കണ്ണൂര്‍: തങ്ങളുടെ വാന്‍ ജീവിതം (വാന്‍ ലൈഫ്) യൂട്യൂബിലൂടെ ജനങ്ങളിലേക്ക് എത്തിച്ച് ശ്രദ്ധ നേടിയ ഇ-ബുള്‍ജെറ്റ് സഹോദരങ്ങള്‍ നിരവധി മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉ്‌ദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌നോവൈറ്റ് എന്നാണ് നിറം രേഖപ്പെടുത്തിയിട്ടുള്ളത്, എന്നാല്‍ അത് കറുപ്പാക്കി മാറ്റിയിരിക്കുന്നു. വാഹനത്തിന്റെ ചക്രങ്ങള്‍ വീതികൂട്ടിയതിനാല്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നു എന്നുള്ളതാണ് മറ്റൊരു ചട്ട ലംഘനം. ട്രാവലറിന്റെ മുന്നില്‍ വിന്റ് ഷീല്‍ഡിന് മുകളിലായി നിരനിരയായി എട്ടോളം പ്രത്യേകം സെര്‍ച്ച്‌ലൈറ്റുകള്‍ വച്ചതും നിയമവിരുദ്ധമാണ് എന്നാണ് എം.വി.ഡി അധികൃതരുടെ കണ്ടെത്തല്‍. കൂടാതെ ഇബുള്‍ജെറ്റ് സഹോദരങ്ങളുടെ യൂട്യൂബ് ചാനല്‍ ചിത്രങ്ങള്‍ ട്രാവലറിന്മേല്‍ പ്രദര്‍ശിപ്പിച്ചത് പരസ്യമാണെന്നും അതിന് മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടില്ല എന്നും എം.വി.ഡി അധികൃതര്‍ പറഞ്ഞു.
ആംബുലന്‍സ് എന്ന വ്യാജേന ബീഹാറില്‍ സൈറനടിച്ച് ടോള്‍ ബൂത്തില്‍ പണം അടയ്ക്കാതെ ഇ- ബുള്‍ജെറ്റ് കടന്നുപോകുന്നത് വ്‌ലോഗര്‍മാര്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു.
കൂടാതെ 7000 രൂപയുടെ നാശനഷ്ടങ്ങള്‍ സഹോദരങ്ങള്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസില്‍ വരുത്തിവെച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Photo Credit: Face Book