പിണറായി നാടിന്റെ ഐശ്വര്യമെന്ന് ഇ.പി.ജയരാജന്‍
തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത്് നടന്ന പൊതുസമ്മേളനത്തിന് എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
പിണറായി വിജയന്റെ കുടുംബം ഈ നാടിന് ഐശ്വര്യമാണെന്നും പിണറായിയെ എതിര്‍ത്താല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നുമുള്ള ഇ.പി.ജയരാജന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.
കറുത്ത തുണിയില്‍ കല്ല് കെട്ടി അക്രമത്തിനിറങ്ങിയാല്‍ നോക്കി നില്‍ക്കില്ല. അക്രമം സമരം തുടര്‍ന്നാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.