തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എം ജി നാരായണനെ തൃശ്ശൂരിലെ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിനടുത്തുള്ള അംഗങ്ങളുടെ ക്വാട്ടേഴ്സിനുള്ളിൽ ഇന്ന് രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വൈകിട്ട് 5.30 നും രാത്രി 7.30 നു മിടയിലാണ് മരണപ്പെട്ടത് എന്നാണ് ഈസ്റ്റ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മരണപ്പെട്ട നാരായണൻ ഇന്ന് പകൽ ഓഫീസിൽ വന്നിട്ടില്ല എന്നാണ് വിവരം. ക്വാട്ടേഴ്സിൽ പോയി വിശ്രമിക്കുക പതിവാണ്. വൈകിട്ടും അദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം നാളെ രാവിലെ പത്തിന് ദേവസ്വം ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തിഗട്ടിൽ സംസ്കാരം നടക്കും.