തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള 2019-ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അറിഞ്ഞെന്ന്് അന്വേഷണസംഘം കണ്ടെത്തി. ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളും, കട്ടിളപാളികളും സ്വര്‍ണംപൊതിയാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഭരണസമിതി അനുമതി നല്‍കി. കേസില്‍ ഒന്നാം പ്രതിയാണ് പോറ്റി. എഫ്.ഐ.ആറിലാണ് കേസില്‍ എട്ടാം പ്രതിയായി ദേവസ്വം ഭരണസമിതിയെ ഉള്‍പ്പെടുത്തിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ടായിരുന്ന എ.പത്മകുമാര്‍, ശങ്കര്‍ദാസ്, എ.രാഘവന്‍ എന്നിവരാണ് പ്രതികള്‍. രണ്ടാം എഫ്.ഐ.ആറാണ് ഇന്നലെ സമര്‍പ്പിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള 2019-ലെ ദേവസ്വം അംഗങ്ങള്‍ പ്രതികള്‍
