തൃശൂര്‍: ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖനെ കൊടകര ഏരിയ കമ്മറ്റിയിലേക്ക് ആണ് തിരിച്ചെടുത്തത്. വൈശാഖനെ ഏരിയ കമ്മിറ്റിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സിപഎം ജില്ലാ സെക്രട്ടറി കൊടകര ഏരിയ കമ്മറ്റിയില്‍ വൈശാഖനെ തിരിച്ചെടുക്കാനുള്ള തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഡിവൈഎഫ്ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ വൈശാഖനെതിരെ നടപടിയെടുക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് ചൂണ്ടിക്കാട്ടിയത്.
പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.















