കൊച്ചി: അരക്കോടി വിലമതിക്കുന്ന ആഢംബര വാഹനമായ മിനി കൂപ്പര്‍ വാങ്ങിയ സി.ഐ.ടി.യു നേതാവ് പി കെ അനില്‍കുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് നീക്കം. അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കും. ഇക്കാര്യത്തില്‍ ഇന്ന് കൂടിയ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതായറിയുന്ു. അനില്‍കുമാറിന് സി.ഐ.ടി.യു ഭാരവാഹിത്വമാണ് ഉള്ളത്. ഈ സ്ഥാനങ്ങളില്‍ നിന്നെല്ലാം ഇദ്ദേഹത്തെ നീക്കാന്‍ സി.ഐ.ടി.യുവിന് സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം നല്‍കും.
ആഡംബര വാഹനം വാങ്ങിയതും ഇത് ന്യായീകരിച്ചതും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തി. ലളിത ജീവിതം നയിക്കണമെന്ന നിബന്ധന സി.ഐ.ടി.യു നേതാക്കള്‍ക്കും ബാധകം. പെട്രോളിയം ആന്റ ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് അനില്‍കുമാര്‍. ടോയോട്ട ഇന്നോവ, ഫോര്‍ച്യൂണര്‍ വാഹനങ്ങളും അനില്‍കുമാര്‍ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ഭാര്യയുടെ പേരിലാണ് അനില്‍കുമാര്‍ 52 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പര്‍ വാങ്ങിയത്.
2017ൽ പാർട്ടിയുടെ ജന ജാഗ്രത യാത്ര കോഴിക്കോട് നടക്കവേ കൊടുവള്ളിയിൽ വച്ച് സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായിരുന്ന കാരാട്ട് ഫൈസലിന്റെ കൂപ്പർ കാറിൽ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ കയറിയതും വലിയ വിവാദമായിരുന്നു.