കൊച്ചി: ഇടതുപക്ഷത്തു നിന്ന കാലത്ത് തന്റെ രാഷ്ട്രീയ അസ്തിത്വം ഇല്ലാതായെന്ന് ചെറിയാന്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലുള്ള പല ആളുകളും ചീങ്കണ്ണികള്‍. ഇത്തരമാളുകള്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആരൊക്കെ വരുന്നുവെന്നു അദ്ദേഹം അറിയുന്നില്ല. അവതാരങ്ങളെക്കുറിച്ചു പറയുന്ന മുഖ്യമന്ത്രി ഒപ്പമുള്ള പലരെയും മനസ്സിലാക്കുന്നില്ല.
മന്ത്രിസഭാംഗങ്ങള്‍ക്കും സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയെ പേടിയാണ്. മുഖ്യമന്ത്രിയോട് വസ്തുതകള്‍ പറയാന്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കഴിയുന്നില്ല. ഒപ്പമുള്ളവരെ മനസ്സിലാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രി അപകടത്തിലാകും.
രാഷ്ട്രീയത്തില്‍ കയ്യൊപ്പു ചാര്‍ത്താന്‍ കഴിയുന്ന പദവികളൊന്നും ഇതുവരെ ലഭിച്ചില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
Photo Credit: Face Book