തൃശ്ശൂർ : ജില്ല കോൾപ്പടവ് കർഷക പ്രതിനിധികളുടെ യോഗം ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു . ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മേഖല പ്രസിഡന്റ് എ നാഗേഷ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എ ആർ അജി ഘോഷ്, ശ്രീ ജോർജ്, അനീഷ് ഇയാൽ, ബിജോയ് തോമസ്, കോൾപ്പടവ് പ്രതിനിധികളായ ശ്രീ പ്രസാദ്, ശ്രീ സുഗതൻ, സി എസ് സുനിൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ നെൽ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമായി ബിജെപി നിശ്ചയിച്ച 3 അംഗ സമിതി കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂരിൽ വന്ന് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടിരുന്നു അതിന്റെ തുടർച്ചയായിയാണ് കേന്ദ്രമന്ത്രി തൃശ്ശൂരിലെത്തി കർഷകരെ നേരിട്ട് കണ്ട് ചർച്ച നടത്തിയത് കേന്ദ്രസർക്കാർ കർഷകരുടെ ഒപ്പം ആണെന്ന് അദ്ദേഹം പറഞ്ഞു
കേന്ദ്രസർക്കാർ കർഷകരോടൊപ്പം : കേന്ദ്രമന്ത്രി
