായി നല്‍കാന്‍ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയില്‍ യുവ ഡോക്ടര്‍ ആത്മഹത്യസംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പരസ്്പര സ്‌നേഹത്തേക്കാള്‍, കരുതലിനേക്കാള്‍ പണമാണ് വലുതെന്നായിരുന്നു കാമുകനായ ഡോ.റുവൈസിന്റെ വാദം. ഡോ.റുവൈസിന്റെ വീട്ടുകാരും സ്ത്രീധനത്തുകയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.പണത്തേക്കാള്‍ വലുതെന്നും സമൂഹത്തില്‍ ഇല്ലെന്ന തിരിച്ചറിവിലുണ്ടായ കടുത്ത നിരാശയിലാണ് യുവ ഡോക്ടറായ ഷഹന ജീവനൊടുക്കിയത്. പ്രതിസന്ധികളില്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയ പിതാവ് രണ്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞതിന്റെ വേദനയും ഡോ.ഷഹനയെ തളര്‍ത്തി. ഏറെ നാള്‍ മോഹിച്ച വിവാഹത്തില്‍ നിന്ന് ഇഷ്ടകാമുകന്‍ പിന്‍മാറിയതിന്റെ വിരഹദു:ഖത്തില്‍ …

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍ Read More »

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ സി.പി.ഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റില്‍

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സി.പി.ഐ നേതാവും, ബാങ്ക് മുന്‍ പ്രസിഡണ്ടുമായ  എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെയാണ് ഇ.ഡി ചോദ്യം ചെയ്തത്. മൂന്നാം തവണയായുള്ള ഇ.ഡി ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗന്റെ അറസ്റ്റ്. ഇവരുടെ മൊഴികള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നാണ് …

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ സി.പി.ഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റില്‍ Read More »

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിന് പോലീസ് സ്വമേധയാ കേസെടുത്തു

സുരക്ഷാ പരിശോധന അല്ലാതെ മറ്റു നടപടികൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും ഇന്ന് തന്നെ തിരിച്ചു നൽകുമെന്ന് പോലീസ് കൊച്ചി: ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രസംഗത്തിനിടെ മൈക്ക് ഓഫായതിനെതിരെ സ്വമേധയാ കേസെടുത്തു.  പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് കന്റോണ്‍മെന്റ് പോലീസ് തയ്യാറാക്കിയ എഫ്ഐആറിലുള്ളത്. തിങ്കളാഴ്ച വൈകീട്ട് അയ്യങ്കാളി ഹാളില്‍ നടത്തിയ അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അപശബ്ദത്തോടെ മൈക്ക് …

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിന് പോലീസ് സ്വമേധയാ കേസെടുത്തു Read More »

തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും നേരിട്ട് ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും നേരിട്ട് ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം. ദേവസ്വം പ്രസിഡന്റ് പത്മശ്രീ ഡോ. സുന്ദർ മേനോന്റെ നേതൃത്വത്തിലാണ് ഇന്ന് തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ , എം.ബി രാജേഷ്, എ.കെ ശശിന്ദ്രൻ എന്നിവർക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, സി. എം രവീന്ദ്രൻ, എ പി എസ്, ചീഫ് സെക്രട്ടറിമാർ തുടങ്ങിയവർക്കും ക്ഷണക്കത്ത് …

തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും നേരിട്ട് ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം Read More »

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്

കൊച്ചി: കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ വനംവകുപ്പിന് ഗുരുതരവീഴ്ച.പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്. പീപ്പിള്‍ ഫോര്‍ ആനിമല്‍ തിരുവനന്തപുരം ചാപ്റ്റര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങള്‍ ലംഘിച്ചുള്ള മയക്കുവെടിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ ആവശ്യം. പ്രാഥമിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് കരടിയെ മയക്കു വെടിവച്ചതെന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ ആരോപിക്കുന്നത്. തിരുവനന്തപുരം വെള്ളനാട് ആഴമുള്ള കിണറിൽ വീണ കരടിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുന്നതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വൻ പിഴവ് …

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക് Read More »

കിണറ്റിൽ വീണ കരടിയെ വനംവകുപ്പ് ‘മുക്കിക്കൊന്നു ‘

കൊച്ചി: തിരുവനന്തപുരം വെള്ളനാട് ആഴമുള്ള കിണറിൽ വീണ കരടിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് വൻ പിഴവ്. വെള്ളം പൂർണ്ണമായും വറ്റിക്കാതെ മയക്കുവെടി വെച്ചശേഷം താഴെ കമ്പി വളയത്തിൽ കെട്ടി വലയിൽ കരടി തങ്ങിനിൽക്കുമെന്ന പ്രതീക്ഷയിലാണ് മയക്കുവെടി വെച്ചത്. തിരുവനന്തപുരം വെള്ളനാട് ആഴമുള്ള കിണറിൽ വീണ കരടിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് വൻ പിഴവ്. എന്നാൽ മയക്കുവെടി വെച്ചശേഷം കരടി വലയിൽ കുടുങ്ങാതെ നാലു മീറ്ററോളം വെള്ളമുണ്ടായിരുന്ന …

കിണറ്റിൽ വീണ കരടിയെ വനംവകുപ്പ് ‘മുക്കിക്കൊന്നു ‘ Read More »

ശംഖുമുഖം – എയർപോർട്ട് റോഡ് ഫെബ്രുവരിയിൽ ഗതാഗതയോഗ്യമാകും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം-എയര്‍പോര്‍ട്ട് റോഡ് ഫെബ്രുവരിയില്‍ പൂര്‍ണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുന്നൂറ്റി അറുപത് മീറ്റര്‍ നീളമുള്ള ഡയഫ്രം വാളാണ് റോഡിനായി നിര്‍മ്മിക്കുന്നത്. ഡയഫ്രം വാള്‍ പണിയുന്നതിനായി നിര്‍മ്മിക്കുന്ന ഗൈഡ് വാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിച്ചുവെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ തീര്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘട്ടങ്ങളായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും …

ശംഖുമുഖം – എയർപോർട്ട് റോഡ് ഫെബ്രുവരിയിൽ ഗതാഗതയോഗ്യമാകും: മന്ത്രി ആന്റണി രാജു Read More »