ചാലക്കുടി: അതിരപ്പള്ളിയില്‍ മറ്റൊരു കാട്ടാനക്ക് കൂടി പരിക്കേറ്റതായി വിവരം. ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് കാലിന് പരിക്കേറ്റത്. ആനയെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. വനം വകുപ്പ് ഡോക്ടര്‍മാരായ ഡോക്ടര്‍ ബിനോയ്, ഡോക്ടര്‍ മിഥുന് , ഡോക്ടര്‍ ഡേവിഡ് എന്നിവരുടെ സംഘമാണ് പരിശോധിക്കുന്നത്. ഡോക്ടര്‍ ബിനോയ് ഇന്ന് വനപാലകര്‍ക്കൊപ്പം ആനയുടെ അടുത്തെത്തി നിരീക്ഷിച്ചു.
.