തൃശൂര്‍: കോണ്‍ഗ്രസ് അംഗത്തെ വിലയ്‌ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് മറ്റത്തൂരില്‍ കണ്ടതെന്ന്്് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മറ്റത്തൂര്‍ പഞ്ചായത്തിലെ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. .സിപിഎമ്മിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍ പറഞ്ഞു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടെസി കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് നൂര്‍ ജഹാന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍, ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ കുമാര്‍, ലിന്റോ പള്ളിപറമ്പന്‍, മറ്റു പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കി. തൃശൂര്‍ ഡിസിസിക്കെതിരെയും അംഗങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി.
അംഗങ്ങള്‍ക്ക് വിപ്പ് ലഭിച്ചിരുന്നില്ല. ഡിസിസി ചിഹ്നം കൊടുത്ത മൂന്ന് സ്ഥാനാര്‍ഥികള്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണയില്‍ മത്സരിച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഇവരോട് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത കെ.ആര്‍. ഔസേപ്പിനെ സിപിഎം വിലയ്‌ക്കെടുക്കുകയായിരുന്നു.
ഔസേപ്പ് കാലുമാറുമെന്ന് കൗണ്‍സില്‍ ഹാളിലെത്തും വരെ അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയത്. സിപിഎമ്മിനോടുള്ള വിരോധം കാരണമാകാം ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തത്.
12 വോട്ട് ടെസിക്കും 11 വോട്ട് ഔസേപ്പിനും കിട്ടിയെന്നും ടി.എം. ചന്ദ്രന്‍ പറഞ്ഞു. ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അംഗങ്ങളും വ്യക്തമാക്കി. മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാതെ രാജിവെയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
















