Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് : ഹർദീപ് സിംഗ് പുരി

പാലക്കാട് : കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ രാജ്യത്തെ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കേന്ദ്ര ​ഗവൺമെന്റിന്റെ വികസന, ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായി സംഘടിപ്പിച്ചിട്ടുള്ള വികസിത് ഭാരത് സങ്കൽപ് യാത്ര പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമ്പോൾ പാവങ്ങൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“അടിസ്ഥാന സൗകര്യ വികസനത്തിൽ ലോകോത്തര നിലവാരം ഉറപ്പാക്കി. 2014 ൽ രാജ്യത്ത് 74 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നത് ഇന്ന് 150ലേറെ ആയി വർദ്ധിച്ചു. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലൂടെ റെയിൽവേ വികസന കുതിപ്പ് നടത്തുന്നു. 11 കോടിയിലേറെ വീടുകളിൽ ശുചിമുറികൾ നിർമ്മിച്ചു നൽകി. പ്രധാനമന്ത്രി ആവാസ് യോജനക്കു കീഴിൽ നാല് കോടിയിലേറെ വീടുകൾ നിർമ്മിച്ചു. കൂടുതൽ മെഡിക്കൽ കോളേജുകൾ നിർമ്മിച്ചു. മെഡിക്കൽ സീറ്റുകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിൻറെ എല്ലാം പ്രയോജനം സാധാരണക്കാർക്കാണ് ലഭ്യമായത് ” – കേന്ദ്ര മന്ത്രി പറഞ്ഞു.
കേന്ദ്ര ഗവൺമെൻറ് പദ്ധതികളുടെ പ്രയോജനം ലഭിച്ച ഗുണഭോക്താക്കൾ അതിൻറെ പ്രചാരകരായി മാറണമെന്നും വികസിത് ഭാരത് യാത്രയിലൂടെ ഉദ്യോഗസ്ഥർ സേവനങ്ങളുമായി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *