Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മത,വര്‍ഗീയശക്തികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുന്നു;  ബി.ജെ.പി

തൃശ്ശൂര്‍: മത,വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസ് മുട്ടുമടക്കുന്നുവെന്ന്്് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചിലര്‍ പങ്കെടുക്കാമെന്നും ചിലര്‍ ഞങ്ങള്‍ ഇല്ലയെന്നും പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് മാത്രം നിലപാടില്ല. കേരളത്തിലെ കോണ്‍ഗ്രസ് മറുപടി പറയണം. ന്യൂനപക്ഷ വോട്ട് ബാങ്കിനെ പേടിച്ച് കോണ്‍ഗ്രസ് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ സുരേന്ദ്രന്‍ പറഞ്ഞു.

്‌സ്‌നേഹയാത്രയെ ക്രൈസ്തവ സമൂഹം സന്തോഷത്തോടെയാണ് വരവേറ്റത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ക്രിസ്ത്യന്‍ വിശ്വാസികളിലെത്തിക്കാന്‍ സാധിച്ചു. തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് വമ്പന്‍ വരവേല്‍പ്പ് ലഭിക്കും.

നവകേരള സദസ് കേരളത്തെ പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞു. സമ്പൂര്‍ണ്ണ ഭരണസ്തംഭനമാണ് കേരളത്തില്‍. ശബരിമലയില്‍ തീര്‍ത്ഥാടകരോട് വലിയ ക്രൂരതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ചടങ്ങില്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന മേജര്‍ രവി, സി.രഘുനാഥ് എന്നിവരെ സംസ്ഥാന അദ്ധ്യക്ഷന്‍ സ്വീകരിച്ചു. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുതിര്‍ന്ന നേതാക്കളായ ഒ.രാജഗോപാല്‍, സി.കെ പദ്മനാഭന്‍, ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *