Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പ്രതിഷേധമിരമ്പി സ്വരാജ് റൗണ്ടിൽ കോൺഗ്രസിൻറെ ചക്രസ്തംഭനം

തൃശൂർ: പെട്രോളിയം ഉത്പന്നങ്ങളുടെ താങ്ങാനാവാത്ത വിലയിൽ ജീവിതം പൊറുതി മുട്ടിയവരെ പിണറായി സർക്കാർ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. വി.ടി. ബൽറാം പറഞ്ഞു. ഉത്സവപറമ്പിൽ പോക്കറ്റടിക്കപെട്ടവൻ പരാതി പറയാൻ ചെന്നപ്പോൾ കൈയ്യിലെ മോതിരം ഊരിവാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരെപോലെയാണ് പിണറായി സർക്കാർ. കേന്ദ്രം വിലകുറച്ചിട്ടും ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങളുടെ മൂല്യ വർധിത നികുതി പിണറായി സർക്കാർ കുറക്കാത്തത് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തങ്ങൾക്ക് നികുതി കുറക്കാം എന്നിരിക്കെ അത് ചെയ്യാതെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്. കൊള്ളയടിക്കുന്ന കാര്യത്തിൽ മോദിയും, പിണറായിയും തുല്യരാണ്. കെ.പി.സി.സി. ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നടത്തിയ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ടി. ബൽറാം.

ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണാധികൾക്കെതിരെ ജനങ്ങളോടൊപ്പം ചേർന്ന് നിന്ന് ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. 100 കണക്കിന്ന് കോൺഗ്രസ് പ്രവർത്തകർ 2 വരിയായി ഗതാഗതസ്തംഭനം ഒഴിവാക്കി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തടസമുണ്ടാകാതെ തികച്ചും മാതൃകാപരമായ സമരമാണ് ചക്രസ്തംഭന സമരത്തിലൂടെ നടത്തിയതെന്ന് ജോസ് വള്ളൂർ പറഞ്ഞു. ഡി.സി.സി.യുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗണിൽ നടന്ന ചക്രസ്തംഭന സമരത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 മിനിറ്റോളം തെക്കേനടക്കും മുൻപിൽ സ്വരാജ് റൗണ്ട് സ്തംഭിപ്പിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രതിഷേധം നടന്നത്. വാഹനങ്ങൾ പോലീസ് ഹൈറോഡ് വഴി തിരിച്ചു വിട്ടെങ്കിലും ഏറെ നേരം സ്വരാജ് റൗണ്ടിൽ ഗതാഗത തടസ്സം നേരിട്ടു.

നേതാക്കളായ ടി.യു. രാധാകൃഷ്ണൻ, പി.എ. മാധവൻ, എം.പി. വിൻസെന്റ്, പദ്മജ വേണുഗോപാൽ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസൻ, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ, തുടങ്ങിയവർ പങ്കെടുത്തു.

ഡി.സി.സി.  ഓഫിസിൽ നിന്നും സ്വരാജ് റൗണ്ട് ചുറ്റി രണ്ടു വരിയായി നടത്തിയ പ്രകടനം തെക്കേഗോപുരനടക്ക് മുൻവശം എത്തി 15 മിനിറ്റ് നേരം മാത്രമാണ് ചക്രസ്തംഭനം, സമരമായി നടത്തിയത്. ഡി.സി.സി. ഭാരവാഹികളായ കെ.എഫ്. ഡൊമിനിക്, കെ.കെ. ബാബു, സി.ബി. ഗീത, രാജൻ ജെ. പല്ലൻ, സി.എം. നൗഷാദ്, സി.എസ്. രവീന്ദ്രൻ, രവി ജോസ് താണിക്കൽ, ബിജോയ് ബാബു, കെ.എച്ച്. ഉസ്മാൻഖാൻ, ബൈജു വർഗ്ഗീസ്, ജെയിംസ് പോൾ, അബ്ദുൽ കരീം, സെബി കൊടിയൻ, സി.ഡി. ആന്റോസ്, സജിപോൾ മാടശ്ശേരി, സജീവൻ കുരിയച്ചിറ, കെ. അജിത്കുമാർ, കെ.വി. ദാസൻ, പി. സുലൈമാൻ, സിജോ കടവിൽ, ജോണി മണിച്ചിറ, കല്ലൂർ ബാബു, രാജീവ് നടത്തറ, ടി.എം. ചന്ദ്രൻ, എൻ.എസ്. അയൂബ്, വി.ആർ. വിജയൻ, കെ.കെ. ശോഭനൻ, സതീഷ് വിമലൻ, സുനിൽ ലാലൂർ, പോഷക സംഘടന പ്രസിഡന്റുമാരായ ലീലാമ്മ തോമസ്, ഒ.ജെ. ജനീഷ്, മിഥുൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Pic by special arrangement 

Leave a Comment

Your email address will not be published. Required fields are marked *