Newsskerala

തൃശൂര്‍ പൂരം കലക്കിയത് ഉദ്യോഗസ്ഥരെന്ന് മൊഴി നല്‍കിയത് മുഖ്യമന്ത്രി; സുരേഷ്‌ഗോപി

തൃശൂര്‍:  തൃശൂര്‍ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്ന്് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍ പൂരം എക്‌സിബിഷന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ തന്റെയും, മുഖ്യമന്ത്രിയുടെയും മൊഴികള്‍ ഹൈക്കോടതിയുടെ മുന്നില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ പരിചയക്കുറവും, അപക്വമായ പെരുമാറ്റവുമാണ് പൂരം കലക്കലിന് കാരണമായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *