Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കുളവാഴകളുമായി കോൺഗ്രസ് മാർച്ച്

തൃശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ ചേമ്പറിലേക്ക് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ വിവിധ തോടുകളിൽ നിന്ന് ശേഖരിച്ച കുളവാഴകളുമായി മാർച്ച് നടത്തി. തെക്കേഗോപുര നടയിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാരുടെ മാർച്ച് ആരംഭിച്ച് മേയറുടെ ചെമ്പറിലേക്ക് ലക്ഷ്യം വച്ച് നടത്തിയ മാർച്ച് തൃശ്ശൂർ കോർപ്പറേഷന്റെ എല്ലാ ഗൈറ്റുകളും അടച്ച് പോലീസ് മാർച്ച് തടഞ്ഞു.

കുണ്ടുവാറ – കട്ടച്ചിറ തോട്, മുണ്ടുപാലം – ശക്തൻ തോട്, പഞ്ചിക്കൽ തോട്, പെരിങ്ങാവ് – വിയ്യൂർ തോട് എന്നിവിടങ്ങളിൽ നിന്ന് കുളവാഴകൾ ശേഖരിച്ച കുട്ടകളുമായാണ് കോൺഗ്രസ് കൗൺസിലർമാർ കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയത്.

മാർച്ചിനെ തുടർന്ന് നടത്തിയ പ്രതിഷേധ സമരത്തിൽ പാർലമെന്ററി പാർട്ടി ഉപനേതാവ് ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് രാജൻ. ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് കുളവാഴകൾ നിറച്ച കുട്ടകൾ വനിതാ കൗൺസിലർമാർ അടക്കം കോർപ്പറേഷന്റെ ഗൈറ്റിൽ മുകളിൽ കൂടി എറിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് ഗൈറ്റിൽ ചാർത്തി പ്രതിഷേധം തീർത്തു.

ഒരു മണിക്കൂർ നീണ്ടുനിന്ന പ്രതിഷേധ സമരം തുടർന്നു കൊണ്ടിരിക്കെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആദ്യം വനിത കൗൺസിലർമാരെയും, തുടർന്ന് മറ്റു കൗൺസിലർമാരെയും അറസ്റ്റ് ചെയ്തു ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച കോൺഗ്രസ് കൗൺസിലർമാരെ രണ്ട് മണിക്കൂറിനുശേഷം കേസ് ചാർജ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.

തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ ഉയർന്ന നിരവധി പ്രദേശങ്ങളിൽ പോലും വെള്ളക്കെട്ട് ഉണ്ടായതു കൊണ്ട് നിരവധി വീടുകളിലും, സ്ഥാപനങ്ങളിലും വെള്ളം കയറിയത് തൃശ്ശൂർ കോർപ്പറേഷൻ ഭരണസമിതിയുടെയും, മേയറുടേയും കുറ്റകരമായ അനാസ്ഥക്കൊണ്ടും, കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ.

മഴക്കാലത്തിനു മുമ്പ് തന്നെ ചെറിയ കാനകളിലെയും, വലിയ തോടുകളിലെയും, മണ്ണും, തടസ്സങ്ങളും നീക്കം ചെയ്യേണ്ടത് കോർപ്പറേഷന്റെ ചുമതലയാണെന്നും, ചെറിയ കാനകളിലെ മണ്ണ് നീക്കം ചെയ്യുന്നതിനുവേണ്ടി 40,000 രൂപ അനുവദിച്ചുവെന്ന് പറയുകയും, പണം ഉദ്യോഗസ്ഥർക്ക് അക്കൗണ്ടിലേക്ക് അനുവദിക്കാത്തത് ചെറിയ കാനകളിലെ മണ്ണും, തടസ്സങ്ങളും, നീക്കം ചെയ്യുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടു.
അതുകൊണ്ടാണ് ഒറ്റ മഴയ്ക്ക് പോലും വീടുകളിലും, കടകളിലും, സ്ഥാപനങ്ങളിലും വെള്ളം കയറിയത്, ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ എൽ.ഡി.എഫ് ഭരണസമിതിക്ക് കഴിയില്ലയെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പറഞ്ഞു

വലിയ തോടുകളിലെ പായലും, മണ്ണും, നീക്കം ചെയ്യുന്നതിനു വേണ്ട ടെൻഡർ നടപടികൾ പോലും പൂർത്തീകരിച്ചിട്ടില്ലയെന്നും, ആയത് തൃശൂർ ജനതയോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

കൗൺസിൽ അംഗീകരിച്ച് ഡി.പി.സി അംഗീകാരം ലഭിച്ച തോട് ക്ലീനിങ്ങുകളും, കാനകളിലെ മണ്ണു നീക്കം ചെയ്യുന്ന നടപടികൾ ഇതുവരെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടില്ലയെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആരോപിച്ചു.

വെള്ളക്കെട്ട് മൂലം നാശ നഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും, യുദ്ധകാലടിസ്ഥാനത്തിൽ ചെറുതും, വലുതുമായ കാനകളിലെ മണ്ണുകളും, തടസ്സങ്ങളും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ, ഉപനേതാവ് ഇ.വി.സുനിൽ രാജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ്കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, കൗൺസിലർമാർ ലാലി ജെയിംസ്, എൻ.എ.ഗോപകുമാർ, ശ്രീലാൽ ശ്രീധർ, എ.കെ.സുരേഷ്, ലീല വർഗ്ഗീസ്, റെജി ജോയ്, സിന്ധു ആൻ്റോ, മേഴ്സി അജി, ആൻസി ജേക്കബ്, നിമ്മി റപ്പായി, സനോജ് പോൾ, വിനേഷ് തയ്യിൽ, കെ.രാമനാഥൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *