#WatchNKVideo here
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ 90 ആനകള്‍ പങ്കെടുക്കുമെന്ന് പ്രശസ്ത വെറ്ററിനെറി സര്‍ജനും, ആനകളെ മയക്കുവെടിവെച്ച് തളയ്ക്കുന്നതില്‍ വിദഗ്ധനുമായ ഡോ.പി.ബി.ഗിരിദാസ് അറിയിച്ചു. 45 ഓളം വെറ്ററിനെറി ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തിയ ശേഷമാണ് തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ആനകളെ അടുത്തു കാണാന്‍ എല്ലാവര്‍ക്കും കൗതുകം കാണും. പക്ഷേ അകലം പാലിച്ച്, സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രം ആനകളെ അടുത്തറിയാന്‍ ശ്രമിക്കണം. ആനകള്‍ ഉപദ്രവകാരികളല്ല. പ്രകോപിപ്പിച്ചാല്‍ മാത്രമേ ആനകള്‍ അക്രമസ്വഭാവം കാണിക്കൂവെന്നും അദ്ദേഹം പറഞ്ഞു.