കൊച്ചി: വെള്ളിത്തിരയിലും നാടകങ്ങളിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അഭിനയിച്ച നടി കോഴിക്കോട് ശാരദ, 75, ഓർമ്മയായി.
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഹൃദയാഘാതത്തെ തുടര്‍നായിരുന്നു മരണം. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ശാരദ അവതരിപ്പിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് ഉൾപ്പെടെ എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നാടക അരങ്ങിൽ നിന്ന് സിനിമയിലെത്തി തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ശാരദ പ്രേക്ഷക ശ്രദ്ധ നേടിയത്.
1979 ൽ ഇറക്കിയ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് കോഴിക്കോട് ശാരദയുടെ സിനിമ പ്രവശനം. സിനിമയോടൊപ്പം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നഴ്‍സിംഗ് അസിസ്റ്റായ ശാരദ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് വിരമിച്ചത്.
ഏഷണികാരിയായും ഹാസ്യം നിറഞ്ഞ വേഷങ്ങളിലും സമൂഹത്തിൻറെ അടിത്തട്ടിലുള്ള പല കഥാപാത്രങ്ങളെയും അനായാസം ശാരദ കൈകാര്യം ചെയ്തു. സത്യൻ, നസീര്‍ എന്നിവർക്കൊപ്പം വെള്ളിത്തിരയില്‍ അഭിനയിച്ച ശാരദ യുവതലമുറയ്ക്കൊപ്പവും മികവുറ്റ വേഷങ്ങൾ അഭിനയിച്ചു.
Picture Credit: Twitter