തൃശൂർ : കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഗ്ലോക്കോമ ദിനാചരണം നടത്തി. ഗ്ലോക്കോമ ദിനാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഔഷധി മാനേജിംഗ് ഡയറക്ടറും സംസ്ഥാന ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ടി. കെ ഹൃദീക് നിർവ്വഹിച്ചു. ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ. എസ്. രജിതൻ അധ്യക്ഷത വഹിച്ചു. ഔഷധി പഞ്ചകർമ്മ ആശുപത്രി നേത്രരോഗ വിഭാഗത്തിലെ ഡോ. ശ്യാം കെ. രാജ് ഗ്ലോക്കോമയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ മിനിരാജ്, ഡോ. കെ. ബി. പ്രിയംവദ, പി എം സുധ ഡോ. വൃന്ദ പി. വിനോദ് എന്നിവർ പ്രസംഗിച്ചു.
ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ നേത്ര പരിശോധനയും ഔഷധസസ്യ വിതരണവും നടത്തി.
