Newsskerala

കൊടുങ്ങല്ലൂരില്‍ 130 കിലോ കഞ്ചാവ് പിടികൂടി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്തുകയായിരുന്ന നൂറ്റിമുപ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും, കൊടുങ്ങല്ലൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണല്‍ പെര്‍മിറ്റ് ലോറിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ തെക്കെ നടയ്്്ക്ക് സമീപമാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി റജിസ്‌ട്രേഷനിലുള്ള ലോറി പിടിയിലായത്. ഒഡീഷയില്‍ നിന്നും നിരവധി ചെക്ക് പോസ്റ്റുകള്‍ താണ്ടിയാണ് ലോറി ഇവിടെ വരെ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *