Newsskerala

കോര്‍പ്പറേഷനില്‍ ആര്‍.ആര്‍.ആര്‍. (റെഡ്യൂസ്, റീയൂസ്, റീസൈക്ലിംഗ്)സെന്‍റര്‍ ആരംഭിച്ചുI

തൃശ്ശൂര്‍ : കോര്‍പ്പറേഷന്‍ സീറോ വേയ്സ്റ്റ് ആക്കുന്ന പദ്ധതിയുമായി അതിവേഗം സഞ്ചരിക്കുകയാണ്. ഇതിനു സഹായകരമാവുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശുചിത്വ മിഷന്‍റെ ഭാഗമായി ഇന്നു മുതല്‍ ജൂണ്‍ 5 വരെ കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസിലും 5 സോണലുകളിലും ആര്‍.ആര്‍.ആര്‍. സെന്‍ററുകള്‍ ആരംഭിച്ചു. ആര്‍.ആര്‍.ആര്‍. സെന്‍റര്‍ വഴി ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകുന്നതുമായ വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ബൂട്ടുകള്‍, പുസ്തകങ്ങള്‍, കളിപാട്ടങ്ങള്‍ തുടങ്ങിയവ കൃത്യമായി ആളുകളില്‍ നിന്നും വാങ്ങി ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ്. ആര്‍.ആര്‍.ആര്‍. സെന്‍ററിന്‍റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍റെ അദ്ധ്യക്ഷതയില്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ഷീബ ബാബു, കൗണ്‍സിലര്‍ സജിത ഷിബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെബി ഔസേഫ് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍ പുനരുപയോഗത്തിന് യോഗ്യമായ വസ്ത്രങ്ങള്‍ ആര്‍.ആര്‍.ആര്‍. സെന്‍ററിന് കൈമാറി. ഇത്തരത്തിലുള്ള ആര്‍.ആര്‍.ആര്‍. സെന്‍ററുകളുടെ ആവശ്യകത വളരെ വലിയതാണെന്നും ജൂണ്‍ 5 നു ശേഷം വിപുലമായ രീതിയില്‍ ഇത്തരത്തിലുള്ള ആര്‍.ആര്‍.ആര്‍. സെന്‍ററുകള്‍ സ്ഥാപിക്കുന്ന തിന് മുന്‍തൂക്കം നല്‍കുമെന്ന് മേയര്‍ അറിയിച്ചു.

                                                           
                                                           

Leave a Comment

Your email address will not be published. Required fields are marked *