തൃശൂർ: തൃശൂർ കളക്ടറേറ്റിനു സമീപം തീപിടുത്തം .1 മണിക്കൂറിനു ശേഷം ഫയർഫോഴ്സ് തീയണച്ചു. വെസ്റ്റ് പോലീസ് സ്റ്റേഷനും കളക്ടറേറ്റിനും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചത്. തൃശൂരിൽ നിന്ന് 1 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പെട്ടെന്ന് അണക്കാനായത് മൂലം വൻ ദുരന്തം ഒഴിവായി. നാലു മാസം മുൻപെ ഇവിടെ തീ പിടിച്ചിരുന്നു.
തൃശൂർ കളക്ടറേറ്റിനു സമീപം തീപിടുത്തം
