ന്യൂഡല്‍ഹി. ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്..ബി.ഐയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. ബോണ്ടിലെ വിവരങ്ങള്‍ എല്ലാം പുറത്തുവിടണം. സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതി ആവശ്യപ്പെട്ടാല്‍ മാത്രമേ എല്ലാ വിവരങ്ങളും വെളിപ്പെടുത്തൂവെന്ന നിലപാട് തെറ്റാണ്. ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍ പുറത്തുവിടണം.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണോ എസ്.ബി.ഐ വാദിക്കുന്നതെന്ന് കോടതി ചോദിച്ചു. ചില വിവരങ്ങള്‍ പുറത്തുവിടാന്‍ എസ്.ബി.ഐ മടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും ജനം അറിയണം.
ബോണ്ടിന്റെ പോരില്‍ വ്യവസായികളെ കോടതി വേട്ടയാടുന്നത് ശരിയല്ലെന്നും, ബോണ്ടര്‍ നമ്പര്‍ കൈമാറുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും എസ്.ബി.ഐ
വ്യക്തമാക്കി. വിധിയുടെ പേരില്‍ വേട്ടയാടല്‍ നടക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.ഹര്‍ജിക്കാര്‍ തന്നെ മാധ്യമങ്ങള്‍ വഴി വിധി വേട്ടയാടലിന് ഉപയോഗിക്കുന്നു.കോടതി ഉത്തരവും നിയമവും നടപ്പാക്കുന്നത് മാത്രമാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഇലക്ടറല്‍ ബോണ്ടിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്.ബി.ഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടയൊണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്.